Pope
in ,

ബിക്കിനി മോഡലിന് പോപ്പിൻ്റെ ‘ലൈക്ക് ‘, ഇൻസ്റ്റഗ്രാമിൽ നിന്ന് വിശദീകരണം തേടി വത്തിക്കാൻ

ബ്രസീലിയൻ ബിക്കിനി മോഡൽ നതാലിയ ഗാരിബോട്ടോയുടെ അർധ നഗ്ന ചിത്രത്തിന് പോപ്പ് ഫ്രാൻസിസ് ‘ലൈക്ക് ‘ നൽകിയ വിവാദത്തിൽ വത്തിക്കാൻ ഇൻസ്റ്റഗ്രാമിൽ നിന്ന് വിശദീകരണം തേടുന്നു.
ഒക്ടോബർ 5-നാണ് മോഡൽ തൻ്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്.

ഫോട്ടോയിൽ അല്പ വസ്ത്രധാരിണിയായ ഗാരിബോട്ടോ ഒരു സ്കൂൾ ലോക്കറിനടുത്ത് നിൽക്കുകയാണ്. ഒരു ഡെവിൾ ഹോൺ ഇമോജി ഇട്ടിട്ടുണ്ട്. “എനിക്ക് ഒന്നോ രണ്ടോ കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയും” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.  ലക്ഷക്കണക്കിന് ലൈക്കുകൾ ലഭിച്ചിട്ടുണ്ട്.

പോപ്പിന്റെ അക്കൗണ്ടിൽ നിന്ന് “ലൈക്ക് “കിട്ടിയ  ഫോട്ടോയുടെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെയാണ് സംഭവം വിവാദമായത്. 

“കുറഞ്ഞത് ഞാൻ സ്വർഗത്തിലേക്ക് പോകുന്നു” എന്ന മോഡലിൻ്റെ പ്രതികരണവും വൈറലായി.ഇൻസ്റ്റഗ്രാമിൽ 2.4 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള മോഡലാണ് നതാലിയ ഗാരിബോട്ടോ.
ഗാരിബോട്ടോയുടെ മാനേജ്മെന്റ് സ്ഥാപനമായ കോയ് കമ്പനി നവംബർ 13-ന് സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രം വീണ്ടും പോസ്റ്റുചെയ്ത് പ്രചരണം നടത്തുകയായിരുന്നു. കോയ് കമ്പനിക്ക് പോപ്പിൻ്റെ ബ്ലെസിംഗ് ലഭിച്ചു എന്ന മട്ടിലായിരുന്നു പ്രചാരണം.

ഫോട്ടോക്ക് എപ്പോഴാണ് മാർപ്പാപ്പയുടെ അക്കൗണ്ടിൽ നിന്ന് “ലൈക്ക് ” ലഭിച്ചത് എന്നത് വ്യക്തമല്ല. നവംബർ 13-ന് “ലൈക്ക് ” ദൃശ്യമായിരുന്നു എന്ന് കാത്തലിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരു ദിവസത്തിന് ശേഷം ഫോട്ടോ അൺലൈക്ക് ചെയ്ത നിലയിൽ കാണപ്പെട്ടു.

ഫ്രാൻസിസ് മാർപാപ്പയ്ക്ക് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന്  ഫോളോവേഴ്‌സ് ഉണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്നത് 7.4 ദശലക്ഷം പേരാണ്. ഇതുവരെ നൽകിയിട്ടുള്ളത് 971 പോസ്റ്റുകളാണ്. മറ്റ് അക്കൗണ്ടുകളൊന്നും അദ്ദേഹം ഫോളോ ചെയ്യുന്നില്ല.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Akshay

500 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് അക്ഷയ്

Nidhi Parmar

ജന്മം നൽകാത്ത കുഞ്ഞുങ്ങൾക്ക് കൂടി അമ്മയായവൾ…