Movie prime

പൗരത്വ ഭേദഗതി നിയമത്തിൽ കടുത്ത ആശങ്കകൾ പ്രകടിപ്പിച്ച് ടിം ഡ്രെയ്പർ

മോദി സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിൽ കടുത്ത ആശങ്കകൾ പ്രകടിപ്പിച്ച് ടിം ഡ്രെയ്പർ. ഇന്ത്യയിലെ വ്യവസായ സംരംഭങ്ങളിലും സ്റ്റാർട്ട് അപ്പുകളിലും നിക്ഷേപിക്കുന്നതിനെക്കുറിച്ച് പുനരാലോചന വേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു. ലോകത്തെ പ്രമുഖ വെൻച്വർ കാപിറ്റലിസ്റ്റാണ് ടിം ഡ്രെയ്പർ. സ്കൈപ്, ടെസ്ല തുടങ്ങിയ വൻകിട കമ്പനികളടക്കം ലോകത്തെ ഒട്ടേറെ കമ്പനികളിൽ നിക്ഷേപിച്ചിട്ടുണ്ട്. പ്രമുഖ ഇംഗ്ലീഷ് ഓൺലൈൻ ദിനപത്രമായ ദി വയറിന് നൽകിയ അഭിമുഖത്തിലാണ് നിക്ഷേപങ്ങളെക്കുറിച്ച് പുനരാലോചന വേണ്ടിവരുമെന്ന സൂചനകൾ ടിം നൽകിയത്. 2007-ൽ ടിമ്മിന്റെ വെൻച്വർ കാപിറ്റൽ കമ്പനിയായ ഡ്രെയ്പർ ഫിഷർ ജുർവെറ്റ്സൻ(ഡി എഫ് ജെ) രാജ്യത്ത് More
 
പൗരത്വ ഭേദഗതി നിയമത്തിൽ കടുത്ത ആശങ്കകൾ പ്രകടിപ്പിച്ച് ടിം ഡ്രെയ്പർ
മോദി സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിൽ കടുത്ത ആശങ്കകൾ പ്രകടിപ്പിച്ച് ടിം ഡ്രെയ്പർ. ഇന്ത്യയിലെ വ്യവസായ സംരംഭങ്ങളിലും സ്റ്റാർട്ട് അപ്പുകളിലും നിക്ഷേപിക്കുന്നതിനെക്കുറിച്ച് പുനരാലോചന വേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു. ലോകത്തെ പ്രമുഖ വെൻച്വർ കാപിറ്റലിസ്റ്റാണ് ടിം ഡ്രെയ്പർ. സ്‌കൈപ്‌, ടെസ്‌ല തുടങ്ങിയ വൻകിട കമ്പനികളടക്കം ലോകത്തെ ഒട്ടേറെ കമ്പനികളിൽ നിക്ഷേപിച്ചിട്ടുണ്ട്. പ്രമുഖ ഇംഗ്ലീഷ് ഓൺലൈൻ ദിനപത്രമായ ദി വയറിന് നൽകിയ അഭിമുഖത്തിലാണ് നിക്ഷേപങ്ങളെക്കുറിച്ച് പുനരാലോചന വേണ്ടിവരുമെന്ന സൂചനകൾ ടിം നൽകിയത്.
2007-ൽ ടിമ്മിന്റെ വെൻച്വർ കാപിറ്റൽ കമ്പനിയായ ഡ്രെയ്പർ ഫിഷർ ജുർവെറ്റ്സൻ(ഡി എഫ് ജെ) രാജ്യത്ത് പ്രവർത്തിച്ചിരുന്നു. ക്ലിയർട്രിപ്, കൊംലി മീഡിയ, ഐയോഗി തുടങ്ങി നിരവധി സംരംഭങ്ങളിലായി എഴുപത് ദശലക്ഷം അമേരിക്കൻ ഡോളറാണ് അക്കാലത്ത് കമ്പനി ഇന്ത്യയിൽ നിക്ഷേപിച്ചത്. എന്നാൽ ആറുവർഷത്തിനു ശേഷം 2013-ഓടെ രാജ്യത്തെ പ്രവർത്തനങ്ങൾ പൂർണമായി അവസാനിപ്പിച്ചു. ഓഹരികൾ മുഴുവനും ന്യൂ ക്വസ്റ്റ് കാപിറ്റൽ പാർട്നെർസ് എന്ന കമ്പനിക്ക് വിറ്റൊഴിച്ചു. ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയും ഇന്ത്യൻ വ്യവസായ സംരംഭകരുമായുള്ള അഭിപ്രായ ഭിന്നതകളുമാണ് രാജ്യം വിടാൻ കാരണമായി അന്ന് ടിം ചൂണ്ടിക്കാണിച്ചത്.
2017-ൽ മോദി സർക്കാർ നടപ്പിലാക്കിയ നോട്ടു നിരോധനത്തോടെ ഇന്ത്യയിൽ വീണ്ടും നിക്ഷേപിക്കാനുള്ള താല്പര്യങ്ങൾ ടിം പ്രകടമാക്കിയിരുന്നു. കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള ശക്തമായ നപടികളാണ് സർക്കാർ കൈക്കൊള്ളുന്നത് എന്നായിരുന്നു മടങ്ങിവരവിന് കാരണമായി ടിം ചൂണ്ടിക്കാണിച്ചത്. നിലവിൽ ടിമ്മിന്റെ കമ്പനിയായ ഡ്രെയ്പ്പർ വെൻച്വർ നെറ്റ് വർക്സിന് ഇന്ത്യയിൽ കാര്യമായ ബിസിനസ് ഇല്ലെങ്കിലും പങ്കാളികളായ ബ്ലൂം വെൻച്വറുമായി ചേർന്ന് സാന്നിധ്യം ശക്തമാക്കാനുള്ള ആലോചനകൾ നടന്നുവരികയാണ്.
പൗരത്വ ഭേദഗതി നിയമം ഒരു വിഭാഗം ജനങ്ങളുടെ മേൽ മറ്റൊരു വിഭാഗത്തിന് മുൻതൂക്കം നൽകുന്നതാണെന്നും അത് ഒരിക്കലും നീതീകരിക്കാൻ ആവാത്തതാണെന്നും അഭിമുഖത്തിൽ ടിം പറയുന്നു. സ്വാതന്ത്ര്യത്തെ താൻ അങ്ങേയറ്റം വിലമതിക്കുന്നു. അസമത്വവും അനീതിയും അർബുദം പോലെയാണ്. അത്തരമൊരു അന്തരീക്ഷത്തിൽ നിക്ഷേപിക്കാൻ ഇഷ്ടപ്പെടുന്നില്ല. തുല്യ നീതി, തുറന്ന സമീപനം, സുതാര്യത എന്നിവയാണ് ഡി എഫ് ജെ യുടെ മുഖമുദ്രകൾ. ലോകമെങ്ങും സർക്കാരു കൾ വ്യവസായാനുകൂല അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. സാമൂഹ്യമായ ഐക്യബോധം ഇതിൽ പ്രധാനമാണ്. ജനങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കപ്പെടുന്നത് പ്രതികൂല അന്തരീക്ഷമാണ് ഒരുക്കുക- അഭിമുഖത്തിൽ ടിം ഡ്രെയ്പർ പറയുന്നു.