Movie prime

Video | വരാനിരിക്കുന്നത് വൻ പ്രളയങ്ങൾ

 

കാലാവസ്ഥാവ്യതിയാനം ലോകമെമ്പാടും വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമാണ് തുടരെ തുടരെ ഉള്ള വെള്ളപ്പൊക്കങ്ങളും, അതിശൈത്യവും, കാനഡ പോലുള്ള രാജ്യങ്ങളിലെ കൊടും ചൂടുമൊക്കെ.

ഇപ്പോഴിതാ കാലാവസ്ഥ വ്യതിയാനത്തിന്റെ ഞെട്ടിപ്പിക്കുന്ന പഠന റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുകയാണ് നാസ. 2030 ഓടെ ലോകത്തെ കാത്തിരിക്കുന്നത് പ്രളയങ്ങൾ ആണെന്നാണ് നാസയുടെ പഠന റിപ്പോർട്ടിൽ പറയുന്നത്.

കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനൊപ്പം ചന്ദ്രന്റെ ഭ്രമണപഥത്തിൽ വരുന്ന ഒരു ചലനം ഭൂമിയിൽ വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമാകും എന്നാണ് പഠനം പറയുന്നത്.

വീഡിയോ കാണാം