building collapsed
ബെംഗളൂരുവിലെ മജസ്റ്റിക് പ്രദേശത്ത് നിർമാണത്തിലിരുന്ന ഒരു മൂന്നുനില കെട്ടിടം പൂർണമായി തകർന്നുവീണു. കപാലി തിയേറ്റർ പരിസരത്ത് പണിഞ്ഞു കൊണ്ടിരുന്ന ഒരു ഹോട്ടൽ ആണ് തകർന്നു വീണത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്നലെ രാത്രിയാണ് കെട്ടിടം തകർന്നു വീണതെന്നും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിൽ വ്യാപകമായി വിള്ളലുകൾ കാണപ്പെട്ടതിനെ തുടർന്ന് സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന
മൂന്ന് നില കെട്ടിടം തകർന്നുവീണു
Collapse of 4 stroyed building in Majestic ,Bengaluru … pic.twitter.com/et8eySJPt6
— Dr Prayag H.S (@prayaghs) July 28, 2020
2017-ലാണ് പഴയ തിയേറ്ററിൻ്റെ സ്ഥാനത്ത് മാളും മൾട്ടിപ്ലക്സും അടങ്ങുന്ന ഒരു കെട്ടിടത്തിൻ്റെ പണി ആരംഭിച്ചത്.മൾട്ടിപ്ലക്‌സ് നിർമിക്കാനായി തറനിരപ്പിൽനിന്ന് 80 അടിയിൽ കുഴിച്ചതായും, ഇതാണ് കെട്ടിടത്തിൽ വിള്ളലുകൾ വീഴാൻ ഇടയാക്കിയതും, തകർച്ചയിലേക്ക് നയിച്ചതെന്നുമാണ് ബാംഗ്ലൂർ മിറർ റിപ്പോർട്ട് ചെയ്യുന്നത്. മണ്ണുപരിശോധന ഉൾപ്പെടെ കെട്ടിട നിർമാണത്തിൽ പാലിക്കേണ്ട ചട്ടങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് കെട്ടിടം പണി തുടങ്ങിയതെന്നും അതാണ് തകർച്ചയ്ക്ക് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.