Movie prime

ട്രമ്പിനെപ്പറ്റി ചോദ്യം, 20 സെക്കൻ്റ് ആലോചിച്ച് ജസ്റ്റിൻ ട്രൂഡൊയുടെ മറുപടി: വീഡിയോ

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയാൻ ഇരുപതു സെക്കൻ്റ് നേരം ആലോചിക്കാനെടുത്ത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡൊ. അമേരിക്കയിൽ സൈന്യത്തെ ഇറക്കി പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള പ്രസിഡണ്ടിൻ്റെ നീക്കത്തെപ്പറ്റിയായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. 20 സെക്കൻ്റ് കഴിഞ്ഞാണ് അദ്ദേഹം മറുപടി പറഞ്ഞത്. അമേരിക്കയിലെ സംഭവ വികാസങ്ങളെ ഭീതിയോടെയും ആശങ്കയോടെയുമാണ് തങ്ങൾ കാണുന്നതെന്നായിരുന്നു മറുപടി. ചോദ്യങ്ങൾക്ക് തൽക്ഷണം മറുപടി പറഞ്ഞ് ശീലമുള്ള ട്രൂഡൊ പ്രതികരിക്കാൻ അല്പം സമയമെടുത്തത് മാധ്യമ പ്രവർത്തകർക്ക് കൗതുകമായി. കഴിഞ്ഞ ദിവസം അമേരിക്കയിലെ ലാഫയെറ്റെ പാർക്കിൽ പ്രക്ഷോഭകാരികൾക്ക് More
 
ട്രമ്പിനെപ്പറ്റി ചോദ്യം, 20 സെക്കൻ്റ് ആലോചിച്ച് ജസ്റ്റിൻ ട്രൂഡൊയുടെ മറുപടി: വീഡിയോ

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയാൻ ഇരുപതു സെക്കൻ്റ് നേരം ആലോചിക്കാനെടുത്ത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡൊ. അമേരിക്കയിൽ സൈന്യത്തെ ഇറക്കി പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള പ്രസിഡണ്ടിൻ്റെ നീക്കത്തെപ്പറ്റിയായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. 20 സെക്കൻ്റ് കഴിഞ്ഞാണ് അദ്ദേഹം മറുപടി പറഞ്ഞത്.

അമേരിക്കയിലെ സംഭവ വികാസങ്ങളെ ഭീതിയോടെയും ആശങ്കയോടെയുമാണ് തങ്ങൾ കാണുന്നതെന്നായിരുന്നു മറുപടി. ചോദ്യങ്ങൾക്ക് തൽക്ഷണം മറുപടി പറഞ്ഞ് ശീലമുള്ള ട്രൂഡൊ പ്രതികരിക്കാൻ അല്പം സമയമെടുത്തത് മാധ്യമ പ്രവർത്തകർക്ക് കൗതുകമായി.

കഴിഞ്ഞ ദിവസം അമേരിക്കയിലെ ലാഫയെറ്റെ പാർക്കിൽ പ്രക്ഷോഭകാരികൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചതും ലാത്തിച്ചാർജ് നടത്തിയതും ചോദ്യങ്ങളായി ഉയർന്നു. സെൻ്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ ഫോട്ടോഷൂട്ടിനു വേണ്ടിയാണ്‌ വൈറ്റ് ഹൗസിനടുത്തുള്ള ലാഫയെറ്റെ പാർക്കിൽ സമരക്കാരെ അടിച്ചോടിച്ചതെന്ന ആരോപണം ട്രമ്പിനെതിരെ ഉയർന്നിരിക്കെയാണ് അതേപ്പറ്റിയുള്ള പ്രധാനമന്ത്രിയുടെ അഭിപ്രായം പത്രക്കാർ ആരാഞ്ഞത്.

സമരക്കാരുടെ നേരെ അക്രമം അഴിച്ചുവിട്ടതിനെ ന്യായീകരിക്കാത്ത തരത്തിലുള്ള മറുപടിയാണ് ട്രൂഡൊ അതിനും നല്കിയത്. ജനങ്ങളെ ഒന്നിച്ചു നിർത്തേണ്ട സമയമാണ്. അവർക്ക് പറയാനുള്ളത് ശ്രദ്ധയോടെ കേൾക്കണം. വർഷങ്ങളോ ദശകങ്ങളോ കൊണ്ട് നേടിയെടുത്ത പുരോഗതിക്കിടയിലും ഇത്തരം അനീതികൾ നടമാടുന്നത് എന്തുകൊണ്ടെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു, അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രമ്പിൻ്റെ വാക്കും പ്രവൃത്തിയും സംബന്ധിച്ച ഒരു ചോദ്യത്തിന്, കാനഡയുടെ പ്രധാനമന്ത്രി എന്ന നിലയിൽ തൻ്റെ ജോലി കാനഡക്കാർക്കൊപ്പം നില്ക്കലാണെന്നും ട്രൂഡൊ പ്രതികരിച്ചു.

വീഡിയോ കടപ്പാട്: https://www.abc.net.au/