Movie prime

പാർലമെന്റ് എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന ഓർമപ്പെടുത്തൽ അത്യാവശ്യമായിരിക്കുന്നു

Parliament പാർലമെൻ്ററി നടപടിക്രമങ്ങൾ കാറ്റിൽ പറത്തി, തികച്ചും ഭരണഘടനാ വിരുദ്ധമായാണ് ഇന്നലെ കാർഷിക പരിഷ്കരണ ബില്ലുകൾ രാജ്യസഭയിൽ പാസ്സാക്കിയത്. സുപ്രധാനമായ ബില്ലുകളിൽ വോട്ടെടുപ്പ് അനുവദിച്ചില്ല. ശബ്ദവോട്ടോടെ, ക്രമവിരുദ്ധമായാണ് ബില്ലുകൾ പാസ്സാക്കിയത്. പ്രതിഷേധിച്ചവരെയെല്ലാം സസ്പെൻഡു ചെയ്തു. പാർലമെൻ്ററി സംവിധാനത്തെയാകെ നോക്കുകുത്തിയാക്കുന്ന ജനാധിപത്യ വിരുദ്ധ നടപടിക്രമത്തിനാണ് സഭ ഇന്നലെ സാക്ഷ്യം വഹിച്ചത്. പ്രതിലോമ രാഷ്ട്രീയത്തിന്റെ ദുഷിച്ച മാർഗങ്ങൾ കൈയൊഴിഞ്ഞാൽ മാത്രമേ പാർലമെന്റിന് സുഗമമായി പ്രവർത്തിക്കാൻ കഴിയൂ എന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി പറയുന്നു. More
 
പാർലമെന്റ് എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന ഓർമപ്പെടുത്തൽ അത്യാവശ്യമായിരിക്കുന്നു

Parliament

പാർലമെൻ്ററി നടപടിക്രമങ്ങൾ കാറ്റിൽ പറത്തി, തികച്ചും ഭരണഘടനാ വിരുദ്ധമായാണ് ഇന്നലെ കാർഷിക പരിഷ്കരണ ബില്ലുകൾ രാജ്യസഭയിൽ പാസ്സാക്കിയത്. സുപ്രധാനമായ ബില്ലുകളിൽ വോട്ടെടുപ്പ് അനുവദിച്ചില്ല. ശബ്ദവോട്ടോടെ, ക്രമവിരുദ്ധമായാണ് ബില്ലുകൾ പാസ്സാക്കിയത്. പ്രതിഷേധിച്ചവരെയെല്ലാം സസ്പെൻഡു ചെയ്തു. പാർലമെൻ്ററി സംവിധാനത്തെയാകെ നോക്കുകുത്തിയാക്കുന്ന ജനാധിപത്യ വിരുദ്ധ നടപടിക്രമത്തിനാണ് സഭ ഇന്നലെ സാക്ഷ്യം വഹിച്ചത്.

പ്രതിലോമ രാഷ്ട്രീയത്തിന്റെ ദുഷിച്ച മാർഗങ്ങൾ കൈയൊഴിഞ്ഞാൽ മാത്രമേ പാർലമെന്റിന് സുഗമമായി പ്രവർത്തിക്കാൻ കഴിയൂ എന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി പറയുന്നു. പറയാനുള്ളത് പറയാൻ പ്രതിപക്ഷത്തിനും സ്വന്തം മാർഗത്തിൽ ചരിക്കാൻ ഭരണപക്ഷത്തിനും കഴിയുന്ന വിധത്തിലാണ് പാർലമെന്ററി സംവിധാനങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. ആദ്യത്തേത് സാധ്യമല്ലെങ്കിൽ, അതായത് പറയാനുള്ളത് പറയാൻ പ്രതിപക്ഷത്തിന് അവസരം നിഷേധിച്ചാൽ, ഒരു ജനാധിപത്യ സ്ഥാപനമെന്ന നിലയിൽ പാർലമെന്റിന് അധികകാലം നിലനിൽക്കാനാവില്ല എന്ന് അദ്ദേഹം ഓർമപ്പെടുത്തുന്നു.

ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി ദി വയറിൽ എഴുതിയ ശ്രദ്ധേയമായ ലേഖനത്തിൻ്റെ സ്വതന്ത്ര പരിഭാഷ ചുവടെ.Parliament

രാജ്യസഭയിൽ ഇന്നലെ നടന്നത് ദേശീയ ശ്രദ്ധയാകർഷിച്ചു, തീർച്ചയായും തെറ്റായ കാരണങ്ങളാലാണ് അത് സംഭവിച്ചത്.

പാർലമെന്റിലെ സംഘർഷം പുതിയ കാര്യമല്ല. കോപാകുലരായ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യാറുണ്ട്. മിക്കവാറും ഇതൊരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. മുദ്രാവാക്യം വിളികൊണ്ടുമാത്രം തൃപ്തി വരാതിരുന്ന ഒരംഗം, ലോക്സഭയിൽ കുരുമുളക് സ്പ്രേ തളിക്കുന്നതുവരെ കാര്യങ്ങൾ കൈവിട്ടു പോയിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ്, തെലങ്കാന ബിൽ സഭ ചർച്ച ചെയ്തപ്പോൾ. എന്തായാലും അത്തരമൊരു പ്രതിഷേധം, ഭാഗ്യവശാൽ അതിനുശേഷം ആവർത്തിച്ചിട്ടില്ല.

പാർലമെന്റ് എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന ഓർമപ്പെടുത്തൽ അത്യാവശ്യമായിരിക്കുന്നു

പാർലമെന്റ് അംഗങ്ങൾ സഭയ്ക്കുള്ളിൽ നടത്തുന്ന ഇത്തരം പെരുമാറ്റങ്ങൾ സാധാരണഗതിയിൽ ജനങ്ങൾ അംഗീകരിക്കുന്നില്ല. എന്നാൽ അംഗങ്ങളെ കുറ്റപ്പെടുത്തുന്നതിനു മുമ്പായി പ്രതിഷേധത്തിന്റെ കാരണങ്ങളും അതേത്തുടർന്നുള്ള കലഹവും വിശകലനം ചെയ്യുന്നത് നന്നായിരിക്കും. സുപ്രധാന വിഷയമായി പ്രതിപക്ഷം കരുതുന്ന ഒരു വിഷയത്തിൽ ചർച്ച അനുവദിക്കാതിരിക്കുകയോ തിരക്കിട്ട് അത് പാസ്സാക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന തരത്തിൽ, സർക്കാരുകൾ പുലർത്തുന്ന ധാർഷ്ട്യ മനോഭാവമാണ് പലപ്പോഴും ഇത്തരം ബഹളങ്ങൾക്ക് ഇടയാക്കുന്നതെന്ന് സംശയലേശമന്യേ പറയാനാവും. വിശദമായ പരിശോധനയ്ക്കായി വിദഗ്ധസമിതിക്ക് ശുപാർശ ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അവഗണിച്ച് വിവാദ ബില്ലുകൾ തിടുക്കത്തിൽ പാസ്സാക്കാനുള്ള ശ്രമങ്ങളാണ് ബഹളങ്ങളിൽ കലാശിക്കാറ്.

ഇത്തരം പ്രശ്‌നങ്ങളിൽ, അൽപം വഴക്കമുള്ളതും തുറന്നതുമായ സമീപനം സർക്കാർ കൈക്കൊണ്ടാൽ അവ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും. എന്നാൽ പലപ്പോഴും ഒട്ടും വഴക്കമില്ലാത്തതും ധാർഷ്ട്യം കലർന്നതുമായ നിലപാടാണ് സർക്കാരുകൾ പൊതുവെ സ്വീകരിക്കാറ്. പാർലമെന്ററി സമ്പ്രദായത്തിൽ, പ്രതിപക്ഷത്തിന് പറയാനുള്ള അവസരമുണ്ടാകണം. കാര്യങ്ങൾ നടപ്പിലാക്കാൻ സർക്കാരിന് അതിൻ്റേതായ വഴിയുമുണ്ടാകണം. പ്രസിദ്ധമായ ആ തത്ത്വം എല്ലാവരും ഓർക്കുന്നത് നല്ലതാണ്. ഇക്കാര്യം നടപ്പിലാക്കിയാൽ, പാർലമെന്റുകൾ ശാന്തവും പക്വവുമായ സംവാദങ്ങളുടെ വേദിയായി മാറും.

പാർലമെന്റ് എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന ഓർമപ്പെടുത്തൽ അത്യാവശ്യമായിരിക്കുന്നു

രാജ്യസഭയിലെ ഞായറാഴ്ചത്തെ സംഭവ വികാസങ്ങളിൽ രണ്ട് കാര്യങ്ങളാണ് ഉയർന്നു വരുന്നത്. ഒന്ന്, കർഷക ബില്ലുകൾ സമവായമില്ലാതെ പാസ്സാക്കി. നിശ്ചിത സമയത്തിനപ്പുറവും സിറ്റിങ്ങ് നീട്ടേണ്ടിവരുമ്പോൾ, അതിൻ്റെ കാരണം തിരിച്ചറിയാൻ സഭാനാഥന് കഴിയണം. അതാണ് കാലങ്ങളായി നാം അനുവർത്തിച്ചു പോരുന്ന മാന്യമായ രീതി. ദീർഘിപ്പിച്ച വേളയിലും സമവായമില്ലെങ്കിൽ, സാധാരണയായി അടുത്ത ദിവസത്തേക്ക് സഭ മാറ്റിവെയ്ക്കാറാണ് പതിവ്. ഇക്കാര്യത്തിൽ സമവായം ഉണ്ടാക്കാൻ ചെയർമാനോ പാർലമെന്ററികാര്യ മന്ത്രിയോ എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ എന്നത് വ്യക്തമല്ല.

ഇത്തരം സാഹചര്യങ്ങളിൽ പാർലമെന്ററികാര്യ മന്ത്രിമാർ നിർണായക പങ്കാണ് വഹിക്കുന്നത്. പിരിമുറുക്കം കുറയ്ക്കാനും സഭാ നടപടികൾ സുഗമമായ വിധത്തിൽ നടപ്പിലാക്കാനും കഴിയുന്ന ഒരു സ്ഥാനത്താണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. മഹാനായ പാർലമെന്ററി കാര്യ മന്ത്രി കെ. രഘുരാമയ്യയുടെ പേര് ഇന്നേരം ഓർമ വരുന്നു. ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ അദ്ദേഹമായിരുന്നു പാർലമെന്ററി കാര്യ മന്ത്രി. അംഗങ്ങളുടെ എണ്ണമെടുത്താൽ ദുർബലമായിരുന്നു അന്നത്തെ പ്രതിപക്ഷം. എന്നാൽ അവരുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു.

പാർലമെന്റ് എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന ഓർമപ്പെടുത്തൽ അത്യാവശ്യമായിരിക്കുന്നു

ഇന്ദിരാഗാന്ധി സർക്കാരിന് ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടായിരുന്നു. സർക്കാരിന് പ്രതിപക്ഷത്തിന്റെ യാതൊരു തരത്തിലുള്ള പിന്തുണയും ആവശ്യമില്ലെങ്കിലും, രഘുരാമയ്യ മിക്കപ്പോഴും പ്രതിപക്ഷ ബെഞ്ചുകളിൽ ചുറ്റിക്കറങ്ങുന്നത് കാണാമായിരുന്നു. നേതാക്കളുമായും സാധാരണ അംഗങ്ങളുമായും നല്ല ബന്ധം ഉണ്ടായിരുന്ന അദ്ദേഹം വിവിധ വിഷയങ്ങളിൽ സമവായം ഉണ്ടാക്കാൻ എപ്പോഴും ശ്രമിക്കുമായിരുന്നു. ഒരിക്കൽ ഒരു പ്രതിപക്ഷാംഗം ഇന്ദിരാഗാന്ധിയോട് തമാശ രൂപത്തിൽ പറഞ്ഞത് “അങ്ങയുടെ പാർലമെന്ററി കാര്യമന്ത്രി പ്രതിപക്ഷത്തോടൊപ്പം ചേർന്നു” എന്നാണ്.

നമ്മുടെ പാർലമെന്റ് സങ്കീർണമായ ഒരു സംവിധാനമാണ്. അത് ഭംഗിയായി പ്രവർത്തിക്കേണ്ട ഒരു സംവിധാനമാണ്. പരസ്പര വിശ്വാസവും വ്യത്യസ്ത കാഴ്ചപ്പാടുകളോടുള്ള ആദരവും വിശാലമായ താത്പര്യങ്ങളുമാണ് അതിനെ നയിക്കേണ്ടത്. പാർലമെന്റിന് മുമ്പാകെ വരുന്ന വിഷയങ്ങളിൽ സമവായം ഉണ്ടാക്കുന്നത് ഇത്തരം മൂല്യങ്ങളാണ്.

രണ്ടാമത്തെ കാര്യം, അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും വോട്ടെടുപ്പ് അനുവദിച്ചില്ല എന്നതാണ്. ബഹളങ്ങൾക്കിടയിൽ ശബ്ദ വോട്ടോടെയാണ് ബില്ലുകൾ പാസ്സാക്കിയത്. ഭരണഘടനയുടെ
ആർടിക്കിൾ 100 പ്രകാരം സഭയിൽ ഉയർന്നുവരുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നത് സഭയിൽ സന്നിഹിതരായി വോട്ടു ചെയ്യുന്ന അംഗങ്ങളുടെ ഭൂരിപക്ഷത്തിലൂടെയാണ്. ഭൂരിപക്ഷം വോട്ടെടുപ്പിലൂടെ തന്നെ നിർണയിക്കണമെന്ന് ഈ അനുച്ഛേദം വ്യക്തമായി പറയുന്നുണ്ട്. ശബ്ദ വോട്ടിനെപ്പറ്റി ഭരണഘടനയിൽ പരാമർശമില്ല. എന്നിരുന്നാലും, ചില അസാധാരണ സാഹചര്യങ്ങളിൽ അത് അനുവദിക്കാറുണ്ട്. എന്നാൽ, ഒരംഗം വോട്ടെടുപ്പ് ആവശ്യപ്പെട്ടാൽ, അത് അനുവദിക്കണം എന്നാണ് ചട്ടം. ശബ്ദ വോട്ടിലൂടെ ഭൂരിപക്ഷം കൃത്യമായി നിർണയിക്കാനാവില്ല. അതുകൊണ്ടാണ് സഭയുടെ നിയമങ്ങൾ യഥാർഥ വോട്ടിങ്ങിന് വ്യവസ്ഥ ചെയ്യുന്നത്.

വോട്ടെടുപ്പ് ആവശ്യത്തെ അവഗണിച്ച്, ശബ്ദ വോട്ടിലൂടെ ഒരു നിയമം പാസാക്കിയതായി പ്രഖ്യാപിക്കാൻ
ഒരു സാഹചര്യത്തിലും കഴിയില്ല. സഭയിൽ ബഹളമുണ്ടാവുകയും വോട്ടിങ്ങ് നടത്താൻ കഴിയാതെ വരികയും ചെയ്താൽ, കുറച്ചു സമയത്തേക്ക് സഭ നിർത്തിവെയ്ക്കണം. തുടർന്ന് സഭാനാഥൻ എല്ലാ കക്ഷി നേതാക്കളെയും തന്റെ ചേമ്പറിലേക്ക് വിളിച്ച്, വോട്ടിങ്ങ് സുഗമമായി നടത്തുന്നതിനുള്ള സമവായം കൊണ്ടുവരാൻ ശ്രമിക്കണം. ഇതൊരു പുതിയ കാര്യമല്ല. കാലങ്ങളായി ചെയ്തു പോരുന്ന കാര്യമാണ്. വോട്ടുചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം ഇത്ര അസാധാരണമായത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.

പാർലമെന്റ് എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന ഓർമപ്പെടുത്തൽ അത്യാവശ്യമായിരിക്കുന്നു

സഭയെ നിയന്ത്രിക്കുക, ചട്ടങ്ങൾക്ക് അനുസൃതമായി പ്രവർത്തിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ ചെയറിന് നിർണായകമായ ജോലിയാണ് ചെയ്യാനുള്ളത്. നടപടികൾ സുഗമമായി നടത്താൻ അദ്ദേഹത്തെ സഹായിക്കേണ്ടത്
സർക്കാരിന്റെയും ഭരണകക്ഷിയുടെയും കടമയാണ്. മന്ത്രിമാർ ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങൾ ഇടയ്ക്കിടെ ചെയറിന് അടുത്തെത്തി, പ്രത്യേക രീതിയിൽ കാര്യങ്ങൾ ചെയ്യാനുള്ള നിർദേശങ്ങൾ നല്കുന്നത് ടെലിവിഷൻ സംപ്രേഷണത്തിൽ കാണാമായിരുന്നു. ഒരു സാഹചര്യത്തിലും ഒരു തരത്തിലുമുള്ള സമ്മർദത്തിനും അദ്ദേഹം വിധേയനാകാൻ പാടില്ലാത്തതാണ്. നടപടിക്രമങ്ങളെ സംബന്ധിച്ച് അദ്ദേഹത്തെ ഉപദേശിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥനാണ് സെക്രട്ടറി ജനറൽ. അദ്ദേഹത്തിന്റെ വിവേകപൂർവമായ ഉപദേശപ്രകാരം പ്രവർത്തിച്ചാൽ, മിക്ക പ്രശ്‌നങ്ങളും ഒഴിവാക്കാനാകും.

പാർലമെന്റിൽ ഭൂരിപക്ഷമുള്ള സർക്കാരിന് ഒന്നും തന്നെ ഭയപ്പെടേണ്ടതില്ല. പ്രതിലോമ രാഷ്ട്രീയത്തിന്റെ ദുഷിച്ച മാർഗങ്ങൾ കൈയൊഴിഞ്ഞാൽ മാത്രമേ പാർലമെന്റിന് സുഗമമായി പ്രവർത്തിക്കാൻ കഴിയൂ. പാർലമെൻ്റംഗങ്ങൾ സ്വയമേവ അതിനുള്ള ഔന്നത്യം പ്രകടമാക്കണം. പറയാനുള്ളത് പറയാൻ പ്രതിപക്ഷത്തിനും സ്വന്തം മാർഗത്തിൽ ചരിക്കാൻ ഭരണപക്ഷത്തിനും കഴിയുന്ന വിധത്തിലാണ് പാർലമെന്ററി സംവിധാനങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. ആദ്യത്തേത് സാധ്യമല്ലെങ്കിൽ, ഒരു ജനാധിപത്യ സ്ഥാപനമെന്ന നിലയിൽ പാർലമെന്റിന് അധികകാലം നിലനിൽക്കാനാവില്ല.