Movie prime

#Watch Video

 
BLive News | ഈ സ്ഥലങ്ങളിൽ ഇനി സെൽഫിക്ക് നിരോധനം...

ഇന്ന് സെൽഫി ഇല്ലാത്ത ഒരു അവസ്ഥയെ പറ്റി നമുക്ക് ചിന്തിക്കാൻ പറ്റുമോ? ഓഫീസില്‍, വീട്ടില്‍, വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ അങ്ങനെ പോകുന്നിടത്തെല്ലാം ഒരു സെല്‍ഫി എടുത്തില്ലെങ്കില്‍ പലര്‍ക്കും അതൊരു ബുദ്ധിമുട്ടുള്ള കാര്യമാണ്. എവിടേക്കെങ്കിലും യാത്രകൾ പോകുമ്പോഴാണ് നമ്മൾ സെൽഫികൾ അധികമായി എടുക്കാറ് എന്നാൽ കോവിഡ് സാഹചര്യത്തിൽ നമ്മുടെ യാത്രകളൊക്കെ കട്ടപ്പുറത്ത് ആയിരിക്കുകയാണ്. എന്നാൽ ഇതൊക്കെ മാറി ഇനി എപ്പോഴെങ്കിലും യാത്രചെയ്യാൻ അവസരം കിട്ടുമ്പോൾ, ഗുജറാത്തിലേക്കാണ് നിങ്ങൾ പോകുന്നതെങ്കിൽ നിങ്ങളുടെ സെൽഫി പ്രാന്ത് ഇവിടെ ഉപേക്ഷിച്ചു പോകണം.  കാരണം അവിടെ സെല്‍ഫി എടുക്കുന്നത് കുറ്റകരമാണ്.