Movie prime

വിദ്യാമിത്ര സീസണ്‍ 5-ന് തുടക്കമായി

കൊച്ചി: സ്റ്റീല് വ്യവസായ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ടിഎംടി വിദ്യാര്ത്ഥികള്ക്കായി അവതരിപ്പിക്കുന്ന പഠന സഹായ പദ്ധതി ‘വിദ്യാമിത്ര സീസണ് 5-ന് തുടക്കമായി. തോപ്പുംപടി സൗദി സെന്റ് ആന്റണീസ് എല്പി സ്കൂളില് നടന്ന പരിപാടി സ്കൂള് മാനേജര് ഫാ. സാംസണ് ആഞ്ഞിലിപറമ്പില് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ 70-ലധികം വിദ്യാര്ത്ഥികള്ക്ക് സ്കൂള് ബാഗ് നല്കിക്കൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്. കേരളത്തിലുടനീളമുള്ള നിര്മ്മാണ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മക്കള്ക്കാണ് ഈ പദ്ധതിയിലൂടെ സ്കൂള് ബാഗുകള് വിതരണം ചെയ്യുന്നത്. ഏകദേശം 1500 ഓളം വിദ്യാര്ത്ഥികള്ക്ക് More
 
വിദ്യാമിത്ര സീസണ്‍ 5-ന് തുടക്കമായി

കൊച്ചി: സ്റ്റീല്‍ വ്യവസായ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ടിഎംടി വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിക്കുന്ന പഠന സഹായ പദ്ധതി ‘വിദ്യാമിത്ര സീസണ്‍ 5-ന് തുടക്കമായി. തോപ്പുംപടി സൗദി സെന്റ് ആന്റണീസ് എല്‍പി സ്‌കൂളില്‍ നടന്ന പരിപാടി സ്‌കൂള്‍ മാനേജര്‍ ഫാ. സാംസണ്‍ ആഞ്ഞിലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ 70-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗ് നല്‍കിക്കൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്.

കേരളത്തിലുടനീളമുള്ള നിര്‍മ്മാണ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മക്കള്‍ക്കാണ് ഈ പദ്ധതിയിലൂടെ സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്യുന്നത്. ഏകദേശം 1500 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
നിലവില്‍ വായനശാല ഇല്ലാത്തതോ, പ്രവര്‍ത്തനരഹിതമോ ആയ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു സ്‌കൂളില്‍ വായനശാല പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്താനും വിദ്യാമിത്ര പദ്ധതിയിലൂടെ കള്ളിയത്ത് ടിഎംടി ലക്ഷ്യമിടുന്നു.

കഴിഞ്ഞ വര്‍ഷം ഈ പദ്ധതി പ്രകാരം തിരൂര്‍ ബി.പി. അങ്ങാടി എല്‍പി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം സജ്ജീകരിച്ചു നല്‍കിയിരുന്നു. ഡിവിഷന്‍ കൗണ്‍സിലര്‍ പി.എസ്. പ്രകാശന്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ സൗദി സെന്റ് ആന്റണീസ് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപക ഡൈന ഫരിയ, കള്ളിയത്ത് ടിഎംടി കോര്‍പ്പറേറ്റ് ഹെഡ് സിബു ജോര്‍ജ്ജ്, ബ്രാന്‍ഡ് മാനേജര്‍ സൂരജ് ജയ് മേനോന്‍, സെയില്‍സ് മാനേജര്‍ ഡെന്‍സിലിന്‍ ഫരിയ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.