Movie prime

കോവിഡ്-19: ആരാധകരുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം വിജയ്‌ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്‌

നിർധരരായ ആരാധകർക്ക് നടൻ വിജയ് ധനസഹായം നൽകുന്നുവെന്ന് റിപ്പോർട്ടുകൾ. ഫാൻസ് അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ നിർധരരായവരെ കണ്ടെത്തുകയും അവർക്ക് 5000 രൂപ വീതം നൽകുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. വിജയ് പണമയച്ചതിന്റെ ചിത്രങ്ങള് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനും വിജയ് ധനസഹായം നല്കിയത് വാര്ത്താ സമ്മേളനത്തില് എടുത്ത് പറഞ്ഞിരുന്നു. കേരളത്തിലെ കോറോണ വൈറസ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് വിജയ് 1.30 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം More
 

നിർധരരായ ആരാധകർക്ക് നടൻ വിജയ് ധനസഹായം നൽകുന്നുവെന്ന് റിപ്പോർട്ടുകൾ. ഫാൻസ് അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ നിർധരരായവരെ കണ്ടെത്തുകയും അവർക്ക് 5000 രൂപ വീതം നൽകുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. വിജയ് പണമയച്ചതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനും വിജയ് ധനസഹായം നല്‍കിയത് വാര്‍ത്താ സമ്മേളനത്തില്‍ എടുത്ത് പറഞ്ഞിരുന്നു.

കോവിഡ്-19: ആരാധകരുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം വിജയ്‌ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്‌

കേരളത്തിലെ കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ് 1.30 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ അതിൽ നിന്ന് നൽകും.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി. എം കെയറിലേക്ക് 25 ലക്ഷം രൂപയും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷവും വിജയ് നല്‍കി. കൂടാതെ കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കി.