Movie prime

വിജയ് ഒരു “പെർഫക്റ്റ് ജെൻ്റിൽമാൻ”: മാളവിക മോഹനൻ

vijay നടൻ വിജയ് തികഞ്ഞ മാന്യനെന്ന് അഭിനേത്രി മാളവിക മോഹനൻ. മാസ്റ്ററിൽ വിജയ്ക്കൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തെ ഭാഗ്യമായി കാണുന്നതായും നടി വ്യക്തമാക്കി. ഡൽഹി, ഷിമോഗ, ചെന്നൈ എന്നിവിടങ്ങളിൽ ഷൂട്ടുണ്ടായിരുന്നു. ഡൽഹിയിലെ ഒന്നാംഘട്ട ഷെഡ്യൂൾ തീരാറായതോടെ അദ്ദേഹം തുറന്ന് ഇടപഴകാൻ തുടങ്ങി. അതോടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഏറെക്കുറെ റിസർവ്ഡ് ആയ വ്യക്തിത്വമാണ് അദ്ദേഹത്തിൻ്റേതെന്നും മാളവിക അഭിപ്രായപ്പെട്ടു.vijay എല്ലാവരോടും മാന്യമായി പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം. ആരെയും വേദനിപ്പിക്കില്ല. ഒപ്പം ജോലി ചെയ്യുന്നവരെ കംഫർട്ടബിൾ ആക്കാൻ അദ്ദേഹം എപ്പോഴും More
 
വിജയ് ഒരു “പെർഫക്റ്റ് ജെൻ്റിൽമാൻ”: മാളവിക മോഹനൻ

vijay
നടൻ വിജയ് തികഞ്ഞ മാന്യനെന്ന് അഭിനേത്രി മാളവിക മോഹനൻ. മാസ്റ്ററിൽ വിജയ്ക്കൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തെ ഭാഗ്യമായി കാണുന്നതായും നടി വ്യക്തമാക്കി. ഡൽഹി, ഷിമോഗ, ചെന്നൈ എന്നിവിടങ്ങളിൽ ഷൂട്ടുണ്ടായിരുന്നു. ഡൽഹിയിലെ ഒന്നാംഘട്ട ഷെഡ്യൂൾ തീരാറായതോടെ അദ്ദേഹം തുറന്ന് ഇടപഴകാൻ തുടങ്ങി. അതോടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഏറെക്കുറെ റിസർവ്ഡ് ആയ വ്യക്തിത്വമാണ് അദ്ദേഹത്തിൻ്റേതെന്നും മാളവിക അഭിപ്രായപ്പെട്ടു.vijay

എല്ലാവരോടും മാന്യമായി പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം. ആരെയും വേദനിപ്പിക്കില്ല. ഒപ്പം ജോലി ചെയ്യുന്നവരെ കംഫർട്ടബിൾ ആക്കാൻ അദ്ദേഹം എപ്പോഴും ശ്രമിക്കും. എല്ലാവരേയും മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും അദ്ദേഹത്തിന് വശമുണ്ട്. ലോകേഷ് കനകരാജ് ടീം ഒന്നടങ്കം വളരെ ഊർജസ്വലരായിരുന്നു എന്ന അഭിപ്രായമാണ് നടിക്കുള്ളത്. ഷൂട്ടിങ്ങ് വളരെ രസകരമായിരുന്നു. നന്നായി ആസ്വദിച്ച് അഭിനയിക്കാൻ കഴിഞ്ഞു.

രജനികാന്തിൻ്റെ പേട്ട എന്ന ചിത്രത്തിനുശേഷം മാളവിക വേഷമിട്ട ചിത്രമാണ് മാസ്റ്റർ. ചിത്രത്തിൽ ഒരു കോളെജ് ലക്ചററുടെ വേഷത്തിലാണ് അവർ അഭിനയിച്ചത്. അടുത്ത തമിഴ് പ്രോജക്റ്റ് ധനുഷുമൊത്താണ്. ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ചെന്നൈയിൽ ആരംഭിച്ചു കഴിഞ്ഞു. മുംബൈയിൽ മാസ്റ്ററിൻ്റെ പ്രൊമോഷൻ പ്രവർത്തനങ്ങളിലും സജീവമാണ് താരം.

അതിനിടെ, മാസങ്ങളുടെ അടച്ചിടലിനു ശേഷം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ മാസ്റ്ററിന് വലിയ വരവേല്പാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രേക്ഷകർ തിയേറ്ററുകളിൽ എത്തുന്നത്. അതിൻ്റെ ആവേശം എല്ലായിടത്തും കാണാം.