Movie prime

വിജയ്‌യുടെ മകന്‍ വിജയ്‌ സേതുപതി ചിത്രത്തില്‍ നായകനാകുമെന്നു റിപ്പോര്‍ട്ട്‌

തമിഴ് സൂപ്പർസ്റ്റാർ വിജയുടെ മകൻ ജെയ്സൺ സഞ്ജയ് വെള്ളിത്തിരയിലേക്ക് വരാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. ഇതിനൊരു ചെറിയ ട്വിസ്റ്റുമുണ്ട്. ‘മാസ്റ്റർ’ എന്ന ചിത്രത്തിൽ തന്റെ അച്ഛൻ വിജയുടെ വില്ലനായി വരുന്ന വിജയ് സേതുപതി തന്നെയാണ് സഞ്ജയുടെ വില്ലനായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. വിജയ് സേതുപതി വില്ലനായി എത്തുന്ന തെലുങ്ക് ചിത്രം ‘ഉപ്പെണ്ണ’യുടെ തമിഴ് പതിപ്പിലാണ് നായകനായ് ജെയ്സൺ സഞ്ജയ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ പ്രകാരമുള്ളത്.തെലുങ്ക് ചിത്രമായ ഉപ്പെണ്ണയിലും സേതുപതി തന്നെയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.നല്ഗൊണ്ട ജില്ലയില് നടന്ന More
 
വിജയ്‌യുടെ മകന്‍ വിജയ്‌ സേതുപതി ചിത്രത്തില്‍ നായകനാകുമെന്നു റിപ്പോര്‍ട്ട്‌

തമിഴ് സൂപ്പർസ്റ്റാർ വിജയുടെ മകൻ ജെയ്സൺ സഞ്ജയ് വെള്ളിത്തിരയിലേക്ക് വരാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. ഇതിനൊരു ചെറിയ ട്വിസ്റ്റുമുണ്ട്. ‘മാസ്റ്റർ’ എന്ന ചിത്രത്തിൽ തന്റെ അച്ഛൻ വിജയുടെ വില്ലനായി വരുന്ന വിജയ് സേതുപതി തന്നെയാണ് സഞ്ജയുടെ വില്ലനായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.

വിജയ് സേതുപതി വില്ലനായി എത്തുന്ന തെലുങ്ക് ചിത്രം ‘ഉപ്പെണ്ണ’യുടെ തമിഴ് പതിപ്പിലാണ് നായകനായ് ജെയ്സൺ സഞ്ജയ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ പ്രകാരമുള്ളത്.തെലുങ്ക് ചിത്രമായ ഉപ്പെണ്ണയിലും സേതുപതി തന്നെയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.നല്‍ഗൊണ്ട ജില്ലയില്‍ നടന്ന ദുരഭിമാന കൊലപാതകം അടിസ്ഥാനമാക്കിയാണ് ‘ഉപ്പെണ്ണ’ ഒരുങ്ങുന്നത്.

ചിത്രത്തെ കുറിച്ച് സേതുപതി വിജയുമായി സംസാരിച്ചിരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. മാസ്റ്ററിന്റെ സെറ്റിൽ വെച്ചായിരുന്നു താരങ്ങൾ ചിത്രത്തെ കുറിച്ച് ചർച്ച ചെയ്തത്. എന്നാൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ചിത്രം യാഥാർഥ്യമായാൽ ഈ വർഷം അച്ഛന്റെയും മകന്റെയും വില്ലനായി വിജയ് സേതുപതി എത്തും.ബുചി ബാബു സനയാണ് ‘ഉപ്പെണ്ണ’ സംവിധാനം ചെയ്യുന്നത്.

വിജയ് നായകനായി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘മാസ്റ്റർ’. മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വി ജെ രമ്യ എന്നിവരാണ് മാസ്റ്ററിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പികുന്നത്.ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളായിരുന്നു സിനിമയുടെ ഷൂട്ടിങ്. വിദ്യാഭ്യാസ രംഗത്തുള്ള അഴിമതിയാണ് ചിത്രത്തിന്റെ പ്രമേയം.

എന്നാല്‍ നിലവില്‍ സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട കോഴ്സ് കാനഡയില്‍ പഠിക്കുകയാണ് ജെയ്സൺ. ലോക്ക്ഡൌണ്‍ കാരണം സഞ്ജയ്‌ കാനഡയില്‍ കുടുങ്ങിക്കിടക്കുകയാണ്.2009ൽ പുറത്തിറങ്ങിയ വേട്ടൈക്കാരൻ എന്ന ചിത്രത്തിലെ ഗാന രംഗത്തിൽ വിജയ്ക്കൊപ്പം മകനും പ്രത്യക്ഷപ്പെട്ടിരുന്നു. ജെയ്‌സണ്‍ ചില ഹ്രസ്വചിത്രങ്ങളില്‍ മുൻപ് അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിനെയും ജെയ്‌സണ്‍ സഞ്ജയെയും നായകന്‍മാരാക്കി സംവിധായകന്‍ ശങ്കർ സിനിമ ചെയ്യുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.