Movie prime

വൈറലായി ‘കോബ്ര’യിലെ വിക്രമിൻ്റെ സെക്കൻ്റ് ലുക്ക്

Viral ‘കോബ്ര’യിലെ വിക്രമിൻ്റെ സെക്കൻ്റ് ലുക്ക് വൈറലായി.സംവിധായകൻ അജയ് ജ്ഞാനമുത്തുവാണ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. Viral പോസ്റ്ററിൽ വിക്രമിൻ്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രമേ ദൃശ്യമാകുന്നുള്ളൂ. മറുപകുതി നിറയെ അക്കങ്ങളാണ്. “എല്ലാ പ്രശ്നങ്ങൾക്കും ഒരു ഗണിതശാസ്ത്ര പരിഹാരമുണ്ട് ” എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്. അദ്ദേഹവും കോബ്രയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഹരീഷ് കണ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ്ങ് ഭുവൻ ശ്രീനിവാസനാണ്. ചിത്രത്തിൽ More
 
വൈറലായി ‘കോബ്ര’യിലെ വിക്രമിൻ്റെ സെക്കൻ്റ് ലുക്ക്

Viral
‘കോബ്ര’യിലെ വിക്രമിൻ്റെ സെക്കൻ്റ് ലുക്ക് വൈറലായി.സംവിധായകൻ അജയ് ജ്ഞാനമുത്തുവാണ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. Viral

പോസ്റ്ററിൽ വിക്രമിൻ്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രമേ ദൃശ്യമാകുന്നുള്ളൂ. മറുപകുതി നിറയെ അക്കങ്ങളാണ്. “എല്ലാ പ്രശ്‌നങ്ങൾക്കും ഒരു ഗണിതശാസ്ത്ര പരിഹാരമുണ്ട് ” എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്. അദ്ദേഹവും കോബ്രയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഹരീഷ് കണ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ്ങ് ഭുവൻ ശ്രീനിവാസനാണ്.

ചിത്രത്തിൽ ഏഴ് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് വിക്രം കൈകാര്യം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. പ്രൊഫസറും രാഷ്ട്രീയക്കാരനും മുതൽ സയൻ്റിഫിക് മാസ്റ്റർ മൈൻഡ് വരെ അക്കൂട്ടത്തിലുണ്ട്. രാജ്യത്തെ വ്യത്യസ്ത ലൊക്കേഷനുകളിലായി കഥ പറയുന്ന ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരിച്ചത് കേരളത്തിലാണ്. ചില ഭാഗങ്ങൾ റഷ്യയിലും ചിത്രീകരിച്ചിട്ടുണ്ട്. മലയാളി താരം ഷെയിൻ നിഗം ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യും എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ജൂൺ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സർജാന ഖാലിദ് ആണ് ആ വേഷത്തിലെത്തുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ.

കെജിഎഫ് ഫെയിം ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ള നിരവധി അഭിനേതാക്കളും വേഷമിടുന്നുണ്ട്. മിയ, കെ എസ് രവികുമാർ, മുഹമ്മദ് അലി ബെയ്ഗ്, പദ്മപ്രിയ, മൃണാളിനി രവി, കനിക, ബാബു ആൻ്റണി, റോഷൻ മാത്യു, മാമുക്കോയ എന്നിവരാണ് മുഖ്യ അഭിനേതാക്കൾ.

മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ അഭിനയരംഗത്തേക്ക് കാലെടുത്തുവെയ്ക്കുന്നു എന്ന സവിശഷത കൂടി ചിത്രത്തിനുണ്ട്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമാണം എസ് എസ് ലളിത് കുമാറാണ്. ഫെബ്രുവരിയിലാണ് ചിത്രത്തിലെ നായകനായ വിക്രമിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. പിന്നീട് ഒക്ടോബറിൽ ഇർഫാൻ പത്താന്റെ ജന്മദിനത്തിലാണ് അദ്ദേഹത്തിൻ്റെ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചത്. ഒരു സൂപ്പർ നാച്വറൽ സയൻസ് ഫിക്ഷൻ ത്രില്ലറായ കോബ്രയിൽ യസ്ലാൻ യിംലാസ് എന്ന ഫ്രഞ്ച് ഇന്റർപോൾ ഓഫീസറുടെ വേഷത്തിലാണ് ഇർഫാൻ പത്താൻ.

2020 മെയ് മാസത്തിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസ് മൂലമാണ് നീണ്ടുപോയത്.