in

മകൾ ‘വാമിക’യുടെ ആദ്യഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് അനുഷ്ക,  “ലോകം മുഴുവൻ ഒറ്റ ഫെയ്മിൽ ” എന്ന് വിരാട് കോലി

Virat Kohli
അനുഷ്‌ക ശർമ, വിരാട് കോലി ദമ്പതികളുടെ മകൾക്ക് പേരിട്ടു- വാമിക. ഇൻസ്റ്റഗ്രാമിലൂടെയാണ് അനുഷ്ക മകളുടെ പേര് വെളിപ്പെടുത്തിയത്. Virat Kohli

ഭർത്താവ് വിരാട് കോലിക്കൊപ്പം കുഞ്ഞിനെ എടുത്തു നിൽക്കുന്ന ഫോട്ടോയാണ് അനുഷ്ക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അതോടൊപ്പം മകളുടെ പേരും അവർ വെളിപ്പെടുത്തുകയായിരുന്നു.

സ്നേഹത്തോടെയും സാന്നിധ്യത്തോടെയും കൃതജ്ഞതയോടെയും ഒന്നിച്ചുളള ജീവിതം പങ്കിടുന്നതിനിടയിൽ കടന്നു വന്ന കുഞ്ഞാണ് ‘വാമിക’ എന്നും ജീവിതത്തെ ഒരു പുതിയ തലത്തിലേക്ക് അവൾ കൊണ്ടുപോയെന്നും പോസ്റ്റിനൊപ്പമുള്ള കുറിപ്പിൽ അനുഷ്ക എഴുതി. കണ്ണുനീരും ചിരിയും സങ്കടവും ആനന്ദവും മാറി മാറി അനുഭവിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ മാറിമറിയുന്ന വികാരങ്ങൾ!  

ഉറക്കം പിടിതരാതെ നില്ക്കുകയാണെന്നും എന്നാൽ ഹൃദയം നിറഞ്ഞിരിക്കുകയാണെന്നും മാതൃത്വത്തിൻ്റെ അനിർവചനീയമായ അനുഭൂതികളാണ് അനുഷ്കയുടെ വാക്കുകളിൽ നിറയുന്നത്. എല്ലാവരുടേയും സ്നേഹത്തിനുംപ്രാർഥനകൾക്കും നന്ദി പറഞ്ഞുകൊണ്ടാണ്  ഇൻസ്റ്റഗ്രാം കുറിപ്പ് അവസാനിക്കുന്നത്.സ്നേഹം പ്രകടിപ്പിച്ചു കൊണ്ടുള്ള ഹാർട്ട് ഇമോജി ചേർത്ത് “എന്റെ ലോകം മുഴുവൻ ഒറ്റ ഫ്രെയ്മിൽ” എന്നാണ് പോസ്റ്റിനു താഴെയുള്ള കോലിയുടെ കമൻ്റ്.

ജനുവരി 11-നാണ് വിരാട്, അനുഷ്ക ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. നേരത്തെ, വിരാടിൻ്റെ സഹോദരൻ വികാസ് കോലി കുഞ്ഞിൻ്റേത് എന്ന് കരുതുന്ന കാലിൻ്റെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. പുതപ്പിനുളളിലൂടെ കാണുന്ന  കുഞ്ഞു കാലിൻ്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.എന്നാൽ അതൊരു ‘റാൻഡം ചിത്രം’ ആണെന്നും വിരാടിന്റെയും അനുഷ്കയുടെയും കുഞ്ഞിൻ്റെ ഫോട്ടോയല്ലെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.  

അനുഷ്കയെയും വിരാടിനെയും അഭിനന്ദിക്കാനും ആശംസകൾ നേരാനും താൻ പോസ്റ്റ് ചെയ്തത് ഒരു പ്രതീകാത്മക ചിത്രമാണ്, അത് കുഞ്ഞിന്റെ യഥാർഥ ചിത്രമല്ല എന്ന വിശദീകരണമാണ് അദ്ദേഹം നൽകിയത്. ആ ചിത്രം കുഞ്ഞിൻ്റേതെന്ന രീതിയിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ തെറ്റിദ്ധാരണ നീക്കാനാണ് താനിത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം എഴുതിയിരുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

പ്രത്യുത്പാദനശേഷി മുതൽ പ്രമേഹനിയന്ത്രണം വരെ; മത്തങ്ങവിത്തിൻ്റെ അത്ഭുത ഗുണങ്ങൾ

കേസുകൾ കെട്ടിച്ചമച്ചാൽ മാധ്യമപ്രവർത്തകർ  ഭയപ്പെട്ടു വീട്ടിലിരിക്കും എന്നാണോ കേന്ദ്രസർക്കാർ ധരിച്ചു വെച്ചിരിക്കുന്നതെന്ന് തോമസ് ഐസക്ക്