Movie prime

കോവിഡിന്‍റെ തീവ്രത കുറയ്ക്കാൻ വിറ്റാമിൻ ഡി സഹായിക്കുമെന്ന് ബോസ്റ്റൺ സർവകലാശാല പഠനം

Vitamin D വിറ്റാമിൻ ഡിയുടെ മതിയായ അളവ് കോവിഡ്-19 രോഗികളിൽ ഓക്സിജന്റെ ആവശ്യകത കുറയ്ക്കുമെന്ന് പഠനം. ബോസ്റ്റൺ സർവകലാശാല നടത്തിയ പഠനത്തിലാണ് രോഗ തീവ്രത കുറയ്ക്കുന്നതിൽ വിറ്റാമിൻ ഡിയുടെ പങ്ക് നിർണായകമാണെന്ന് വെളിപ്പെട്ടത്. Vitamin D വിറ്റാമിൻ ഡി മതിയായ അളവിലുള്ള, 40 വയസ്സിന് മുകളിൽ പ്രായമുള്ള രോഗികളിൽ 9.7 ശതമാനം പേർ മാത്രമാണ് അണുബാധയ്ക്ക് ഇരയായതെന്ന് പഠനം വ്യക്തമാക്കുന്നു. ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവുകോലാണ് 25(ഒ എച്ച്) ഡി അല്ലെങ്കിൽ 25-ഹൈഡ്രോക്സിവിറ്റാമിൻ ഡി.സി റിയാക്റ്റീവ് പ്രോട്ടീൻ More
 
കോവിഡിന്‍റെ തീവ്രത കുറയ്ക്കാൻ വിറ്റാമിൻ ഡി സഹായിക്കുമെന്ന് ബോസ്റ്റൺ സർവകലാശാല പഠനം

Vitamin D

വിറ്റാമിൻ ഡിയുടെ മതിയായ അളവ് കോവിഡ്-19 രോഗികളിൽ ഓക്സിജന്റെ ആവശ്യകത കുറയ്ക്കുമെന്ന് പഠനം. ബോസ്റ്റൺ സർവകലാശാല നടത്തിയ പഠനത്തിലാണ് രോഗ തീവ്രത കുറയ്ക്കുന്നതിൽ വിറ്റാമിൻ ഡിയുടെ പങ്ക് നിർണായകമാണെന്ന് വെളിപ്പെട്ടത്.

Vitamin D
വിറ്റാമിൻ ഡി മതിയായ അളവിലുള്ള, 40 വയസ്സിന് മുകളിൽ പ്രായമുള്ള രോഗികളിൽ 9.7 ശതമാനം പേർ മാത്രമാണ് അണുബാധയ്ക്ക് ഇരയായതെന്ന് പഠനം വ്യക്തമാക്കുന്നു. ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവുകോലാണ് 25(ഒ എച്ച്) ഡി അല്ലെങ്കിൽ 25-ഹൈഡ്രോക്സിവിറ്റാമിൻ ഡി.സി റിയാക്റ്റീവ് പ്രോട്ടീൻ അഥവാ സി‌ആർ‌പി സാധാരണയായി അണുബാധ മൂലമുണ്ടാകുന്ന വീക്കത്തിൻ്റെ അളവാണ്. വീക്കം കൂടുതലായാൽ അണുബാധയും കൂടുതലാണ് എന്നാണ് കണക്കാക്കുന്നത്.

കോവിഡ് രോഗ ബാധിതരിൽ,ധാരാളം പ്രോട്ടീനുകൾ രക്തത്തിലേക്ക് അതിവേഗം പുറന്തള്ളുന്ന
സൈറ്റോകൈൻ സ്റ്റോം പോലുള്ള സങ്കീർണതകൾ കുറയ്ക്കാനും അതുവഴി രോഗി മരണപ്പെടുന്നത് ഒഴിവാക്കാനും വിറ്റാമിൻ ഡിയുടെ മതിയായ അളവ് സഹായിക്കുമെന്ന് ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ മെഡിസിൻ, ഫിസിയോളജി, ബയോഫിസിക്സ്, മോളിക്യുലർ മെഡിസിൻ പ്രൊഫസറായ മൈക്കൽ എഫ്. ഹോളിക് പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച 235 കോവിഡ് രോഗികളിലെ വിറ്റാമിൻ ഡിയുടെ അളവാണ് പഠനത്തിന് വിധേയമാക്കിയത്. ശ്വാസ തടസ്സം നേരിടുന്ന രോഗികളെ പതിവായി നിരീക്ഷിച്ചിരുന്നു. പഠനത്തിൻ്റെ ഭാഗമായി അവരിലെ സി റിയാക്റ്റീവ് പ്രോട്ടീൻ, ലിംഫോസൈറ്റുകളുടെ അളവ് എന്നിവയും പതിവായി അളന്നു.

ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തിൽ വിറ്റാമിൻ ഡിക്ക് കാര്യമായ പങ്കുണ്ട് വിറ്റാമിൻ ഡി അതിന്റെ റിസപ്റ്ററുമായി(വിഡിആർ) രോഗപ്രതിരോധ കോശങ്ങളിൽ നേരിട്ട് ഇടപെടുന്നുണ്ട്. ബാക്റ്റീരിയ, വൈറൽ രോഗങ്ങളെ ചെറുക്കുന്നതിൽ വിറ്റാമിൻ ഡി വലിയ പങ്കാണ് വഹിക്കുന്നത്.