Movie prime

ബി ജെ പിയെ അധികാരത്തിലേറ്റരുത്; വെറുപ്പിന്റെ രാഷ്ട്രീയത്തെ പുറന്തള്ളൂ, സംയുക്ത പ്രസ്താവനയുമായി അറുന്നൂറിലേറെ തിയേറ്റർ ആർട്ടിസ്റ്റുകൾ

നസ്രുദീൻ ഷാ, അമോൽ പലേക്കർ, അനുരാഗ് കശ്യപ്, ഡോളി താക്കൂർ, ലില്ലറ്റ് ദുബെ, അഭിഷേക് മജുൻദാർ, അനാമിക ഹക്സർ, നവ്തേജ് ജോഹർ, എം കെ റെയ്ന, മഹേഷ് ദത്താനി, കൊങ്കണ സെൻ, രത്ന പഥക്, സഞ്ജന കപൂർ തുടങ്ങി രാജ്യത്തെ പ്രമുഖരായ അറുന്നൂറ്റി പതിനാറ് തിയേറ്റർ പ്രവർത്തകരാണ് ബി ജെപിക്കും സഖ്യകക്ഷികൾക്കുമെതിരെ വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത് വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ബി ജെ പി യെയും സഖ്യകക്ഷികളെയും അധികാരത്തിൽ നിന്ന് തൂത്തെറിയണം എന്നാവശ്യപ്പെട്ട് അറുനൂറ്റി More
 
ബി ജെ പിയെ അധികാരത്തിലേറ്റരുത്; വെറുപ്പിന്റെ രാഷ്ട്രീയത്തെ പുറന്തള്ളൂ, സംയുക്ത പ്രസ്താവനയുമായി അറുന്നൂറിലേറെ തിയേറ്റർ ആർട്ടിസ്റ്റുകൾ

നസ്രുദീൻ ഷാ, അമോൽ പലേക്കർ, അനുരാഗ് കശ്യപ്, ഡോളി താക്കൂർ, ലില്ലറ്റ് ദുബെ, അഭിഷേക് മജുൻദാർ, അനാമിക ഹക്സർ, നവ്തേജ് ജോഹർ, എം കെ റെയ്‌ന, മഹേഷ് ദത്താനി, കൊങ്കണ സെൻ, രത്‌ന പഥക്, സഞ്ജന കപൂർ തുടങ്ങി രാജ്യത്തെ പ്രമുഖരായ അറുന്നൂറ്റി പതിനാറ് തിയേറ്റർ പ്രവർത്തകരാണ് ബി ജെപിക്കും സഖ്യകക്ഷികൾക്കുമെതിരെ വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്

വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ബി ജെ പി യെയും സഖ്യകക്ഷികളെയും അധികാരത്തിൽ നിന്ന് തൂത്തെറിയണം എന്നാവശ്യപ്പെട്ട് അറുനൂറ്റി പതിനാറ് തിയേറ്റർ പ്രവർത്തകർ. നസ്രുദീൻ ഷാ, അമോൽ പലേക്കർ, അനുരാഗ് കശ്യപ്, ഡോളി താക്കൂർ, ലില്ലറ്റ് ദുബെ, അഭിഷേക് മജുൻദാർ, അനാമിക ഹക്സർ, നവ്തേജ് ജോഹർ, എം കെ റെയ്‌ന, മഹേഷ് ദത്താനി, കൊങ്കണ സെൻ, രത്‌ന പഥക്, സഞ്ജന കപൂർ അടക്കമുള്ളവരാണ് ബി ജെപിക്കും സഖ്യകക്ഷികൾക്കുമെതിരെ രംഗത്ത് വന്നിരിക്കുന്നത്

സ്പർധക്കും മതഭ്രാന്തിനും ഉദാസീനതയ്ക്കും ജനാധിപത്യത്തിൽ ഇടം നൽകരുത്. മതനിരപേക്ഷതയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും മുൻ‌തൂക്കം നൽകണം. ദരിദ്രരുടെ ഉന്നമനത്തിനും സ്വാതന്ത്ര്യ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ശാസ്ത്രീയ ചിന്തയ്ക്കുമാവണം വോട്ടവകാശം വിനിയോഗിക്കേണ്ടത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായകമായ തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. വികസന വാഗ്ദാനവുമായി ഭരണത്തിലേറിയ ബി ജെ പി ഹിന്ദുത്വ ഗുണ്ടകളെ കെട്ടഴിച്ചുവിട്ട് അക്രമത്തെ പ്രോത്സാഹിപ്പിച്ചു. വെറുപ്പിന്റെ രാഷ്ട്രീയമാണ് അവർ പ്രചരിപ്പിച്ചത്. അഞ്ചുവർഷം മുൻപ് രാജ്യത്തിൻറെ രക്ഷകനായി അവതരിച്ചയാൾ ജനദ്രോഹ നയങ്ങളിലൂടെ ദശലക്ഷങ്ങളുടെ ജീവിതമാണ് തകർത്തെറിഞ്ഞത്, പ്രസ്താവന പറയുന്നു.

ഇന്ത്യയെന്ന അടിസ്ഥാന ആശയം തന്നെയാണ് ഭീഷണി നേരിടുന്നത്. പാട്ടും നൃത്തവും ഉൾപ്പെടെ സകലതും അപകടഭീതിയിലാണ്. ഭരണഘടനയും വെല്ലുവിളി നേരിടുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ യുക്തിയും സംവാദവും അഭിപ്രായ ഭിന്നതകളും പരിപോഷിപ്പിക്കേണ്ട സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സത്യം പറയുന്നവരെയും ചോദ്യം ചെയ്യുന്നവരെയും വസ്തുതകൾ പുറത്തുകൊണ്ടുവരുന്നവരെയും ദേശദ്രോഹികളായി ചിത്രീകരിക്കുന്നു, പ്രസ്താവന കുറ്റപ്പെടുത്തുന്നു.

ബി ജെ പിയെയും സഖ്യകക്ഷികളെയും തിരഞ്ഞെടുക്കരുത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് അവർ പ്രചരിപ്പിക്കുന്നത്. ഭരണഘടന അതിശക്തമായ ഭീഷണി നേരിടുന്ന ഘട്ടത്തിൽ അതിന്റെ സംരക്ഷണത്തിനായി രാജ്യത്തെ മുഴുവൻ പൗരന്മാരും മുന്നോട്ടുവരണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.