ചിത്രം :സാവിത്രി രാജീവൻ 
in

വാളയാർ കേസ്-പുനരന്വേഷണ സാധ്യത സൂചിപ്പിച്ച് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്

തെളിവുകളില്ല എന്ന കാരണം ചൂണ്ടിക്കാട്ടി വാളയാർ കേസിൽ പ്രതികളെയെല്ലാം വെറുതെവിട്ട സംഭവത്തിൽ പ്രോസിക്യൂഷന്റെ പരാജയമാണോ പോലീസിന്റെ വീഴ്ചയാണോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് നടന്നതെന്നും കുട്ടികൾക്കിരുവർക്കും നീതി കിട്ടണമെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരന്വേഷണമാണോ സിബിഐ അന്വേഷണമാണോ വേണ്ടതെന്ന് ഗൗരവമായി പരിശോധിച്ച് നടപടികൾ എടുക്കും എന്നും മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം

വാളയാർ കേസിൽ പ്രോസിക്യൂഷന്റെ പരാജയമാണോ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട പോലീസിന്റെ വീഴ്ചയാണോ എന്ന് പരിശോധിക്കും. രണ്ടു കുട്ടികളുടെയും ദാരുണമായ അന്ത്യം ആരുടെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മരണാനന്തരം ആണെങ്കിലും ആ കുട്ടികൾക്ക് നീതി കിട്ടണമെന്നു തന്നെയാണ് സർക്കാറിന് നിർബന്ധമുള്ളത്. ഇരയാകുന്നവരുടെ പക്ഷത്താണ് എന്നും ഈ സർക്കാർ. അതിൽ രാഷ്ട്രീയമില്ല. ഭരണ-പ്രതിപക്ഷ പരിഗണനയും ഇല്ല. മനുഷ്യത്വം മാത്രമാണ് പരിഗണനാർഹമായ വിഷയം. അത് മുൻനിർത്തി ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകും. പുനരന്വേഷണമാണോ സിബിഐ അന്വേഷണമാണോ എന്താണെന്നൊക്കെ ഉള്ളത് ഗൗരവമായി പരിശോധിച്ച് നടപടികൾ എടുക്കും.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

നാരുകൾ അടങ്ങിയ ഭക്ഷണവും തൈരും ശ്വാസകോശാർബുദ സാധ്യത കുറയ്ക്കുന്നതായി പഠനം

‘അതിവേഗ റെയില്‍പാത സംസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങളുടെ ശാശ്വത പരിഹാരമായി മാറും’