Movie prime

വാളയാർ കേസിൽ പുനർവിചാരണയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി

Walayar വാളയാറിൽ പതിമൂന്നും ഒമ്പതും വയസ്സായ ദളിത് പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി കേരള ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർവിചാരണ നടത്താനാണ് ഉത്തരവ്. കേസിൽ പോക്സോ കോടതി വിധിയ്ക്കെതിരെ പെൺകുട്ടികളുടെ അമ്മയും സംസ്ഥാന സർക്കാരും നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. മൂന്നു പ്രതികളും ഈ മാസം 20-ന് വിചാരണ കോടതിയിൽ ഹാജരാകണം. Walayar കേസിൽ പൊലീസിനും പ്രൊസിക്യൂട്ടർമാർക്കും വിചാരണ കോടതിക്കും വീഴ്ച സംഭവിച്ചതായി ഹൈക്കോടതി വിധിന്യായത്തിൽ More
 
വാളയാർ കേസിൽ പുനർവിചാരണയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി

Walayar
വാളയാറിൽ പതിമൂന്നും ഒമ്പതും വയസ്സായ ദളിത് പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി കേരള ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർവിചാരണ നടത്താനാണ് ഉത്തരവ്. കേസിൽ പോക്സോ കോടതി വിധിയ്‌ക്കെതിരെ പെൺകുട്ടികളുടെ അമ്മയും സംസ്ഥാന സർക്കാരും നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. മൂന്നു പ്രതികളും ഈ മാസം 20-ന് വിചാരണ കോടതിയിൽ ഹാജരാകണം. Walayar

കേസിൽ പൊലീസിനും പ്രൊസിക്യൂട്ടർമാർക്കും വിചാരണ കോടതിക്കും വീഴ്ച സംഭവിച്ചതായി ഹൈക്കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ശാസ്ത്രീയമായി അന്വേഷണം നടത്തുന്നതിലും ഡിഎൻഎ അടക്കമുള്ള തെളിവുകൾ ശേഖരിക്കുന്നതിലും അന്വേഷണ ഉദ്യോഗസ്ഥർ വീഴ്ചവരുത്തി. പ്രധാനപ്പെട്ട സാക്ഷിമൊഴികളും മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴികളും വിചാരണ കോടതിക്കു മുമ്പാകെ ഹാജരാക്കാത്ത ഉദ്യോഗസ്ഥർ ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയത്.

കേസിലെ പ്രധാന സാക്ഷിയായിരുന്നു ഇളയ പെൺകുട്ടി. ഒമ്പത് വയസ്സുള്ള ആ കുട്ടിക്ക് മതിയായ സംരംക്ഷണം ഏർപ്പെടുത്താൻ പോലും തയ്യാറായില്ല. ആ കുട്ടി കൂടി മരണപ്പെട്ടതോടെ പ്രധാന സാക്ഷി തന്നെ ഇല്ലാതായി. പ്രൊസിക്യൂഷനും വിചാരണ കോടതിക്കും എതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. പ്രൊസിക്യൂഷൻ വീഴ്ച വരുത്തിയപ്പോൾ തന്നെ വിചാരണ കോടതി ഇടപെടണമായിരുന്നു.

2017 ജനുവരി 3-നാണ് മൂത്ത പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുന്നത്. അതേ വർഷം മാർച്ച് 4-ന് മരിച്ച പെൺകുട്ടിയുടെ ഇളയ സഹോദരിയായ 9 വയസ്സുകാരിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു മരണങ്ങളും ആത്മഹത്യകളല്ല, കൊലപാതകങ്ങളാണ് എന്ന ആരോപണം അന്നേ ഉയർന്നിരുന്നു. പ്രതികളുടെ അധികാര കേന്ദ്രങ്ങളുമായുള്ള ബന്ധവും സ്വാധീനവും കേസന്വേഷണത്തിൽ വീഴ്ചയും ദുരൂഹതയും സൃഷ്ടിച്ചു. 2017 മാർച്ച് 7-ന് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രണ്ടു പെൺകുട്ടികളും ലൈംഗിക പീഡനത്തിന് ഇരകളായതായി പറഞ്ഞിട്ടുണ്ട്. പിറ്റേന്ന് മാർച്ച് 8-ന് അന്വേഷണച്ചുമതല ഡിവൈഎസ്പി എം ജെ സോജന് കൈമാറി. മാർച്ച് 9-ന് കല്ലങ്കാട് സ്വദേശി വി മധു, ഇടുക്കി രാജാക്കാട് സ്വദേശി ഷിബു എന്നിവരെ അറസ്റ്റ് ചെയ്തു. പിറ്റേനാണ് രണ്ട് പ്രതികൾ കൂടി പിടിയിലായത്. മാർച്ച് 18-ന് പ്രായപൂർത്തിയാവാത്ത പതിനാറുകാരനും അറസ്റ്റിലായി. 2017 ഏപ്രിൽ 25-ന് പ്രതിയായ പ്രദീപ് കുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 2019 ഒക്ടോബർ 15-ന് തെളിവുകളുടെ അഭാവത്തിൽ മൂന്നാം പ്രതിയെ കോടതി വെറുതെ വിട്ടു. ഒക്ടോബർ 25-ന് മറ്റു പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു.

കേസിൽ പുനർവിചാരണയ്ക്കും തുടരന്വേഷണത്തിനും അപ്പുറം പുനരന്വേഷണം വേണം എന്ന ആവശ്യമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്.