Movie prime

മീൻകറിവെച്ച പാത്രം കഴുകി വൃത്തിയാക്കാതെ അതിൽ മധുരപ്പൊങ്കൽ പാകം ചെയ്യാനാവില്ലെന്ന് രജനികാന്ത്

മീൻകറി വെച്ച പാത്രം കഴുകി വൃത്തിയാക്കാതെ അതിൽ മധുരപ്പൊങ്കൽ പാകം ചെയ്യാനാവില്ലെന്ന് രജനികാന്ത്. പുതിയ പാർട്ടി പ്രഖ്യാപിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിനിടയിലാണ് തമിഴ് സൂപ്പർതാരം ഡി എം കെ യെയും എ ഐ എ ഡി എം കെ യെയും മീൻകറികളോടും ജനിക്കാനിരിക്കുന്ന തന്റെ പാർട്ടിയെ മധുരപ്പൊങ്കലിനോടും ഉപമിച്ചത്. തമിഴ്നാട്ടുകാർ സാധാരണ രണ്ടു പാർട്ടികൾക്കാണ് വോട്ടു ചെയ്യുന്നത്. ഡി എം കെ യ്ക്കും എ ഐ എ ഡി എം കെ യ്ക്കും. രണ്ടു പാർട്ടികളുടെയും More
 
മീൻകറിവെച്ച പാത്രം കഴുകി വൃത്തിയാക്കാതെ അതിൽ മധുരപ്പൊങ്കൽ പാകം ചെയ്യാനാവില്ലെന്ന് രജനികാന്ത്

മീൻകറി വെച്ച പാത്രം കഴുകി വൃത്തിയാക്കാതെ അതിൽ മധുരപ്പൊങ്കൽ പാകം ചെയ്യാനാവില്ലെന്ന് രജനികാന്ത്. പുതിയ പാർട്ടി പ്രഖ്യാപിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിനിടയിലാണ് തമിഴ് സൂപ്പർതാരം ഡി എം കെ യെയും എ ഐ എ ഡി എം കെ യെയും മീൻകറികളോടും ജനിക്കാനിരിക്കുന്ന തന്റെ പാർട്ടിയെ മധുരപ്പൊങ്കലിനോടും ഉപമിച്ചത്. തമിഴ്നാട്ടുകാർ സാധാരണ രണ്ടു പാർട്ടികൾക്കാണ് വോട്ടു ചെയ്യുന്നത്. ഡി എം കെ യ്ക്കും എ ഐ എ ഡി എം കെ യ്ക്കും. രണ്ടു പാർട്ടികളുടെയും ഭരണം ജനം മടുത്തു. കരുണാനിധിയുടെയും ജയലളിതയുടെയും പേരിലാണ് ജനങ്ങൾ ഇപ്പോഴും ആ പാർട്ടികൾക്ക് വോട്ട് നൽകുന്നത്. രണ്ടു നേതാക്കളും ഇന്ന് ജീവിച്ചിരിപ്പില്ല. അതുകൊണ്ടുതന്നെ, തമിഴ്നാട് രാഷ്ട്രീയത്തിന്റെ നേതൃനിരയിൽ വലിയൊരു ശൂന്യത നിലനിൽക്കുന്നുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1967-ലെ വിപ്ലവം ആവർത്തിക്കും- രജനി അവകാശപ്പെട്ടു. കാലങ്ങളോളം അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി എം കെ സർക്കാർ ആദ്യമായി അധികാരത്തിലേറിയ ചരിത്രം രജനി ഓർമിപ്പിച്ചു.

തന്റെ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ 60 ശതമാനം സീറ്റുകളും നൽകുക “നല്ല” വ്യക്തികൾക്കായിരിക്കുമെന്ന് രജനി എടുത്തുപറഞ്ഞു. 50 വയസ്സിനു താഴെയുള്ളവരെയാണ് പ്രധാനമായും പരിഗണിക്കുക. ജനങ്ങൾ ഇഷ്ടപ്പെടുന്നവരായിരിക്കും അവരെല്ലാം. പാർട്ടിയുടെ നേതാവും സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയും ഒരേ വ്യക്തിയായിരിക്കില്ല. പാർട്ടി നേതാവ് കൈകാര്യം ചെയ്യുക പാർട്ടിയുടെ പ്രത്യയശാസ്ത്രവും ആശയങ്ങളുമാവും. എന്നാൽ മുഖ്യമന്ത്രിയുടെ റോൾ ഒരു കമ്പനിയുടെ സി ഇ ഒ യ്ക്ക് തുല്യമായിരിക്കും.

1996 മുതൽ താൻ രാഷ്ട്രീയത്തിൽ താല്പര്യം കാണിച്ചുവരുന്നതായി രജനികാന്ത് ഓർമിപ്പിച്ചു. എന്നാൽ 2017 ഡിസംബറിലാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ആദ്യ സൂചനകൾ നൽകിയത്. ജയലളിതയുടെ മരണത്തിനുശേഷം മാസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കിടയിലാണ് ഇത്തരം ഒരു ചിന്ത വന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാമൂഹ്യാന്തരീക്ഷം ആകെ കെട്ടുപോയതായി നടൻ ആരോപിച്ചു. മീൻകറി വെച്ച പാത്രം നന്നായി കഴുകി വൃത്തിയാക്കാതെ അതിൽ മധുരപ്പൊങ്കൽ പാകം ചെയ്യാനാവില്ല.

നിരവധി ഊഹാപോഹങ്ങൾക്കിടയിലായിരുന്നു രജനികാന്തിന്റെ ഇന്നത്തെ പത്രസമ്മേളനം. എന്നാൽപത്രസമ്മേളനത്തിനൊടുവിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ താരം തയ്യാറായില്ല