in

തടി കുറയ്ക്കാൻ രാവിലെ കഴിക്കേണ്ടതെന്ത്

weight loss

ആകാരവടിവുള്ള  ശരീരമെന്നത് പലരുടെയും സ്വപ്‍നമാണ്. എന്നാൽ അത്  അത്ര എളുപ്പവുമല്ല എന്നതാണ്  സത്യം. ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങൾ ഉണ്ട്. ഒരാളുടെ ശരീര തരം, ജീവിതശൈലി, ഉപാപചയ നിരക്ക്, ശാരീരിക പ്രവർത്തനങ്ങൾ, ഭക്ഷണക്രമം എന്നിവയെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ശരീര  ഭാരം കുറയ്ക്കുന്നതിനോടൊപ്പം നമ്മുടെ  ആരോഗ്യവും നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ  പോക്ഷക നിറഞ്ഞതും  കുറഞ്ഞ കലോറിയും ഉള്ള ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത്  പ്രധാനമാണ് . കാരണം ഇത് ശരീരഭാരം കുറയ്ക്കാനും  ആരോഗ്യം നേടാനും സഹായിക്കുന്നു .  weight loss
 
ആരോഗ്യകരമായ  ഭക്ഷണത്തിലൂടെ  ശരീരത്തിന് ആവശ്യമുള്ള  വിറ്റാമിനുകളും ധാതുക്കളും  ലഭിക്കുന്നതിനൊപ്പം  ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ ഇല്ലാതാക്കാനും സഹായിക്കുന്നു ഇത്തരം  സൂപ്പർഫുഡുകൾ നമ്മുടെ  മികച്ച ഫിറ്റ്നസ് കൂട്ടാളികളാണ്. നമ്മുടെ  പ്രഭാതഭക്ഷണമാണ്  ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണ സമയം . ആൻറി ഓക്സിഡൻറും ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികളും അടങ്ങിയ സൂപ്പർഫുഡുകൾ മികച്ച കിക്ക്-സ്റ്റാർട്ടറുകളാണ്,എന്ന് ”ആരോഗ്യവിദഗ്ധർ പറയുന്നു . പ്രഭാതത്തിൽ ഏതുതരം ഭക്ഷണമാണ് കഴിക്കേണ്ടതെന്ന് നോക്കാം.

 ഓട്‌സ്: ഓട്‌സ് ഒരു മികച്ച പ്രഭാതഭക്ഷണമാണ്, കാരണം ഇത് നമ്മുടെ  ശരീരത്തിന് ദിവസം മുഴുവൻ ആവശ്യമുള്ള ഊർജ്ജം  നൽകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഓട്‌സിൽ ബീറ്റ ഗ്ലൂക്കനും അടങ്ങിയിട്ടുണ്ട്, ഇത് ഒരുതരം സോല്യൂബിൾ ഫൈബറാണ്.

വാഴപ്പഴം: ഈ പഴത്തിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും വാഴപ്പഴം സഹായിക്കുന്നു, ഹൃദയത്തിന് വളരെ പ്രധാനമായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും വാഴപ്പഴത്തിൽ ധാരാളമുണ്ട് .

മുട്ട: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ആരോഗ്യകരമായ മറ്റൊരു പ്രഭാതഭക്ഷണമാണ് മുട്ട. ഇവയിൽ കലോറി കുറവും  പ്രോട്ടീൻ  കൂടുതലുമാണ്. പ്രഭാതഭക്ഷണത്തിൽ  മുട്ട ഉൾപ്പെടുത്തുന്നതിലൂടെ  ഭക്ഷണത്തിന്റെ ഇടവേളകളിൽ  ലഘുഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത കുറയ്‍ക്കുന്നു .

ബെറികൾ: രുചികരവും ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതുമാണ് ബെറികൾ. ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി, ബ്ലാക്ക്‌ബെറി എന്നിവ ജനപ്രിയ പഴങ്ങളാണ്. ഇവയിൽ  പഞ്ചസാരയുടെ അംശം മറ്റു പഴങ്ങളെക്കാൾ  കുറവാണ്, എന്നാൽ  ഇതിൽ നാരുകൾ കൂടുതലാണ്.

തൈര്: മെലിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ലതാണ് തൈര് .ഇതിൽ പ്രോട്ടീൻ ധാരാളം  അടങ്ങിയിരിക്കുന്നു.  കലോറി ലാഭിക്കാൻ തൈര് കഴിക്കുക. പ്ലെയിൻ തൈര് ലഘുഭക്ഷണമായി തിരഞ്ഞെടുക്കുന്നത് വളരെ  നല്ലതാണ്, അനാവശ്യ പഞ്ചസാര ഒഴിവാക്കുക, മധുരത്തിനായി പുതിയ പഴങ്ങൾ ഇതിൽ ചേർക്കാം.

ഗ്രീൻ ടീ: ഇത് ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതാണ്, രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നു, ഇത് പ്രകൃതിദത്തമായ ഊർജ്ജ  സ്രോതസ്സാണ്. ഇത് പഞ്ചസാരയില്ലാതെ കഴിക്കുന്നതാണ് നല്ലത്. ആവശ്യമെങ്കിൽ ഇതിനോടൊപ്പം  നാരങ്ങയോ തേനോ ചേർക്കാം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡിന്റെയും ഫയര്‍ബ്ലേഡ് എസ്പിയുടെയും ബുക്കിങ് ആരംഭിച്ച് ഹോണ്ട

SOCIAL MEDIA

വാർത്താ ഉള്ളടക്കത്തിന് ഗൂഗിള്‍,ഫേസ്ബുക്ക്‌ എന്നിവരില്‍ നിന്നും പണം ഈടാക്കാന്‍ തീരുമാനിച്ച് ഈ രാജ്യം