cricket
in

കളിക്കളത്തില്‍ വീണ്ടും ആരവം: വെസ്റ്റ് ഇന്‍ഡീസ് ടീം ഇംഗ്ലണ്ട് പര്യടനത്തിനെത്തി

ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ വീണ്ടും ആരവം ഉയര്‍ത്താന്‍ വെസ്റ്റ് ഇന്‍ഡീസ് ടീം ഇംഗ്ലണ്ടില്‍ എത്തി. ക്യാപ്റ്റന്‍ ജെയ്സണ്‍ ഹോള്‍ഡറുടെ നേതൃത്വത്തിലാണ് സംഘം ഇംഗ്ലണ്ടില്‍ എത്തിയിരിക്കുന്നത്. കൊറോണ ലോക്ക്ഡൌണിന് ശേഷമുള്ള ഈ തുടക്കം ക്രിക്കറ്റിന് വലിയൊരു ചുവടുവെയ്പ്പയിരിക്കുമെന്നു ജെയ്സണ്‍ ഹോള്‍ഡര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ചയാണ് ജെയ്സണും സംഘവും ഇംഗ്ലണ്ടില്‍ എത്തിയത്.

മാസങ്ങളായി പഴയ മത്സരങ്ങളുടെ പുനസംപ്രേക്ഷണം മാത്രം കണ്ടു കൊണ്ടിരിക്കുന്ന ആരാധകര്‍ക്ക് ഇനി ലൈവ് മത്സരങ്ങള്‍ കാണാന്‍ സാധിക്കും. ” വളരെ അപകടം പിടിച്ച സമയത്തിലാണ് നമ്മള്‍. ക്രിക്കറ്റ്‌ ലോകം ഈ തീരുമാനത്തെ വളരെ സന്തോഷത്തോടെയും നന്ദിയോടെയും നോക്കിക്കാണും”, ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറഞ്ഞു.

ഈ മാസം 3 മത്സരങ്ങളുടെ പരമ്പര നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ അടുത്ത മാസം ജൂലൈയിലേക്ക് മാറ്റിയിട്ടുണ്ട്.

” ഞങ്ങള്‍ ഇംഗ്ലണ്ടിലേക്ക് ക്രിക്കറ്റ്‌ കളിക്കാനായി യാത്ര ചെയ്തു വന്നത് തന്നെ ക്രിക്കറ്റിനെയും കായിക ലോകത്തെയും സംബന്ധിച്ച് വലിയ ഒരു കാര്യമാണ്”, ജെയ്സണ്‍ ഹോള്‍ഡര്‍ പറഞ്ഞു.

കാണികള്‍ക്ക് പേര് കേട്ട ഓവലിലും ലോര്‍ഡ്സിലും പക്ഷെ മത്സരം നടക്കുക അടിച്ചിട്ട വേദികളിലായിരിക്കും. കൊറോണ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണിത്.

കൂടാതെ സാധാരണ താരങ്ങള്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ പവിലിയനില്‍ കാണികള്‍ക്ക് മുന്‍പ് പ്രവേശനമുണ്ടായിരുന്നു. എന്നാല്‍ ഇനിയുള്ള മത്സരങ്ങളില്‍ ഇതുണ്ടാവുകയില്ല. താരങ്ങള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത് സ്റ്റേഡിയത്തിന് ഏറ്റവും അടുത്ത ഹോട്ടലിലാണ്.

പര്യടനത്തിനെത്തിയ വെസ്റ്റ്ഇന്‍ഡീസ് താരങ്ങളെല്ലാം കോവിഡ് പരിശോധനയക്ക് വിധേയമാവുകയും എല്ലാവരും നെഗറ്റിവ് ആണെന്നും അധികൃതര്‍ അറിയിച്ചു. 

ഈ വേനല്‍ കാലത്ത് മത്സരങ്ങള്‍ ഒന്നും നടന്നില്ലെങ്കില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോര്‍ഡിന് ഏകദേശം 316 മില്യണ്‍ ഡോളറിനടുത്ത് നഷ്ടമാവും ഉണ്ടാവുക. 

ആദ്യ മത്സരത്തിനു ശേഷം 14 ദിവസത്തെ ക്വാറന്റിനില്‍ പോയ ശേഷമാകും വെസ്റ്റ്‌ഇന്‍ഡീസ് താരങ്ങള്‍ അടുത്ത വേദിയിലേക്ക് പോവുക. 

വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ്‌ ബോര്‍ഡ്‌ കൊറോണ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് എല്ലാ താരങ്ങള്‍ക്കും 50 ശതമാനം ശമ്പളം വെട്ടിക്കുറച്ചിരുന്നു. സ്ഥിതി ഇതിലും മോശമകാതിരിക്കാനാണ് വെസ്റ്റ് ഇന്‍ഡീസ് ടീം 25 അംഗങ്ങളുമായി ഇപ്പോള്‍ പര്യടനത്തിനു വന്നിരിക്കുന്നത്.

ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഏറെ ശ്രമിച്ചെങ്കിലും ഷിമറോണ്‍ ഹെയ്ത്മെയര്‍, ഡാരന്‍ ബ്രാവോ, കീമോ പോള്‍ എന്നിവര്‍ പര്യടനത്തിനുണ്ടാവില്ല. 

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നായകന്‍ ജോ റൂട്ട് ആദ്യ ടെസ്റ്റില്‍ ഉണ്ടാകില്ല. അങ്ങനെയെങ്കില്‍ രണ്ടാമത്തെ ടെസ്റ്റിന് മുന്‍പായി റൂട്ടിന് 7 ദിവസത്തെ ക്വാറന്റിനില്‍ പോയ ശേഷം മാത്രമേ അടുത്ത മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. 

പകരം ഉപനായകന്‍ ബെന്‍ സ്റ്റോക്ക്സായിരിക്കും ഇംഗ്ലണ്ടിനെ നയിക്കുക.  

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Asuran

അത് വ്യാജ വാർത്തയാണ്, അസുരൻ ചൈനീസ്  സംസാരിക്കില്ല

Big Boss

ബിഗ്‌ ബോസ് ഉടൻ  വരുന്നു