Movie prime

ചെവികൾ മസാജ് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിന് സംഭവിക്കുന്നത്

Ear ചെവി മസ്സാജ് ചെയ്യുന്നതിലൂടെ നമുക്ക് എന്ത് ആരോഗ്യ ഗുണമാണ് ലഭിക്കുന്നതെന്ന് ചിന്തിക്കാൻ വരട്ടെ. ഇതൊന്ന് വായിച്ച് നോക്കു. ചെവി മസാജ് ചെയ്യുന്നത് നമ്മുടെ ശരീരത്തെയും മനസ്സിനെയും ശാന്തമാക്കാനും , ക്ഷീണം, സമ്മർദ്ദം, മൈഗ്രെയ്ൻ, ഉറക്കമില്ലായ്മ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ കുറയ്ക്കാനും സഹയിക്കുന്നു. ചെവിയിൽ നമ്മൾ സ്വയം മസാജ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം. ദൈനംദിന ജീവിതത്തിൽ , ജോലി ഭാരം , സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കാരണം നമ്മൾ ക്ഷീണിതരാകും, ഇതിന്റെ ഫലമായി തലവേദന, മയക്കം, ക്ഷീണം, പേശി More
 
ചെവികൾ മസാജ് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിന് സംഭവിക്കുന്നത്

Ear

ചെവി മസ്സാജ് ചെയ്യുന്നതിലൂടെ നമുക്ക് എന്ത് ആരോഗ്യ ഗുണമാണ് ലഭിക്കുന്നതെന്ന് ചിന്തിക്കാൻ വരട്ടെ. ഇതൊന്ന് വായിച്ച് നോക്കു. ചെവി മസാജ് ചെയ്യുന്നത് നമ്മുടെ ശരീരത്തെയും മനസ്സിനെയും ശാന്തമാക്കാനും , ക്ഷീണം, സമ്മർദ്ദം, മൈഗ്രെയ്ൻ, ഉറക്കമില്ലായ്മ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ കുറയ്ക്കാനും സഹയിക്കുന്നു. ചെവിയിൽ നമ്മൾ സ്വയം മസാജ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം.
ദൈനംദിന ജീവിതത്തിൽ , ജോലി ഭാരം , സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കാരണം നമ്മൾ ക്ഷീണിതരാകും, ഇതിന്റെ ഫലമായി തലവേദന, മയക്കം, ക്ഷീണം, പേശി വേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. ഈ അവസ്ഥയിൽ നിന്ന് അല്പം ശാന്തമാകാനുള്ള എളുപ്പ വഴിയാണ് ചെവി മസാജ് ചെയ്യുകയെന്നത്.

ചെവികൾ മസാജ് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിന് സംഭവിക്കുന്നത്

ചെവി മസാജ് ചെയ്യുന്നത് വഴി നമ്മൾ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. ദിവസവും ചെവി മസാജ് ചെയ്യുന്നതിലൂടെ ശരീരം മുഴുവൻശാന്തമാക്കാൻ സഹായിക്കുന്നതിനോടൊപ്പം വിട്ടുമാറാത്ത നടുവേദന കുറയ്ക്കുകയും മറ്റ് പല പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ചെവി മസാജ് ചെയ്യുന്നതിന്റെ കൂടുതൽ ഗുണങ്ങൽ എന്തൊക്കെയെന്ന് നോക്കാം.Ear

ചെവി മസാജ് ചെയ്യുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ:

1. നമ്മുടെ ചെവി വളരെ മൃദുവായി വലിക്കുന്നതും തടവുന്നതും നമ്മുടെ ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും തലച്ചോറിലെ എൻ‌ഡോർഫിനുകൾ (endorphins) പുറപ്പെടുവിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഈ ഹോർമോൺ വേദന ശമിപ്പിക്കാനും, കുറയ്ക്കാനും സഹായിക്കുന്നു. ഇത് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും.

2. സമ്മർദ്ദം,അസ്വസ്ഥത,ക്ഷീണം എന്നിവ അനുഭവിക്കുമ്പോൾ, ചെവി മസാജ് ചെയ്യുന്നത് സമ്മർദ്ദം ലഘൂകരിക്കാനും ശരീരത്തിന് ശാന്തത നൽകുവാനും സഹായിക്കുന്നു.

ചെവികൾ മസാജ് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിന് സംഭവിക്കുന്നത്

3. തലവേദനയ്ക്കും മൈഗ്രെയ്നും ചെവി മസാജ് ചെയ്യന്നത് വളരെയധികം ഗുണം ചെയ്യും. ഇതിനോടൊപ്പം കുറച്ച് പെപ്പർ ചായയും പരീക്ഷിക്കാം .

4. മസാജ് ചെയ്യുന്നത് നമ്മുടെ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുന്നു, അതിനാൽ ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കും. ഉറങ്ങുന്നതിനുമുമ്പ് ചെവി പതിവായി മസാജ് ചെയ്യുന്നത് വളരെ നല്ലതാണ് .

5. ഭൂരിപക്ഷം പേര്‍ക്കും രാവിലെ തന്നെ ഊർജ്ജം പകരാൻ ഒരു ചൂടുള്ള കപ്പ് ചായ ആവശ്യമാണ്. അതിന് സമാനമാണ് നമ്മൾ രാവിലെ ചെവി മസ്സാജ് ചെയ്യുന്നതിലൂടെ നമ്മുക്ക് ലഭിക്കുന്ന ഊർജ്ജം. അത് ദിവസം മുഴുവൻ ഉന്മേഷവാൻമാരായി ഇരിക്കാൻ നമ്മളെ സഹായിക്കുന്നു.