Movie prime

എന്താണ് ഹെർഡ് ഇമ്മ്യൂണിറ്റി അഥവാ സാമൂഹ്യ പ്രതിരോധശേഷി ?

Herd immunity ദി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ അമിതാഭ് സിൻഹ എഴുതിയ ലേഖനത്തിൻ്റെ സ്വതന്ത്ര പരിഭാഷHerd immunity അടുത്തിടെ ഡൽഹിയിൽ നടന്ന സീറോസർവേയിൽ പരിശോധിച്ച ഇരുപത്തിമൂന്ന് ശതമാനം സാമ്പിളുകളിലും കൊറോണ വൈറസ് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഡൽഹിയിൽ നാല്പത്താറ് ലക്ഷത്തോളം പേർക്ക് ഇതുവരെ കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്നും സാമൂഹ്യ പ്രതിരോധശേഷി കൈവരിച്ചതിൻ്റെ ലക്ഷണങ്ങളാണ് അത് സൂചിപ്പിക്കുന്നതെന്നും ആ സർവേ ഫലങ്ങൾ വ്യാഖ്യാനിക്കപ്പെട്ടു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കം അത്തരമൊരു നിഗമനത്തിലെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.എന്നാൽ വളരെ തിടുക്കത്തിൽ അത്തരം നിഗമനങ്ങളിൽ More
 
എന്താണ്  ഹെർഡ് ഇമ്മ്യൂണിറ്റി അഥവാ സാമൂഹ്യ പ്രതിരോധശേഷി ?

Herd immunity

ദി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ അമിതാഭ് സിൻഹ എഴുതിയ ലേഖനത്തിൻ്റെ സ്വതന്ത്ര പരിഭാഷHerd immunity

അടുത്തിടെ ഡൽഹിയിൽ നടന്ന സീറോസർവേയിൽ പരിശോധിച്ച ഇരുപത്തിമൂന്ന് ശതമാനം സാമ്പിളുകളിലും കൊറോണ വൈറസ് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഡൽഹിയിൽ നാല്പത്താറ് ലക്ഷത്തോളം പേർക്ക് ഇതുവരെ കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്നും സാമൂഹ്യ പ്രതിരോധശേഷി കൈവരിച്ചതിൻ്റെ ലക്ഷണങ്ങളാണ് അത് സൂചിപ്പിക്കുന്നതെന്നും ആ സർവേ ഫലങ്ങൾ വ്യാഖ്യാനിക്കപ്പെട്ടു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടക്കം അത്തരമൊരു നിഗമനത്തിലെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.എന്നാൽ വളരെ തിടുക്കത്തിൽ അത്തരം നിഗമനങ്ങളിൽ എത്തുന്നതിനെതിരെ ശാസ്ത്രലോകം മുന്നറിയിപ്പ് നല്കുന്നു.

എന്താണ്  ഹെർഡ് ഇമ്മ്യൂണിറ്റി അഥവാ സാമൂഹ്യ പ്രതിരോധശേഷി ?

കൊറോണ വൈറസിനെതിരെ ആന്റിബോഡികൾ വികസിപ്പിച്ചെടുത്തിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് സീറോളജിക്കൽ സർവേ നടത്തുന്നത്. വൈറസുകൾ പോലുള്ള ബാഹ്യജീവികളോട് പോരാടുന്നതിന് ശരീരം ഉത്പാദിപ്പിക്കുന്ന രോഗപ്രതിരോധശേഷിയുള്ള പ്രോട്ടീനുകളാണ് ആന്റിബോഡികൾ. വൈറസ് ബാധ ഉണ്ടായതിനു ശേഷം മാത്രമാണ് ഇവ രൂപപ്പെടുന്നത്. നിലവിൽ യുദ്ധമുഖത്തുള്ള വൈറസ്, ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കാനാണ് അവ രൂപം കൊള്ളുന്നത്. അതിനാൽ, ആന്റിബോഡികളുടെ സാന്നിധ്യം അത്തരം പ്രത്യേക വൈറസ് അല്ലെങ്കിൽ ബാക്ടീരിയയുടെ വ്യാപനം സംഭവിച്ചു കഴിഞ്ഞു എന്നതിൻ്റെ ലക്ഷണമാണ്. അതേ വൈറസിൻ്റെയോ ബാക്ടീരിയയുടെയോ തുടർന്നുള്ള ആക്രമണ ശ്രമങ്ങളെ ഈ ആന്റിബോഡികൾ പരാജയപ്പെടുത്തുകയും ചെയ്യും.

സമാനമായ രീതിയിലാണ് വാക്സിനുകളും പ്രവർത്തിക്കുന്നത്. മനുഷ്യ ശരീരത്തിനുള്ളിൽ ഒരു വൈറസ് അല്ലെങ്കിൽ ബാക്ടീരിയയുടെ നിരുപദ്രവകരമായ ഡോസുകളാണ് വാക്സിനായി കുത്തിവയ്ക്കുന്നത്.

ആന്റിബോഡികൾ ഉത്‌പാദിപ്പിച്ച് അതുവഴി രോഗപ്രതിരോധ സംവിധാനം സജ്ജമാക്കുകയുമാണ് ലക്ഷ്യം. ഈ ആന്റിബോഡികൾക്ക് നിർദിഷ്ട വൈറസുകളുടെയോ ബാക്ടീരിയകളുടെയോ യഥാർഥ ആക്രമണത്തെ ചെറുക്കാൻ കഴിയും.

നിലവിലെ സാഹചര്യത്തിൽ കോവിഡ്-19 എത്രമാത്രം വ്യാപകമായി ബാധിച്ചു കഴിഞ്ഞു എന്ന് വിലയിരുത്താനാണ് സീറോളജിക്കൽ സർവേ നടത്തിയത്. എല്ലാവരേയും പരിശോധിച്ചുനോക്കി ഇക്കാര്യം കണ്ടെത്തുക പ്രായോഗികമല്ലാത്തതിനാൽ, ജനസംഖ്യയിൽ എത്രപേർക്ക് രോഗം ബാധിച്ചു എന്നത് വ്യക്തമല്ല, മിക്കവാറും രോഗികളും ലക്ഷണങ്ങളൊന്നും കാണിക്കാത്ത സന്ദർഭത്തിൽ പ്രത്യേകിച്ചും. റാൻ്റം സാംപ്ലിങ്ങ് വഴി ആന്റിബോഡികൾ കണ്ടെത്തുന്നത് ഒരു സമൂഹത്തിൽ രോഗവ്യാപനത്തിന്റെ വ്യാപ്തി കണക്കാക്കാനുള്ള പരോക്ഷ മാർഗമാണ്.

എന്താണ്  ഹെർഡ് ഇമ്മ്യൂണിറ്റി അഥവാ സാമൂഹ്യ പ്രതിരോധശേഷി ?

റാൻ്റം ടെസ്റ്റിങ്ങിന് വിധേയമായ 21,000 പേരിൽ ഏതാണ്ട് 23 ശതമാനം ആളുകളിലാണ് നിർദിഷ്ട ആന്റിബോഡികൾ കണ്ടെത്തിയത്. ഇതിനർഥം, ഈ ആളുകൾ‌ക്ക് എപ്പോഴോ രോഗം വന്നു മാറിപ്പോയി എന്നാണ്. റാൻ്റം നിലയിലാണ് ടെസ്റ്റുകൾ നടത്തിയത് എന്നതിനാൽ, പരിശോധനയിൽ സൂചിപ്പിക്കുന്നതിനേക്കാൾ വളരെ വിപുലമായ രീതിയിൽ രോഗവ്യാപനം നടന്നിട്ടുണ്ട് എന്നും തെളിയിച്ചു. ഡൽഹിയിൽ, മൊത്തം പരിശോധിച്ചവരിൽ 14% പേരും പോസിറ്റീവ് ആയി മാറിയിരുന്നു. രോഗവ്യാപനത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ഇത്തരം വിവരങ്ങൾ അധികൃതർക്ക് തീരുമാനങ്ങൾ എടുക്കുന്നതിനും നിയന്ത്രണ നടപടികൾ ആസൂത്രണം ചെയ്യുന്നതിനും വളരെ പ്രധാനമാണ്.

ഈ സീറോളജിക്കൽ സർവേയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നടന്ന സമാന സർവേകളും പരിമിതമായ ഈ ആവശ്യത്തിന് മാത്രമേ ഉപയോഗപ്പെടുന്നുളളൂ എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. അതിനപ്പുറമുള്ള വ്യാഖ്യാനങ്ങൾക്കും വിലയിരുത്തലുകൾക്കും എതിരെ അവർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്. ആന്റിബോഡികൾ ഉള്ളവരെല്ലാം സുരക്ഷിതരാണെന്നും സമൂഹം ഹെർഡ് ഇമ്മ്യൂണിറ്റി കൈവരിച്ചു കഴിഞ്ഞു എന്നുമുള്ള വിലയിരുത്തൽ നടത്തുന്നത് അപകടകരമാണെന്നും അവർ തറപ്പിച്ചുപറയുന്നു.

എന്താണ്  ഹെർഡ് ഇമ്മ്യൂണിറ്റി അഥവാ സാമൂഹ്യ പ്രതിരോധശേഷി ?

ആന്റിബോഡിയുടെ സാന്നിധ്യം ഉള്ളതുകൊണ്ടു മാത്രം ശരീരം രോഗത്തെ പ്രതിരോധിക്കുമെന്ന് കണ്ണടച്ച് വിശ്വസിക്കേണ്ടതില്ല. ആൻ്റിബോഡിയുടെ സാന്നിധ്യവും രോഗപ്രതിരോധ ശേഷിയും രണ്ട് വ്യത്യസ്ത സംഗതികളാണെന്നാണ് വിദഗ്ധരുടെ പക്ഷം. ശരീരത്തിൽ നിലവിലുള്ള ആന്റിബോഡിയുടെ അളവും അതിൽ പ്രധാനമാണ്. ‘ന്യൂട്രലൈസിംഗ് ആന്റിബോഡികൾ’ ഇതിൽ ഉൾപ്പെടുന്നുണ്ടോ എന്നത് മറ്റൊരു പ്രധാന ചോദ്യമാണ്. രോഗത്തിനെതിരെ പോരാടുന്ന, യഥാർഥ ആൻ്റിബോഡി എന്നു പറയുന്നത് ന്യൂട്രലൈസിങ്ങ് ആൻ്റിബോഡികളാണ്. നിർഭാഗ്യവശാൽ, ആന്റിബോഡികളുടെ അളവ് വിലയിരുത്തുന്നതിനോ ന്യൂട്രലൈസിങ്ങ് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തുന്നതിനോ കഴിയുന്ന വിധത്തിലല്ല സീറോളജിക്കൽ സർവേ രൂപകൽപന ചെയ്തിരിക്കുന്നത്.

”ഉണ്ട് ” അല്ലെങ്കിൽ “ഇല്ല ” എന്ന ഉത്തരം കിട്ടുന്ന അടിസ്ഥാന ചോദ്യം മാത്രമാണ് സീറോളജിക്കൽ ടെസ്റ്റുകൾ ഉന്നയിക്കുന്നതെന്ന് പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ (ഐഐഎസ്ഇആർ) പാത്തോളജിസ്റ്റും രോഗപ്രതിരോധ ശാസ്ത്രജ്ഞനുമായ സത്യജിത് റത്ത് പറയുന്നു. ആന്റിബോഡികൾ ഉണ്ടോ, ഇല്ലയോ? അതിനുള്ള ഉത്തരം മാത്രമേ സർവേ വഴി ലഭിക്കുന്നുള്ളൂ. അതായത് ഒരാൾക്ക് രോഗം ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്നറിയാൻ ഇത് ഫലപ്രദമാണ്. ആന്റിബോഡികളുടെ സാന്നിധ്യം അത് പറഞ്ഞു തരുന്നുണ്ട്. അതേ സമയം, രോഗത്തിനെതിരെ പൊരുതാൻ നമ്മുടെ ശരീരത്തിന് ശേഷിയുണ്ടോ എന്നത് വളരെ വ്യത്യസ്തമായ ചോദ്യമാണ്. അതിനുള്ള ഉത്തരം സീറോളജിക്കൽ ടെസ്റ്റുകൾ നൽകുന്നില്ല.

എന്താണ്  ഹെർഡ് ഇമ്മ്യൂണിറ്റി അഥവാ സാമൂഹ്യ പ്രതിരോധശേഷി ?

നിലവിൽ ഒരാൾക്ക് രണ്ടാമതും രോഗം ബാധിച്ചതായി തെളിവുകൾ ലഭിച്ചിട്ടില്ലെങ്കിലും, ന്യൂട്രലൈസിങ്ങ് ആന്റിബോഡികൾക്ക് നാലുമാസത്തിനുശേഷം അവയുടെ ശക്തി നഷ്ടപ്പെടുന്നതായി സൂചിപ്പിക്കുന്ന പഠനങ്ങളുണ്ടെന്ന് വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ പറയുന്നു.

ഒരു വ്യക്തിയുടെ ശരീരത്തിൽ കോവിഡ്-19 രോഗത്തിനെതിരെ ആന്റിബോഡികൾ ഉണ്ട് എന്നതുകൊണ്ട് അയാൾ സുരക്ഷിതനാണ് എന്ന് കരുതാനാവില്ല. രണ്ടും ഒരേ കാര്യമല്ല, അതിനാൽ ശാസ്ത്രീയമായ കണ്ടെത്തലുകൾ വ്യാഖ്യാനിക്കുമ്പോൾ നാം കുറേക്കൂടി ജാഗ്രത പുലർത്തേണ്ടതുണ്ട്- ഡോ. ജമീൽ പറയുന്നു.

“കൊറോണ വൈറസ് ഇപ്പോഴും ‘ഇവോൾവ് ‘ ചെയ്തുവരികയാണ്. അത് പലതരം പരിവർത്തനങ്ങൾക്ക് (മ്യൂട്ടേഷൻ) വിധേയമായേക്കാം. അതിനാൽ ആൻ്റിബോഡി ടെസ്റ്റ് റിസൾട്ട് മാത്രം നോക്കി ഒരാൾക്ക് രോഗം ബാധിക്കില്ല എന്ന് പറയുന്നത് ശരിയല്ല” , ഐ‌എ‌എസ്ഇആർ പൂനെയിലെ ജീവശാസ്ത്രജ്ഞനായ എൽ എസ് ശശിധര പറയുന്നു.

ഈ സാഹചര്യത്തിൽ സമീപഭാവിയിൽത്തന്നെ നാം സാമൂഹ്യ പ്രതിരോധശേഷി കൈവരിക്കും എന്ന വിലയിരുത്തലിലും പ്രശ്നങ്ങളുണ്ട്.

ഒരു രോഗത്തിൻ്റെ വ്യാപനത്തിൻ്റെ ഒരു പ്രത്യേകഘട്ടത്തെയാണ് സാമൂഹ്യ പ്രതിരോധശേഷി അഥവാ ഹെർഡ് ഇമ്മ്യൂണിറ്റി സൂചിപ്പിക്കുന്നത്.

ചുറ്റുമുള്ളവരിൽ ഭൂരിഭാഗവും പ്രതിരോധ കുത്തിവെപ്പിലൂടെയോ അല്ലെങ്കിൽ നേരത്തെ രോഗബാധിതരായതിനാലോ പ്രതിരോധശേഷി വികസിപ്പിച്ചെടുത്തതിനാൽ ഒരു ജനസംഖ്യാ ഗ്രൂപ്പിലെ ചില അംഗങ്ങൾക്ക് അണുബാധയിൽ നിന്ന് സംരക്ഷണം കൈവരുന്നതിനെയാണ് ‘ഹെർഡ് ഇമ്മ്യൂണിറ്റി’ അഥവാ സാമൂഹ്യ പ്രതിരോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എന്താണ്  ഹെർഡ് ഇമ്മ്യൂണിറ്റി അഥവാ സാമൂഹ്യ പ്രതിരോധശേഷി ?

പകർച്ചവ്യാധിയുടെ ആക്രമണം അവസാനിക്കുന്നതിനുമുമ്പ് എല്ലാവർക്കും രോഗം ബാധിക്കണമെന്നില്ല. ജനസംഖ്യയിൽ ഒരു നിശ്ചിത അനുപാതം ആളുകൾ രോഗബാധിതരാകുകയും, അതുവഴി അവശേഷിക്കുന്നവർക്ക് രോഗപ്രതിരോധശേഷി കൈവരികയും ചെയ്താൽ, രോഗവ്യാപനം മന്ദഗതിയിലാവും. ഒടുവിൽ അത് കെട്ടടങ്ങുകയും ചെയ്യും.

ജനസംഖ്യയുടെ എത്ര ശതമാനം പേർക്ക് രോഗം ബാധിച്ചാലാണ് അവശേഷിക്കുന്നവർക്ക് ‘ഹെർഡ് ഇമ്മ്യൂണിറ്റി’ കൈവരിക എന്ന ചോദ്യത്തിൻ്റെ ഉത്തരം ആർക്കും വ്യക്തമായി അറിയില്ല എന്നതാണ് പ്രശ്നം. വ്യത്യസ്ത രോഗങ്ങൾക്കും വ്യത്യസ്ത ജനസംഖ്യ ഗ്രൂപ്പുകൾക്കും ഇത് വ്യത്യസ്തമാണ്. പൊതുവേ പറഞ്ഞാൽ ജനസംഖ്യയുടെ പകുതി ആളുകൾക്കെങ്കിലും രോഗം ബാധിച്ചാലാണ് ഹെർഡ് ഇമ്മ്യൂണിറ്റി കൈവരിക്കുന്നത്. അത്രയധികം ആളുകൾക്ക് ബാധിക്കുന്നതിനുമുമ്പ് സാമൂഹ്യ പ്രതിരോധശേഷി ഉണ്ടാകാൻ സാധ്യതയില്ല എന്നർഥം.

ഉദാഹരണത്തിന്, അഞ്ചാംപനിയുടെ കാര്യത്തിൽ, സാമൂഹ്യ പ്രതിരോധശേഷി കൈവരിക്കുന്നത് 85 മുതൽ 90 ശതമാനംവരെ ആളുകൾക്ക് രോഗം ബാധിക്കുമ്പോഴാണ്. മറ്റ് ചില രോഗങ്ങളുടെ കാര്യത്തിൽ, ഈ പരിധി കുറവായിരിക്കാം.

കോവിഡ്-19 വൈറസിൻ്റെ കാര്യത്തിൽ ജനസംഖ്യയുടെ 55 മുതൽ 70 ശതമാനംവരെ ആളുകൾക്ക് രോഗം ബാധിച്ചാലേ ഹെർഡ് ഇമ്മ്യൂണിറ്റി കൈവരിക്കാനാവൂ എന്ന് വ്യത്യസ്ത പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഹെർഡ് ഇമ്മ്യൂണിറ്റി അഥവാ സാമൂഹ്യ പ്രതിരോധശേഷി എന്ന ആശയം വളരെ അയഞ്ഞ രീതിയിലാണ് പ്രയോഗിക്കപ്പെടുന്നതെന്നും അതുകൊണ്ടുതന്നെ തെറ്റായ രീതിയിലാണ് പലരും അതിനെ മനസ്സിലാക്കുന്നതെന്നും ഡോ. ജമീൽ പറയുന്നു. “ഒരു നിശ്ചിത സാഹചര്യത്തിൽ ‘സ്പെസിഫിക് ‘ ആയി മാത്രമേ ഈ പദം പ്രയോഗിക്കാനാവൂ. ഉദാഹരണത്തിന്, അയൽ സമൂഹങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടാത്ത അടച്ചിട്ട ജനസംഖ്യാ ഗ്രൂപ്പുകളിൽ മാത്രമേ ഹെർഡ് ഇമ്മ്യൂണിറ്റി സാധ്യമാകൂ. നഗരത്തിനുളളിലേക്കും പുറത്തേക്കും ആളുകൾ സ്വതന്ത്രമായി സഞ്ചരിക്കുന്ന ഡൽഹി പോലൊരു മഹാ നഗരത്തിൽ സാമൂഹ്യ പ്രതിരോധശേഷി കൈവരിക്കുന്നതിനെപ്പറ്റിയുള്ള ആലോചനകൾ തന്നെ അർഥശൂന്യമാണ് എന്ന് പറയേണ്ടിവരും. ഡൽഹി പോലൊരു നഗരത്തിൽ വിവിധ പ്രദേശങ്ങളെ അയൽ‌പ്രദേശങ്ങളിൽ നിന്ന് പൂർണമായി അടച്ചിട്ടാൽ പോലും ഹെർഡ് ഇമ്മ്യൂണിറ്റി കൈവരിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള രോഗവ്യാപന നിരക്കുകളുടെ വ്യത്യസ്ത ഘട്ടങ്ങളിലായിരിക്കും.

രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സാമൂഹ്യ പ്രതിരോധശേഷിക്ക് ആവശ്യമായ തരത്തിൽ രോഗം പടരുന്നത് എങ്ങനെയെന്ന് നിർണയിക്കുന്നത് വളരെ പ്രയാസകരമാണെന്ന് ഡോ. ജമീൽ പറയുന്നു. അതിനുള്ള കാരണം നമ്മുടെ കണക്കുകൂട്ടലിലെ ഓരോ മാനദണ്ഡവും ഏതു നിമിഷവും മാറാനിടയുള്ളതും ചലനാത്മകവുമാണ് എന്നതുതന്നെ. രോഗവ്യാപനം അവസാനിച്ചതിനുശേഷം മാത്രമേ അത് ഏറെക്കുറെ വിശ്വസനീയമായി കണക്കാക്കാൻ കഴിയൂ.