Movie prime

ഒരു മികച്ച വാക്സിൻ്റെ പ്രത്യേകതകൾ എന്തെല്ലാം?

സുരക്ഷിതവും കൈകാര്യം ചെയ്യാവുന്ന താപനിലയിൽ സൂക്ഷിക്കാവുന്നതും ദീർഘകാല പരിരക്ഷ ഉറപ്പാക്കുന്നതും താങ്ങാവുന്ന വിലയുള്ളതും ആയിരിക്കണം ഒരു നല്ല വാക്സിനെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവല്ല. ട്വിറ്ററിലൂടെയാണ് ഒരു നല്ല വാക്സിനെ കുറിച്ചുള്ള തൻ്റെ വിലയിരുത്തൽ പൂനവല്ല പങ്കുവെച്ചത്. വാക്സിൻ നിർമാതാക്കളായ മോഡേണയും ഫൈസറും തങ്ങളുടെ വാക്സിനുകൾ ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയുടെ ട്വീറ്റ് വന്നിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഒരു നല്ല വാക്സിൻനാല് സുപ്രധാന മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ട്വീറ്റിൽ പൂനവല്ല അഭിപ്രായപ്പെടുന്നു. ഒന്നാമതായി, അത് സുരക്ഷിതമായിരിക്കണം. More
 
ഒരു മികച്ച വാക്സിൻ്റെ പ്രത്യേകതകൾ എന്തെല്ലാം?

സുരക്ഷിതവും കൈകാര്യം ചെയ്യാവുന്ന താപനിലയിൽ സൂക്ഷിക്കാവുന്നതും ദീർഘകാല പരിരക്ഷ ഉറപ്പാക്കുന്നതും താങ്ങാവുന്ന വിലയുള്ളതും ആയിരിക്കണം ഒരു നല്ല വാക്സിനെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവല്ല. ട്വിറ്ററിലൂടെയാണ് ഒരു നല്ല വാക്സിനെ കുറിച്ചുള്ള തൻ്റെ വിലയിരുത്തൽ പൂനവല്ല പങ്കുവെച്ചത്.

വാക്‌സിൻ നിർമാതാക്കളായ മോഡേണയും ഫൈസറും തങ്ങളുടെ വാക്‌സിനുകൾ ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയുടെ ട്വീറ്റ് വന്നിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.
ഒരു നല്ല വാക്സിൻനാല് സുപ്രധാന മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ട്വീറ്റിൽ പൂനവല്ല അഭിപ്രായപ്പെടുന്നു.

ഒന്നാമതായി, അത് സുരക്ഷിതമായിരിക്കണം. രണ്ടാമത്, നിർദിഷ്ട രോഗത്തിനെതിരെ ദീർഘകാല സംരക്ഷണം നൽകണം എന്നതാണ്. കൈകാര്യം ചെയ്യാവുന്ന താപനിലയിൽ സംഭരിക്കാനും കൊണ്ടുപോകാനും കഴിയണം എന്നതാണ് മൂന്നാമത്തെ കാര്യം. നാലാമത്തെ ഘടകം വിലക്കുറവാണ്. എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ വാക്സിൻ ലഭ്യമാവേണ്ടതുണ്ട്.

മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന തങ്ങളുടെ വാക്സിൻ ഏതാണ്ട് 95 ശതമാനവും ഫലപ്രദമാണെന്ന് മോഡേണ പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഫൈസറും അതേ നിലയിലുള്ള അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, 100-ൽ താഴെ വ്യക്തികളിൽ നടത്തിയ പരീക്ഷണ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രാഥമിക വിലയിരുത്തലുകളാണ് ഫൈസറും മോഡേണയും നടത്തിയിട്ടുള്ളത്.

പഠനങ്ങൾ തുടരുകയും കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുമ്പോൾ ഫലപ്രാപ്തി നിരക്കിൽ മാറ്റങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
പ്രാരംഭ ഘട്ട കണ്ടെത്തലുകൾ പ്രതീക്ഷ ഉയർത്തുന്നുണ്ടെങ്കിലും അവ മുഴുവൻ ചിത്രവും വെളിപ്പെടുത്തുന്നില്ല. വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മുമ്പായി നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

ഉദാഹരണത്തിന്, ഈ വാക്സിനുകൾ എത്ര നാളത്തേക്ക് സംരക്ഷണം നൽകും എന്നതിനെപ്പറ്റി ഇതുവരെ വ്യക്തത വന്നിട്ടില്ല. കുത്തിവെപ്പ് എടുത്താലും ഒരാൾക്ക് അണുബാധയുണ്ടാവാനുള്ള സാധ്യതയുണ്ടോ എന്ന കാര്യത്തിലും തീർപ്പ് വന്നിട്ടില്ല. കൂടാതെ, വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് (ഡെമോഗ്രഫി) ഇടയിലും പ്രായ വിഭാഗങ്ങളിലും (ഏജ് ഗ്രൂപ്പ്) വാക്സിൻ നൽകുന്ന സംരക്ഷണത്തെക്കുറിച്ചും ശാസ്ത്രജ്ഞർക്ക് വ്യക്തത കൈവരേണ്ടതുണ്ട്.