in

മതമേതായാലും മാസ്കാണ് മുഖ്യം

മലയാള മാസം ഒന്നാം തിയതി കഴിഞ്ഞ് പോയത് സാധാരണ ഒരു ദിവസമായിത്തന്നെ അല്ലേ? ദേവിക്ക് പ്രിയമായ ചൊവ്വയും വെള്ളിയും ഞായറിൽ നിന്നും വ്യത്യസ്തമല്ലെന്നും മനസിലായില്ലേ?അത്ഭുതങ്ങൾ കാണിച്ച് കൊണ്ടിരുന്ന ആൾ ദൈവങ്ങൾ എന്തത്ഭുതം കാണിച്ചാണ് കോവിഡിനെ പ്രതിരോധിച്ചത്? ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു. അത് തന്നെ അല്ലേ ചുറ്റിലും സംഭവിച്ചത്… 
ബകുൾ ഗീത് എഴുതുന്നു 

മതങ്ങൾ കെട്ടിപ്പടുത്ത ഒരു മതിലിനുള്ളിൽ ശ്വാസം മുട്ടി ജീവിച്ച ഒരു സമൂഹം നമുക്കു ചുറ്റും ഉണ്ടായിരുന്നു. ലോക്ഡൗൺ വീടിന്റെ നാലു ചുവരുകൾക്കുള്ളിലേക്ക് നമ്മെ തളച്ചിട്ടു എന്ന് കരുതുമ്പോഴും തിരിച്ചറിയണ്ടത് മറ്റൊന്നാണ്. മതത്തിന്റെ , അന്ധവിശ്വാസത്തിന്റെ , അനാചാരങ്ങളുടെ മതിൽക്കെട്ടുകൾ തകരുകയാണ് ചെയ്തത്.ഇത്രനാളും  സംരക്ഷിച്ചിരുന്നു എന്ന്  വിശ്വസിച്ചിരുന്ന ദൈവങ്ങൾ എവിടെ എന്ന് ചിന്തിച്ചിട്ടുണ്ടോ ? 

മലയാള മാസം ഒന്നാം തിയതി കഴിഞ്ഞ് പോയത് സാധാരണ ഒരു ദിവസമായിത്തന്നെ അല്ലേ

ദേവിക്ക് പ്രിയമായ ചൊവ്വയും വെള്ളിയും ഞായറിൽ നിന്നും വ്യത്യസ്തമല്ലെന്നും മനസിലായില്ലേ

അത്ഭുതങ്ങൾ കാണിച്ച് കൊണ്ടിരുന്ന ആൾ ദൈവങ്ങൾ എന്തത്ഭുതം കാണിച്ചാണ് കോവിഡിനെ പ്രതിരോധിച്ചത്? 

ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു. അത് തന്നെ അല്ലേ ചുറ്റിലും സംഭവിച്ചത്…? 

മഹാമാരിയെ വഴിപാട് നേർന്ന് പ്രതിരോധിച്ച എത്ര പേരുണ്ടാകും കേരളത്തിൽ ? 

അമ്പലങ്ങളെ കുറിച്ച് പള്ളികളെ കുറിച്ച് ആശങ്കപ്പെടാത്ത ഒന്നരമാസമായിരിക്കും കടന്ന് പോയത്

അന്ധമായ വിശ്വാസങ്ങളും അനാചാരങ്ങളും ഈയൊരു കാലയളവിലെ ങ്കിലും ഉപേക്ഷിക്കാൻ തയ്യാറായത് മഹാമാരിയോടുള്ള ഭയം മൂലമാണ്. 
അതെ, ഒരു വൈറസിനു ഭയപ്പെടുത്താവുന്ന നിലനിൽപേ നാട്ടിലെ അന്ധവിശ്വാസത്തിനും അനാചാരത്തിനുമുള്ളൂ

കൊട്ടിഘോഷിക്കപ്പെട്ട ഉത്സവങ്ങളും നേർച്ചകളും നിർത്തി വെയ്ക്കക്കപ്പെടുകയോ വിരലിലെണ്ണാവുന്നവരിലേക്ക് ചുരുങ്ങുകയോ ചെയ്യുന്നു

ലോകം കീഴ്മേൽ മറിഞ്ഞോ ? ഇല്ല

എല്ലാവരും കോവിഡ് എന്ന മഹാമാരിയെ മാത്രമാണ് ഭയന്നത്. അവിടെ ദൈവങ്ങളുടെ കോപമോ ശാപമോ ഒരു സംസാര വിഷയമായില്ല

ശാസ്ത്രീയമായ രീതിയിൽ ദുരന്തത്തെ പ്രതിരോധിക്കുവാൻ മാത്രമാണ് നമ്മളീ കാലയളവിൽ ശീലിച്ചത്

നേർച്ചകൾക്കും വഴിപാടുകൾക്കും ഒരു വൈറസിനെ പോലും തുരത്താൻ കഴിയില്ലെന്ന് നമ്മൾ മനസിലാക്കിയിരിക്കുന്നു

ആനയെ പോലും ആചാരത്തിന്റെ ഭാഗമാക്കുന്നവർ

ആൾ ദൈവങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടുന്നവർ…ലക്ഷങ്ങൾ കാണിക്കയിട്ട് വരി നിൽക്കുന്നവർ…മന്ത്രിച്ച വെള്ളത്തിലും ചരടിലും പോലും ആശ്വാസം കണ്ടെത്തുന്നവർ…ഇവരെല്ലാം തിരുത്തപ്പെട്ടാൽ മാത്രമേ ഈ മഹാമാരിയെ കൂടി അതിജീവിച്ചതായി കരുതാൻ സാധിക്കൂ

ശാസ്ത്രം കൊണ്ട് ദുരന്തത്തെ അതിജീവിച്ചു കഴിഞ്ഞാൽ “എല്ലാം ദൈവത്തിന്റെ കൃപ” എന്ന പതിവ് ഡയലോഗിലേക്ക് മലയാളി തിരിച്ച് പോകുമോ?

ശാസ്ത്രം തോൽക്കാനുള്ളതല്ല

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

എല്‍ജിയുടെ ഫ്ലാഗ്ഷിപ് ഫോണ്‍ ‘വെല്‍വെറ്റ്’ വരുന്നു

നന്ദി പറഞ്ഞ് റോബര്‍ട്ടോ ടൊണോസോ; കേരളം മറ്റെവിടത്തേക്കാളും സുരക്ഷിതം