Movie prime

മെസേജുകൾ 7 ദിവസത്തിനുള്ളിൽ അപ്രത്യക്ഷമാവുന്ന ഫീച്ചറുമായി വാട്‌സ്അപ്പ്

Whatsapp സന്ദേശങ്ങൾ അപ്രത്യക്ഷമാക്കുന്ന ഫീച്ചർ (ഡിസപ്പിയറിങ്ങ് മെസേജസ്) വാട്സ്അപ്പ് ഉടൻ അവതരിപ്പിക്കും. ഡിസപ്പിയറിങ്ങ് മെസേജുകൾ ഏഴ് ദിവസത്തിനുള്ളിൽ ചാറ്റ് വിൻഡോയിൽ നിന്ന് അപ്രത്യക്ഷമാകും.അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ വിശ്വസനീയമായ കോൺടാക്റ്റുകളിലേക്ക് (ട്രസ്റ്റഡ് കോൺടാക്റ്റ്സ്) മാത്രമേ അയയ്ക്കാവൂ എന്ന മുന്നറിയിപ്പ് വാട്സ്അപ്പ് നൽകുന്നുണ്ട്. വാട്സ്അപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇതേപ്പറ്റി ഇപ്രകാരമാണ് പറയുന്നത്. അപ്രത്യക്ഷമാകേണ്ട സന്ദേശങ്ങൾ അയയ്ക്കാൻ ഡിസപ്പിയറിങ്ങ് ഫീച്ചർ എനേബിൾ ചെയ്യണം. അതോടെ, വ്യക്തികൾക്ക് അയയ്ക്കുന്നതും ഗ്രൂപ്പ് ചാറ്റിൽ അയയ്ക്കുന്നതുമായ സന്ദേശങ്ങൾ ഏഴു ദിവസം കഴിഞ്ഞാൽ അപ്രത്യക്ഷമാകും. ഈ ക്രമീകരണം മുമ്പ് More
 
മെസേജുകൾ 7 ദിവസത്തിനുള്ളിൽ അപ്രത്യക്ഷമാവുന്ന ഫീച്ചറുമായി വാട്‌സ്അപ്പ്

Whatsapp

സന്ദേശങ്ങൾ അപ്രത്യക്ഷമാക്കുന്ന ഫീച്ചർ (ഡിസപ്പിയറിങ്ങ് മെസേജസ്) വാട്‌സ്അപ്പ് ഉടൻ അവതരിപ്പിക്കും. ഡിസപ്പിയറിങ്ങ് മെസേജുകൾ ഏഴ് ദിവസത്തിനുള്ളിൽ ചാറ്റ് വിൻഡോയിൽ നിന്ന് അപ്രത്യക്ഷമാകും.അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ വിശ്വസനീയമായ കോൺടാക്റ്റുകളിലേക്ക് (ട്രസ്റ്റഡ് കോൺടാക്റ്റ്സ്) മാത്രമേ അയയ്ക്കാവൂ എന്ന മുന്നറിയിപ്പ് വാട്സ്അപ്പ് നൽകുന്നുണ്ട്.

വാട്സ്അപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇതേപ്പറ്റി ഇപ്രകാരമാണ് പറയുന്നത്. അപ്രത്യക്ഷമാകേണ്ട സന്ദേശങ്ങൾ അയയ്ക്കാൻ ഡിസപ്പിയറിങ്ങ് ഫീച്ചർ എനേബിൾ ചെയ്യണം. അതോടെ, വ്യക്തികൾക്ക് അയയ്ക്കുന്നതും ഗ്രൂപ്പ് ചാറ്റിൽ അയയ്ക്കുന്നതുമായ സന്ദേശങ്ങൾ ഏഴു ദിവസം കഴിഞ്ഞാൽ അപ്രത്യക്ഷമാകും. ഈ ക്രമീകരണം മുമ്പ് അയച്ചതോ സ്വീകരിച്ചതോ ആയ സന്ദേശങ്ങൾക്ക് ബാധകമല്ല.

വ്യക്തിഗത ചാറ്റിൽ‌ സന്ദേശങ്ങൾ‌ അപ്രത്യക്ഷമാക്കാനുള്ള ഓപ്‌ഷൻ‌ അതത് വ്യക്തികൾക്കാണെങ്കിൽ ഗ്രൂപ്പ് ചാറ്റിൽ അങ്ങനെയല്ല. ഡിസപ്പിയറിങ്ങ് ഫീച്ചർ ഓണാക്കാനോ ഓഫാക്കാനോ അഡ്മിൻമാരെ മാത്രമേ അനുവദിക്കൂ. ചാറ്റ് ബോക്സ് തുറക്കാതെയിരുന്നാലും സന്ദേശങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ അപ്രത്യക്ഷമാകും. പക്ഷേ വാട്‌സ്ആപ്പ് തുറക്കുന്നതുവരെ സന്ദേശത്തിന്റെ പ്രിവ്യൂ നോട്ടിഫിക്കേഷനിൽ ദൃശ്യമാകും.

അപ്രത്യക്ഷമാകുന്ന സന്ദേശം ഫോർവേഡ് ചെയ്തു എന്നിരിക്കട്ടെ. കൈമാറി കിട്ടിയ ചാറ്റിൽ ഡിസപ്പിയറിങ്ങ് ഫീച്ചർ ഓഫാണെങ്കിൽ സന്ദേശം അപ്രത്യക്ഷമാകില്ല, അതേപടി കിടക്കും. സന്ദേശം അപ്രത്യക്ഷമാകുന്നതിന് മുമ്പ് യൂസർ ഒരു ബാക്കപ്പ് സൃഷ്ടിക്കുകയാണെങ്കിൽ, അപ്രത്യക്ഷമാകുന്ന സന്ദേശം ബാക്കപ്പിൽ ഉൾപ്പെടും എന്ന പ്രത്യേകതയും ഉണ്ട്. ഡിസപ്പിയറിങ്ങ് ഫീച്ചർ ഓൺ ആയ ചാറ്റിൽ ബാക്ക് അപ്പ് റീസ്റ്റോർ ചെയ്യുമ്പോൾ ഡിസപ്പിയറിങ്ങ് മെസേജുകൾ ഒന്നുംതന്നെ വീണ്ടെടുക്കാനാവില്ല.

എന്നാൽ വലിയൊരു പോരായ്മ കൂടി ഇതിനുണ്ട്.
ഡിസപ്പിയറിങ്ങ് ഫീച്ചർ പ്രവർത്തനക്ഷമമാക്കി വെച്ചാലും ഏഴ് ദിവസത്തിനുള്ളിൽ അത് പൂർണമായി ഇല്ലാതായി എന്ന് കരുതാനാവില്ല. എളുപ്പത്തിൽ കൈമാറാനോ സ്ക്രീൻഷോട്ട് എടുക്കാനോ സേവ് ചെയ്ത് വെയ്ക്കാനോ കഴിയുമെന്ന കാര്യം ഓർമയിൽ ഉണ്ടാവണം. അതുകൊണ്ടാണ് വിശ്വസനീയമായ കോൺടാക്റ്റുകൾക്കു മാത്രമേ ഇത്തരം സന്ദേശങ്ങൾ കൈമാറാൻ പാടുള്ളൂ എന്ന മുന്നറിയിപ്പ് കൂടി കമ്പനി നൽകുന്നത്.

അതുപോലെ, ഈ ഫീച്ചർ ഓണാക്കിവെയ്ക്കുന്ന ഒരു ഉപയോക്താവ് അയയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും നിർദിഷ്ട കാലയളവിനുള്ളിൽ ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകുമെങ്കിലും ഓട്ടോമാറ്റിക് ഡൗൺലോഡ് ആണെങ്കിൽ അതെല്ലാം ഗാലറിയിൽ സംരക്ഷിക്കപ്പെടും എന്ന കാര്യവും ഓർക്കേണ്ടതുണ്ട്.