Movie prime

“ചില കിംവദന്തികളെ അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്നു”; സ്വകാര്യതാ നയത്തിൽ വിശദീകരണവുമായി വാട്സ്അപ്പ്

whatsapp സ്വകാര്യതാ നയത്തിൽ വിശദീകരണവുമായി വാട്സ്അപ്പ് വീണ്ടും രംഗത്തെത്തി. ചില കിംവദന്തികളെ അഭിസംബോധന ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന തലക്കെട്ടോടെയുള്ള വിശദീകരണത്തിൽ വ്യക്തിഗത മെസേജുകളും കോളുകളും പൂർണമായും സുരക്ഷിതമാണ് എന്ന് കമ്പനി പറയുന്നു. അടുത്തിടെയുണ്ടായ നയംമാറ്റം “സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഉള്ള സന്ദേശങ്ങളുടെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കില്ല” എന്ന് കമ്പനി വ്യക്തമാക്കി. വാട്സ്അപ്പിൽ ബിസ്നസ് സന്ദേശങ്ങൾ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങളാണ് പുതിയ അപ്ഡേറ്റിൽ ഉള്ളത്. ഫേസ്ബുക്കുമായി പങ്കിടാത്ത വിവരങ്ങളുടെ പട്ടിക കൂടി ട്വിറ്ററിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.whatsapp വാട്സ്അപ്പിന് ഉപയോക്താക്കളുടെ More
 
“ചില കിംവദന്തികളെ അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്നു”; സ്വകാര്യതാ നയത്തിൽ വിശദീകരണവുമായി വാട്സ്അപ്പ്

whatsapp
സ്വകാര്യതാ നയത്തിൽ വിശദീകരണവുമായി വാട്സ്അപ്പ് വീണ്ടും രംഗത്തെത്തി. ചില കിംവദന്തികളെ അഭിസംബോധന ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന തലക്കെട്ടോടെയുള്ള വിശദീകരണത്തിൽ വ്യക്തിഗത മെസേജുകളും കോളുകളും പൂർണമായും സുരക്ഷിതമാണ് എന്ന് കമ്പനി പറയുന്നു. അടുത്തിടെയുണ്ടായ നയംമാറ്റം “സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഉള്ള സന്ദേശങ്ങളുടെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കില്ല” എന്ന് കമ്പനി വ്യക്തമാക്കി. വാട്സ്അപ്പിൽ ബിസ്നസ് സന്ദേശങ്ങൾ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങളാണ് പുതിയ അപ്ഡേറ്റിൽ ഉള്ളത്. ഫേസ്ബുക്കുമായി പങ്കിടാത്ത വിവരങ്ങളുടെ പട്ടിക കൂടി ട്വിറ്ററിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.whatsapp

വാട്സ്അപ്പിന് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ കാണാനോ കോളുകൾ കേൾക്കാനോ കഴിയില്ല എന്ന് ഉറപ്പു നൽകുന്ന കമ്പനി അത്തരം സന്ദേശങ്ങളും കോളുകളും ഫേസ്ബുക്കുമായി പങ്കിടുന്നില്ലെന്ന് വ്യക്തമാക്കുന്നു. കോൾ, മെസേജ് ലോഗുകൾ സൂക്ഷിക്കുന്നുണ്ടെങ്കിലും അത് വാട്സ്അപ്പിന് കാണാൻ കഴിയില്ല. ഫേസ്ബുക്കിനും അത് ആക്സസ് ചെയ്യാൻ കഴിയില്ല. കോൺടാക്റ്റ് ലിസ്റ്റ് ഫേസ്ബുക്കുമായി പങ്കിടുന്നില്ല. ഗ്രൂപ്പുകൾ സ്വകാര്യമായിത്തന്നെ തുടരും.
സെറ്റിങ്ങ്സിൽ വരുത്തുന്ന മാറ്റം വഴി സന്ദേശങ്ങൾ‌ അയച്ച് ഏതാനും സമയത്തിനുള്ളിൽ അപ്രത്യക്ഷമാക്കാൻ കഴിയും.

ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന “ഗ്രൂപ്പ് സ്വകാര്യത” യെക്കുറിച്ചുള്ള ആശങ്കകളെ തളളി പരസ്യത്തിനായി തങ്ങൾ ഈ ഡാറ്റ ഫേസ്ബുക്കുമായി പങ്കിടുന്നില്ല എന്ന് കമ്പനി വ്യക്തമാക്കുന്നു. ഇത്തരം സ്വകാര്യചാറ്റുകൾ എൻഡ്-റ്റു-എൻഡ് എൻക്രിപ്റ്റുചെയ്‌തതിനാൽ അവയുടെ ഉള്ളടക്കം ആർക്കും കാണാൻ കഴിയില്ല.

ക്രോസ്-പ്ലാറ്റ്ഫോം മെസേജിങ്ങ് ആപ്പും വോയ്‌സ് ഓവർ ഐപി സേവന ദാതാവുമായ വാട്സ്അപ്പ് രണ്ടാം തവണയാണ് തങ്ങളുടെ സ്വകാര്യതാ നയത്തിൽ വിശദീകരണവുമായി രംഗത്ത് വരുന്നത്. മാതൃകമ്പനിയായ ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുമെന്ന പ്രഖ്യാപനത്തോടെ സ്വകാര്യതാ നയം പരിഷ്കരിച്ചതിനു പിന്നാലെ വാട്സ്അപ്പ് ബഹിഷ്കരണത്തിനുള്ള മുറവിളി സോഷ്യൽ മീഡിയയിൽ ശക്തിപ്പെട്ടിരിക്കുകയാണ്. പ്രചാരണത്തിൽ ടെലഗ്രാം, സിഗ്നൽ തുടങ്ങിയ വാട്സ് അപ്പിൻ്റെ എതിരാളികൾ ഏറെ മുന്നേറിക്കഴിഞ്ഞു.

ഇന്ത്യയിൽ മാത്രം 400 ദശലക്ഷം ഉപയോക്താക്കളാണ് വാട്സ്അപ്പിനുള്ളത്. സ്വകാര്യതയെ കുറിച്ചുള്ള ആശങ്കകളും സുരക്ഷാ ലംഘനത്തെക്കുറിച്ചുള്ള ഭയവും നിമിത്തം സിഗ്‌നൽ, ടെലഗ്രാം പോലുള്ള മറ്റ് അപ്ലിക്കേഷനുകളിലേക്ക് വാട്സ്അപ്പ് ഉപയോക്താക്കൾ ചുവടുമാറ്റുന്നുണ്ട്. അതിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനാണ് വ്യക്തിഗത ചാറ്റുകളിൽ പുതുക്കിയ സ്വകാര്യതാ നയം ഇടപെടുന്നില്ലെന്ന വിശദീകരണവുമായി മുന്നോട്ടുവരാൻ കമ്പനിയെ പ്രേരിപ്പിച്ചത്.