Movie prime

ഇന്ത്യൻ, യുറോപ്യൻ ഉപയോക്താക്കളോട്   രണ്ടുതരം നിലപാട്, വാട്സാപ്പിൻ്റെ സ്വകാര്യതാ നയം വിവേചനപരമെന്ന് കേന്ദ്രം

WhatsApp ഇന്ത്യൻ ഉപയോക്താക്കളോടും യുറോപ്യൻ ഉപയോക്താക്കളോടും വ്യത്യസ്ത തരത്തിലും വിവേചനപരമായും പെരുമാറുന്നതാണ് വാട്സാപ്പിൻ്റെ പുതിയ സ്വകാര്യതാ നയമെന്ന് കേന്ദ്ര സർക്കാർ. ഇത് ആശങ്കാ ജനകമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. WhatsApp വാട്സാപ്പിൻ്റെ പുതിയ പ്രൈവസി പോളിസിക്കെതിരെ അഡ്വ. ചൈതന്യ റോഹില്ല ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അഭിപ്രായം വ്യക്തമാക്കുകയായിരുന്നു സർക്കാർ. അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയാണ് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായത്. വാട്സാസാപ്പിൻ്റെ യൂസർമാരിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. എന്നാൽ യുറോപ്യൻ ഉപയോക്താക്കൾക്ക് മുൻഗണന നൽകുന്ന നയമാണ് More
 
ഇന്ത്യൻ, യുറോപ്യൻ ഉപയോക്താക്കളോട്   രണ്ടുതരം നിലപാട്, വാട്സാപ്പിൻ്റെ സ്വകാര്യതാ നയം വിവേചനപരമെന്ന് കേന്ദ്രം

WhatsApp
ഇന്ത്യൻ ഉപയോക്താക്കളോടും യുറോപ്യൻ ഉപയോക്താക്കളോടും വ്യത്യസ്ത തരത്തിലും വിവേചനപരമായും പെരുമാറുന്നതാണ് വാട്സാപ്പിൻ്റെ പുതിയ സ്വകാര്യതാ നയമെന്ന് കേന്ദ്ര സർക്കാർ. ഇത് ആശങ്കാ ജനകമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. WhatsApp

വാട്സാപ്പിൻ്റെ പുതിയ പ്രൈവസി പോളിസിക്കെതിരെ അഡ്വ. ചൈതന്യ റോഹില്ല ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അഭിപ്രായം വ്യക്തമാക്കുകയായിരുന്നു സർക്കാർ. അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയാണ് കേന്ദ്ര സർക്കാരിനുവേണ്ടി  ഹാജരായത്.

വാട്സാസാപ്പിൻ്റെ യൂസർമാരിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. എന്നാൽ യുറോപ്യൻ ഉപയോക്താക്കൾക്ക് മുൻഗണന നൽകുന്ന നയമാണ് വാട്സാപ്പ് പിന്തുടരുന്നത്. ഇത് അങ്ങേയറ്റം ആശങ്കാജനകമായ കാര്യമാണ്. യുക്തിഭദ്രവും നീതിപൂർവകവുമായ നയമാണ് കമ്പനി കൊണ്ടുവരേണ്ടത്.

സർക്കാർ പാർലമെൻ്റിൽ കൊണ്ടുവരുന്ന പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ല് ഡിജിറ്റൽ സേവന ഉപയോക്താക്കളുടെ ആശങ്കകൾ പരിഹരിക്കാൻ പര്യാപ്തമായ വിധത്തിലാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

വാട്സാപ്പിൻ്റെ പുതിയ നയത്തിലെ ഏത് ഭാഗമാണ് എതിർക്കുന്നതെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. തേർഡ് പാർട്ടി സേവനങ്ങളെ സംബന്ധിച്ചാണ് പ്രധാന പരാതിയെന്നും വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷിക്ക് കൈമാറുന്നത് സുരക്ഷയ്ക്കും ജനാധിപത്യത്തിനും ഭീഷണിയാണെന്നും ഹർജിക്കാരൻ വാദിച്ചു.

ആപ്പ് ഉപയോഗിക്കാനുള്ള ഉപയോക്താവിൻ്റെ  തീരുമാനം സ്വന്തം ഇഷ്ടപ്രകാരമല്ലേ എന്നും മറ്റ് ആപ്പുകളും സമാനമായ ഉപാധികളും നിബന്ധനകളും മുന്നോട്ടു വെയ്ക്കുന്നുണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ എന്തു ചെയ്യണം എന്നാണ് ഹർജിക്കാരൻ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു.

തേർഡ് പാർട്ടികളുമായി വാട്സാപ്പ് ഡാറ്റ പങ്കുവെയ്ക്കുന്നില്ല എന്ന് ഉറപ്പു വരുത്താനും പുതിയ സ്വകാര്യതാ നയം സ്റ്റേ ചെയ്യണം എന്നുമുള്ള ആവശ്യമാണ് മുന്നോട്ടു വെയ്ക്കുന്നതെന്ന് പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചു. നിയമനിർമാണത്തിനുള്ള  നിർദേശം സർക്കാരിന് നൽകുന്ന കാര്യത്തിൽ കോടതി സംശയം പ്രകടിപ്പിച്ചപ്പോൾ അത്തരം ഒരു നിർദേശം നേരത്തേ കോടതി സർക്കാരിന് നൽകിയ കാര്യം ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. നിയമനിർമാണം പാർലമെൻ്റിൻ്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്ന് പ്രസ്തുത വിധിയിൽ തന്നെ പറയുന്നുണ്ടെന്ന് കോടതി പറഞ്ഞു.

ഫേസ്ബുക്കിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ്. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം ആവശ്യപ്പെട്ടിട്ടു ണ്ടെന്നും താമസിയാതെ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം കൈക്കൊള്ളേണ്ടത്  റഗുലേറ്ററി അതോറിറ്റികൾ ആണെന്നും ഡാറ്റ പ്രൊട്ടക്ഷൻ ബിൽ നിയമമായി മാറുന്നതോടെ അക്കാര്യത്തിൽ തീരുമാനമാവുമെന്നും വാട്സാപ്പിനുവേണ്ടി ഹാജരായ കബിൽ സിബൽ പറഞ്ഞു.