Movie prime

“ചൻസ് എവിടെയാ, ക്വാറൻ്റൈനിൽ ആണോ?” -സുഹൃത്തുക്കളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ചൻസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

1971-ൽ ദേശാഭിമാനിയിൽ തുടങ്ങി 2020-ൽ മലയാളം വാരികയിൽ എത്തി നില്ക്കുന്ന വരയുടെ വഴിത്താരകളെ ഓർമിക്കുകയാണ് പ്രശസ്ത ചിത്രകാരൻ ചൻസ് തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. അഞ്ച് പതിറ്റാണ്ടോളം നീണ്ട ചിത്രകലാ ജീവിതത്തെ അടയാളപ്പെടുത്തിവെയ്ക്കാൻ ചിത്രങ്ങൾ മുഴുവൻ ഡിജിറ്റലൈസ് ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച് കുറിപ്പിൽ വെളിപ്പെടുത്തുന്നു. താൻ ആർക്കു വേണ്ടിയാണോ വരച്ചത്, ആ കഥാകാരന്മാരെയും മറ്റ് രേഖാചിത്രകാരന്മാരെയും ഒരുമിപ്പിച്ച് ഒരു സെമിനാർ സംഘടിപ്പിക്കാനുള്ള ഏറെക്കാലമായുള്ള ആഗ്രഹത്തെക്കുറിച്ചും ഈ കുറിപ്പിൽ അദ്ദേഹം പറയുന്നു. പോസ്റ്റ് പൂർണ രൂപത്തിൽ ………………. ചൻസ് എവിടെയാ കൊറൻ്റയിനിൽ More
 
“ചൻസ് എവിടെയാ, ക്വാറൻ്റൈനിൽ  ആണോ?” -സുഹൃത്തുക്കളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ചൻസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

1971-ൽ ദേശാഭിമാനിയിൽ തുടങ്ങി 2020-ൽ മലയാളം വാരികയിൽ എത്തി നില്ക്കുന്ന വരയുടെ വഴിത്താരകളെ ഓർമിക്കുകയാണ് പ്രശസ്ത ചിത്രകാരൻ ചൻസ് തൻ്റെ ഫേസ്ബുക്ക്‌ കുറിപ്പിലൂടെ. അഞ്ച് പതിറ്റാണ്ടോളം നീണ്ട ചിത്രകലാ ജീവിതത്തെ അടയാളപ്പെടുത്തിവെയ്ക്കാൻ ചിത്രങ്ങൾ മുഴുവൻ ഡിജിറ്റലൈസ് ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച് കുറിപ്പിൽ വെളിപ്പെടുത്തുന്നു. താൻ ആർക്കു വേണ്ടിയാണോ വരച്ചത്, ആ കഥാകാരന്മാരെയും മറ്റ് രേഖാചിത്രകാരന്മാരെയും ഒരുമിപ്പിച്ച് ഒരു സെമിനാർ സംഘടിപ്പിക്കാനുള്ള ഏറെക്കാലമായുള്ള ആഗ്രഹത്തെക്കുറിച്ചും ഈ കുറിപ്പിൽ അദ്ദേഹം പറയുന്നു.

പോസ്റ്റ് പൂർണ രൂപത്തിൽ

……………….

ചൻസ് എവിടെയാ കൊറൻ്റയിനിൽ ആണോ?

പല സുഹൃത്തുക്കളിൽ നിന്നുള്ള ചോദ്യങ്ങളാണ്. സുഹൃത്തുക്കളിൽ നിന്ന് ഈ ചോദ്യങ്ങൾ വന്നത് ഫേസ് ബുക്കിൽ എല്ലാവരും വളരെ സജീവമായ അവസ്ഥയിൽ പഴയതുപോലെ എന്നെ കാണാത്തതു കൊണ്ടാണെന്നു മനസ്സിലായി.

എൻ്റെ പഴയ സുഹൃത്തുക്കളോട് നേരത്തേ ഞാൻ സൂചിപ്പിച്ചിരുന്ന ഒരു കാര്യമാണ്, ചിത്രങ്ങൾ ഡിജിററിലൈസ് ചെയ്ത് സൂക്ഷിക്കുന്നതും, പ്രദർശനവും. പഴയ സുഹൃത്തുക്കൾ ഓർക്കുന്നുണ്ടാവാം – 1971-ൽ ദേശാഭിമാനിയിലൂടെ തുടങ്ങി മലയാളം വാരികയിൽ എത്തി നില്ക്കുന്ന

എൻ്റെ ചിത്രകലാരംഗത്തെ യാത്ര അമ്പതാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.

ഈ കാലഘട്ടത്തിൽ ദേശാഭിമാനി, മലയാളം, ഇന്ത്യാ ടുഡേ, ജനശക്തി, മാധ്യമം, കലാകൗമുദി, ചിന്ത, സ്ത്രീശബ്ദം, വനിത, ചിത്രഭൂമി, അകം, വായന, ജനനി (അമേരിക്ക), മനോരമ വാർഷികപ്പതിപ്പ് തുടങ്ങി കേരളത്തിലെ മിക്കവാറും എല്ലാ ആനുകാലികങ്ങൾക്കുമായി വരച്ച ചിത്രങ്ങൾ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനും, ഞാൻ ചിത്രങ്ങൾ വരച്ച കഥാകൃത്തുക്കൾ ;രേഖാചിത്രകലാകാരന്മാർ എന്നിവരെ പങ്കെടുപ്പിച്ച് സെമിനാർ നടത്താനും വർഷങ്ങൾക്കു മുമ്പുള്ള തീരുമാനമായിരുന്നു.

അന്ന് തുടങ്ങിവെച്ച ദൗത്യം ഈ അടുത്ത കാലത്ത് എന്നിൽ വന്നുപ്പെട്ട അലസത കാരണം നീണ്ടു പോയി -പ്രധാന കാരണം. വിമാനയാത്രക്കിടെ എനിക്ക് നഷ്ടപ്പെട്ട ചിത്രങ്ങൾ തന്നെയാണ – ഈ കൊറാണ കാലഘട്ടം ഒരു പരിധി വരെ എൻ്റെ അലസതയെ മാറ്റി നിറുത്തി പഴയ ദൗത്യം തുടരാനുള്ള ഊർജം എനിക്ക് കിട്ടുകയുംനിറുത്തി വെച്ച ജോലി തുടർന്നുകൊണ്ടിരിക്കുകയുമാണ്.

ഇതിലൂടെ രേഖാചിത്രകലയെ പറ്റിയും വ്യത്യസ്ത ശൈലികളെയും മീഡിയത്തെയും പറ്റിയും പുതുതലമുറക്ക് അറിവ് പകരാൻ പറ്റുന്ന പ്രദർശനങ്ങളും സെമിനാറുകളും നടത്തി ഈ ദൗത്യം വരും തലമുറക്ക് ഉപകാരപ്രദമാക്കണമെന്ന് ആഗ്രഹിക്കുന്നു.

നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു