Movie prime

ലോകത്തെ ഏറ്റവും കഠിനാധ്വാനിയായ പ്രസിഡണ്ട് ആരാണ് ?

ട്രമ്പ് തന്നെ – അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ്. സംശയമുള്ളവർ അദ്ദേഹത്തിൻ്റെ ട്വീറ്റുകൾ വായിക്കണം. അത് വായിച്ചാൽ സംശയം താനേ ഇല്ലാതാവും. കോവിഡ് കാലത്ത് ഇത്രയേറെ അധ്വാനിക്കുന്ന ഒരു ഭരണാധിപൻ ലോകത്ത് തന്നെ വേറെയില്ലെന്നേ പറയൂ. നന്നെ വെളുപ്പിനേ ജോലി തുടങ്ങുന്നു. പാതിരാത്രി വരെ ജോലിയിലാണ്. മാസങ്ങളായി വൈറ്റ് ഹൗസ് വിട്ട് പുറത്തു പോയിട്ട്. ഭക്ഷണം പോലും ശരിക്ക് കഴിക്കുന്നില്ല. ലഞ്ച് മിക്കപ്പോഴും സ്കിപ്പ് ചെയ്യുന്നു. കഴിച്ചാൽ തന്നെ പത്തു മിനിറ്റുകൊണ്ട് അവസാനിപ്പിച്ച് വീണ്ടും ജോലിത്തിരക്കിൽ മുഴുകുകയാണ്. More
 
ലോകത്തെ ഏറ്റവും കഠിനാധ്വാനിയായ പ്രസിഡണ്ട് ആരാണ് ?

ട്രമ്പ് തന്നെ – അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ്. സംശയമുള്ളവർ അദ്ദേഹത്തിൻ്റെ ട്വീറ്റുകൾ വായിക്കണം. അത് വായിച്ചാൽ സംശയം താനേ ഇല്ലാതാവും. കോവിഡ് കാലത്ത് ഇത്രയേറെ അധ്വാനിക്കുന്ന ഒരു ഭരണാധിപൻ ലോകത്ത് തന്നെ വേറെയില്ലെന്നേ പറയൂ.

നന്നെ വെളുപ്പിനേ ജോലി തുടങ്ങുന്നു. പാതിരാത്രി വരെ ജോലിയിലാണ്. മാസങ്ങളായി വൈറ്റ് ഹൗസ് വിട്ട് പുറത്തു പോയിട്ട്. ഭക്ഷണം പോലും ശരിക്ക് കഴിക്കുന്നില്ല. ലഞ്ച് മിക്കപ്പോഴും സ്കിപ്പ് ചെയ്യുന്നു. കഴിച്ചാൽ തന്നെ പത്തു മിനിറ്റുകൊണ്ട് അവസാനിപ്പിച്ച് വീണ്ടും ജോലിത്തിരക്കിൽ മുഴുകുകയാണ്.
ട്രമ്പിൻ്റെ തന്നെ വാക്കുകൾ എടുക്കാം. ” എന്നെ അറിയാവുന്നവരും ഈ രാജ്യത്തിൻ്റെ ചരിത്രമറിയാവുന്നവരും പറയുന്നത് ചരിത്രത്തിലെ ഏറ്റവും കഠിനാധ്വാനിയായ പ്രസിഡണ്ട് ഞാനാണെന്നാണ്. അതേപ്പറ്റി എനിക്കറിയില്ല. എന്തായാലും ഞാനൊരു കഠിനാധ്വാനിയാണ്. അമേരിക്കയുടെ ചരിത്രത്തിൽ ഒരു പ്രസിഡണ്ടും ചെയ്തിട്ടില്ലാത്ത പ്രവർത്തനങ്ങൾ കഴിഞ്ഞ മൂന്നരക്കൊല്ലത്തിനിടയിൽ ഞാൻ ചെയ്തിട്ടുണ്ട്. “

തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ഇതത്ര ഇഷ്ടമല്ലെന്നാണ് ട്രമ്പ് പറയുന്നത്. വാർത്തകൾ പടച്ചു വിടുന്നവരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇത്തരക്കാർക്കെതിരെ കേസെടുക്കണമെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം.