Movie prime

ഡൽഹി വോട്ടർമാരോട് അമിത്ഷായുടെ ചോദ്യം-നിങ്ങൾ മോദിക്കൊപ്പമോ അതോ ഷഹീൻ ബാഗിനൊപ്പമോ?

ഡൽഹിയിൽ ചർത്താർപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് ആഭ്യന്തരമന്ത്രി അമിത്ഷാ വോട്ടർമാരോടായി ചോദിച്ച ചോദ്യം വിവാദമായി. ഡൽഹി ആര് ഭരിക്കണം എന്ന നിർണായകമായ തീരുമാനമാണ് ഡൽഹിക്കാർ ഫെബ്രുവരി എട്ടാം തിയ്യതി കൈക്കൊള്ളാൻ പോകുന്നതെന്നും തീവ്രവാദികളെ ഉന്മൂലനം ചെയ്യാൻ പാകിസ്താൻ മണ്ണിൽ പോയി വ്യോമാക്രമണം നടത്തുന്ന മോദി വേണോ അതോ ഷഹീൻ ബാഗിനെ പിന്തുണക്കുന്നവർ വേണോ എന്ന് വിവേചന ബുദ്ധിയോടെ പരിശോധിക്കണന്നാണ് അമിത്ഷാ റാലിക്കിടെ പറഞ്ഞത്. ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജ്രിവാളിനെയും ലക്ഷ്യമിട്ട് അമിത്ഷാ എയ്ത ഒളിയമ്പ് വലിയ തോതിലുള്ള വിമർശനങ്ങൾക്ക് More
 
ഡൽഹി വോട്ടർമാരോട് അമിത്ഷായുടെ ചോദ്യം-നിങ്ങൾ മോദിക്കൊപ്പമോ അതോ ഷഹീൻ ബാഗിനൊപ്പമോ?

ഡൽഹിയിൽ ചർത്താർപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് ആഭ്യന്തരമന്ത്രി അമിത്ഷാ വോട്ടർമാരോടായി ചോദിച്ച ചോദ്യം വിവാദമായി. ഡൽഹി ആര് ഭരിക്കണം എന്ന നിർണായകമായ തീരുമാനമാണ് ഡൽഹിക്കാർ ഫെബ്രുവരി എട്ടാം തിയ്യതി കൈക്കൊള്ളാൻ പോകുന്നതെന്നും തീവ്രവാദികളെ ഉന്മൂലനം ചെയ്യാൻ പാകിസ്താൻ മണ്ണിൽ പോയി വ്യോമാക്രമണം നടത്തുന്ന മോദി വേണോ അതോ ഷഹീൻ ബാഗിനെ പിന്തുണക്കുന്നവർ വേണോ എന്ന് വിവേചന ബുദ്ധിയോടെ പരിശോധിക്കണന്നാണ് അമിത്ഷാ റാലിക്കിടെ പറഞ്ഞത്.

ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജ്‌രിവാളിനെയും ലക്ഷ്യമിട്ട് അമിത്ഷാ എയ്ത ഒളിയമ്പ് വലിയ തോതിലുള്ള വിമർശനങ്ങൾക്ക് ഇടയായി. തീവ്രവാദികളുമായി ബന്ധപ്പെടുത്തിയുള്ള അമിത്ഷായുടെ പ്രയോഗം ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ അവഹേളിക്കുന്നതാണെന്ന് പൗരാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തി. മതത്തിന്റെ പേരിൽ ഇന്ത്യൻ പൗരത്വം നിർണയിക്കാനുള്ള നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ പാകിസ്താൻ തീവ്രവാദികളോടാണ് ആഭ്യന്തര മന്ത്രി ഉപമിച്ചിരിക്കുന്നത്. ഇത് തികച്ചും അവഹേളനപരവും അനുചിതവുമാണ്. സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും സമീപനങ്ങൾക്കും എതിരെ സമരം ചെയ്യാനുള്ള അവകാശമാണ് ഷഹീൻ ബാഗ് സമരക്കാർ വിനിയോഗിക്കുന്നത്. തികച്ചും സമാധാനപരമായ സമരത്തെയാണ് അമിത്ഷാ ആയുധമെടുത്ത് പോരാടുന്ന തീവ്രവാദികളുടെ ചെയ്തികളോട് ഉപമിച്ചിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരേ കഴിഞ്ഞ നാല്പത്തിയേഴു ദിവസമായി ഡൽഹിയിലെ ഷഹീൻ ബാഗിൽ തുടർച്ചയായി സമരം നടക്കുകയാണ്. പ്രദേശമാകെ സമരക്കാർ നിറഞ്ഞിരിക്കുകയാണ്. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും അണിചേർന്ന പ്രക്ഷോഭം ശക്തിയാർജ്ജിച്ചു തുടങ്ങിയതോടെ പ്രദേശമാകെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും നേതൃത്വം ഇല്ലാതെ പ്രാദേശിക തലത്തിൽ സ്ത്രീകളുടെ കൂട്ടായ്‌മയിൽ ഉയർന്നുവന്ന തികച്ചും സമാധാനപരമായ സമരം ഇതിനോടകം ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ ചർച്ചയായി. ഇടമുറിയാത്ത രാപ്പകൽ സമരത്തിന് ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം ഐക്യദാർഢ്യവുമായി എത്തിച്ചേർന്നതെന്ന് ഓൺലൈൻ വാർത്താമാധ്യമമായ ദി വയർ റിപ്പോർട്ട് ചെയ്യുന്നു. കൊൽക്കത്തയിലെ പാർക്ക് സർക്കസ്, പ്രയാഗ്‌രാജിലെ മൻസൂർ അലിപാർക്ക്, മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യ, വൈ എം സി എ ഗ്രൗണ്ട്, ഗയയിലെ ശാന്തി ബാഗ് തുടങ്ങി രാജ്യത്തിൻറെ പലയിടങ്ങളിലും ഷഹീൻ ബാഗ് മാതൃകയിൽ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നുണ്ട്.

കൊൽക്കത്തയിലെ പാർക്ക് സർക്കസ്, പ്രയാഗ്‌രാജിലെ മൻസൂർ അലി പാർക്ക്, മുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യ, വൈ എം സി എ ഗ്രൗണ്ട്, ഗയയിലെ ശാന്തി ബാഗ് തുടങ്ങി രാജ്യത്തിൻറെ പലയിടങ്ങളിലും ഷഹീൻ ബാഗ് മാതൃകയിൽ പ്രക്ഷോഭങ്ങൾ അരങ്ങേറുകയാണ്