Movie prime

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനും ആവശ്യപ്പെടും

Election കുട്ടനാട്, ചവറ നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനും സർവകക്ഷി യോഗത്തിൽ ധാരണ. കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് ഇതു സംബന്ധിച്ച അഭ്യർഥനകൾ കൈമാറും. പ്രതിപക്ഷ നേതാവടക്കം വിവിധ കക്ഷി നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ താത്കാലികമായി അല്പം മാറ്റിവെയ്ക്കണം എന്നാണ് അഭ്യർഥിക്കുക. അനന്തമായി നീളാതെ എത്രയും വേഗം നടത്താൻ തന്നെയാണ് സർവകക്ഷി യോഗത്തിൽ ധാരണയായത്.Election പതിനാലാം കേരള നിയമസഭയുടെ More
 
ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനും ആവശ്യപ്പെടും

Election

കുട്ടനാട്, ചവറ നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനും സർവകക്ഷി യോഗത്തിൽ ധാരണ. കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് ഇതു സംബന്ധിച്ച അഭ്യർഥനകൾ കൈമാറും. പ്രതിപക്ഷ നേതാവടക്കം വിവിധ കക്ഷി നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ താത്കാലികമായി അല്പം മാറ്റിവെയ്ക്കണം എന്നാണ് അഭ്യർഥിക്കുക. ‌അനന്തമായി നീളാതെ എത്രയും വേഗം നടത്താൻ തന്നെയാണ് സർവകക്ഷി യോഗത്തിൽ ധാരണയായത്.Election

പതിനാലാം കേരള നിയമസഭയുടെ കാലാവധി 2021 മെയ് മാസത്തിലാണ് അവസാനിക്കുന്നത്. നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് ഏപ്രിൽ മാസമാണ് നടക്കുക. 2011-ലും 2016-ലും ഏപ്രിലിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അതു പ്രകാരം കണക്കാക്കിയാൽ 2021 മാർച്ചോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. 2020 നവംബർ പകുതിയോടെ കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടന്നാൽ, മൂന്ന് മാസം മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് പ്രവർത്തിക്കാൻ ലഭിക്കുക. തിരഞ്ഞെടുപ്പ് ചിലവും മറ്റ് ബാധ്യതകളുമായി തട്ടിച്ചു നോക്കുമ്പോൾ ഈ സമയം തുലോം തുച്ഛമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നു മൂന്നര മാസം കൊണ്ട് കാര്യമായ ഒരു പ്രവർത്തനവും കാഴ്ചവെയ്ക്കാനാവില്ല.
കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഇപ്പോൾ നടത്തേണ്ടതില്ലെന്നും ഏതാണ്ട് ആറുമാസത്തിനകം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനോടൊപ്പം നടത്തിയാൽ മതിയെന്നും എല്ലാ കക്ഷികളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.

പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്നതിനാൽ പുതിയ ഭരണസമിതി 2020 നവംബറിൽ ചുമതല ഏല്ക്കേണ്ടതുണ്ട്. അത് ഭരണഘടനാപരമായ ബാധ്യതയാണ്. ഇവയുടെ കാലാവധി അടുത്ത അഞ്ച് വർഷമാണ്. കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകളുമായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2020 ജൂലൈ മാസത്തിൽ ദിവസേനയുള്ള പുതിയ കോവിഡ് കേസുകളുടെ ശരാശരി എണ്ണം 618 ആയിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗസ്റ്റ് മാസത്തിൽ ഇത് 1672 ആയി ഉയർന്നു. സെപ്റ്റംബർ 9 വരെ 2281 ആയി. ഇന്നലെ 3349 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴിയുള്ള രോഗവ്യാപനം 90 ശതമാനത്തിൽ അധികമായിരിക്കുന്നു. വിശേഷിച്ച് പ്രാഥമിക സമ്പർക്കം വഴിയുളളത്. കോവിഡ് വ്യാപനം മുഖ്യ പ്രശ്നമായി നിലനിൽക്കുകയാണ്. എന്നാൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനാവാത്ത ഭരണഘടനാ ബാധ്യതയാണ്. എങ്കിലും പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് ഇതിൻ്റെ തിയതിയിൽ അല്പമൊക്കെ വ്യത്യാസം വരുത്തുന്ന കാര്യം പരിശോധിക്കാവുന്നതാണ്. ഭരണഘടനയുടെ അനുച്ഛേദം 243 ഇ, 243 യു എന്നിവ പ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താനുള്ള ബാധ്യത. അതിനാൽ അത് വളരെയധികം നീട്ടിക്കൊണ്ടു പോകുന്നത് അസാധ്യമായിരിക്കും. എന്നാൽ കോവിഡ് കാലത്തെ ആശങ്കയും പ്രയാസങ്ങളും കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാൻ വിവിധ കക്ഷി നേതാക്കൾ ആവശ്യപ്പെട്ടു. അത് അംഗീകരിച്ചു കൊണ്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചത്.