Movie prime

ഇന്ത്യയ്ക്ക് വെൻ്റിലേറ്ററുകൾ നല്കുമെന്ന് ട്രമ്പ്

ഇന്ത്യയ്ക്ക് വെൻ്റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ്. ട്വിറ്ററിലൂടെയാണ് ട്രമ്പിൻ്റെ പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധമാണ് ഉള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല സുഹൃത്താണെന്നും ട്രമ്പ് പറഞ്ഞു. വാക്സിൻ ഗവേഷണത്തിലും ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ട്. അദൃശ്യനായ ശത്രുവിനെ ഒന്നിച്ച് നേരിടാം. ഇന്ത്യയിലേക്ക് ധാരാളം വെൻ്റിലേറ്ററുകൾ അയയ്ക്കും. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. ട്രമ്പിൻ്റെ അഭ്യർഥന പ്രകാരം കഴിഞ്ഞ മാസം ഇന്ത്യ 50 ദശലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകൾ അമേരിക്കയിലേക്ക് കയറ്റി അയച്ചിരുന്നു. മഹാന്മാരായ More
 
ഇന്ത്യയ്ക്ക് വെൻ്റിലേറ്ററുകൾ നല്കുമെന്ന് ട്രമ്പ്

ഇന്ത്യയ്ക്ക് വെൻ്റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ്‌. ട്വിറ്ററിലൂടെയാണ് ട്രമ്പിൻ്റെ പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധമാണ് ഉള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല സുഹൃത്താണെന്നും ട്രമ്പ് പറഞ്ഞു.

വാക്സിൻ ഗവേഷണത്തിലും ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ട്. അദൃശ്യനായ ശത്രുവിനെ ഒന്നിച്ച് നേരിടാം. ഇന്ത്യയിലേക്ക് ധാരാളം വെൻ്റിലേറ്ററുകൾ അയയ്ക്കും. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു.

ട്രമ്പിൻ്റെ അഭ്യർഥന പ്രകാരം കഴിഞ്ഞ മാസം ഇന്ത്യ 50 ദശലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകൾ അമേരിക്കയിലേക്ക് കയറ്റി അയച്ചിരുന്നു. മഹാന്മാരായ ഒട്ടേറെ ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രത്രജ്ഞരും ഗവേഷകരും ഉണ്ട്. കോവിഡിനെതിരായ വാക്സിൻ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കയാണ് അവർ. ഈ വർഷം അവസാനത്തോടെ വാക്സിൻ ലഭ്യമാക്കാനാവും എന്നാണ് കരുതുന്നത്.

ഇന്ത്യയ്ക്ക് വെൻ്റിലേറ്റർ നല്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക് എനാനിയും പറഞ്ഞു. കാലങ്ങളായി ഇന്ത്യ അമേരിക്കയുടെ മഹത്തായ പങ്കാളിയാണ്. ഇന്ത്യയ്ക്കൊപ്പം മറ്റു നിരവധി രാജ്യങ്ങൾക്കും വെൻ്റിലേറ്ററുകൾ നല്കുമെന്ന് അവർ പറഞ്ഞു.