Movie prime

മഗ്ദലന മറിയത്തോട് ചെയ്ത പാപങ്ങൾക്ക് സഭ മാപ്പ് പറയുമോ ?

ഇങ്ങു കേരളത്തിൽ പോലും വള്ളത്തോളിനെ പോലുള്ളവർ ഖണ്ഡകാവ്യങ്ങളെഴുതി. സഹൃദയരായ നമ്മളും അതേറ്റു ചൊല്ലി. അവൾ പാപം ചെയ്തവളാണെന്നു തൊണ്ണൂറ് ശതമാനവും കരുതുന്നു. ഇന്നും സഭ തങ്ങൾക്കു പറ്റിപ്പോയ തെറ്റ് ഏറ്റുപറയാൻ മടിച്ചു നിൽക്കുകയാണ്. നൂറ്റാണ്ടുകളായി ആവർത്തിച്ച ഒരു കെട്ടുകഥ, തെറ്റാണ് എന്ന് തെളിഞ്ഞിട്ടും തെറ്റു ചെയ്തവർ മാപ്പു പറയാൻ സന്നദ്ധരാവാത്തതെന്ത് എന്ന സന്ദേഹമാണ് സുധീഷ് കെ എൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉയർത്തുന്നത്. മഗ്ദലനയിലെ മറിയത്തെക്കുറിച്ച് നിങ്ങളെന്താണ് കേട്ടിട്ടുള്ളത്? അവളെങ്ങനെ വേശ്യയായി ചിത്രീകരിയ്ക്കപ്പെട്ടു? നാലു കാനോനിക സുവിശേഷങ്ങളിലും More
 
മഗ്ദലന മറിയത്തോട് ചെയ്ത പാപങ്ങൾക്ക് സഭ മാപ്പ് പറയുമോ ?

ഇങ്ങു കേരളത്തിൽ പോലും വള്ളത്തോളിനെ പോലുള്ളവർ ഖണ്ഡകാവ്യങ്ങളെഴുതി. സഹൃദയരായ നമ്മളും അതേറ്റു ചൊല്ലി. അവൾ പാപം ചെയ്തവളാണെന്നു തൊണ്ണൂറ് ശതമാനവും കരുതുന്നു. ഇന്നും സഭ തങ്ങൾക്കു പറ്റിപ്പോയ തെറ്റ് ഏറ്റുപറയാൻ മടിച്ചു നിൽക്കുകയാണ്.

നൂറ്റാണ്ടുകളായി ആവർത്തിച്ച ഒരു കെട്ടുകഥ, തെറ്റാണ് എന്ന് തെളിഞ്ഞിട്ടും തെറ്റു ചെയ്തവർ മാപ്പു പറയാൻ സന്നദ്ധരാവാത്തതെന്ത് എന്ന സന്ദേഹമാണ് സുധീഷ് കെ എൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉയർത്തുന്നത്.

മഗ്ദലനയിലെ മറിയത്തെക്കുറിച്ച് നിങ്ങളെന്താണ് കേട്ടിട്ടുള്ളത്? അവളെങ്ങനെ വേശ്യയായി ചിത്രീകരിയ്ക്കപ്പെട്ടു? നാലു കാനോനിക സുവിശേഷങ്ങളിലും മറിയത്തെ തിളക്കമേറിയ വ്യക്തിത്വമായാണ് അവതരിപ്പിച്ചിട്ടുള്ളത് ? പിന്നെങ്ങനെ ഈ പാപക്കറ അവൾക്കുമേൽ പുരണ്ടു?

യേശു തൻ്റെ ശിഷ്യരേക്കാൾ മറിയത്തെ അംഗീകരിച്ചതായി സുവിശേഷങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബൈബിളിലൊരിടത്തും അവളെ വേശ്യയായി ചിത്രീകരിച്ചിട്ടില്ല. എന്നിട്ടും മഗ്‌ദലനയിലെ മറിയം പാപം ചെയ്തവളായതെങ്ങനെ? പുരുഷമേധാവിത്വപരമായ കത്തോലിക്കാ സഭയുടെ കുടിലതയാണ് അതിനു പിന്നിൽ.

മഗ്ദലന മറിയത്തോട് ചെയ്ത പാപങ്ങൾക്ക് സഭ മാപ്പ് പറയുമോ ?

ഗ്രിഗറി മാർപാപ്പ 591 -ൽ നടത്തിയൊരു പള്ളി പ്രസംഗത്തിലൂടെയാണ് ആദ്യമായി ഈ ദുഷ്‌പേര് മറിയത്തിനു മേൽ ചാർത്തി കൊടുത്തത്. ലൂക്കായുടെ സുവിശേഷത്തിൽ പാപം ചെയ്തവളായൊരു സ്ത്രീയെക്കുറിച്ച് പരാമർശങ്ങളുണ്ട്. അതു മഗ്ദലനമറിയമായി ചിത്രീകരിക്കുകയായിരുന്നു. അങ്ങനെ അവളുടെ ഭൂതകാലത്തെ വേശ്യാതെരുവിലെറിഞ്ഞു കളഞ്ഞു സഭ. നൂറ്റാണ്ടുകളായി ഈ കള്ളക്കഥ ആവർത്തിക്കപ്പെട്ടു. കവികളും സാഹിത്യകാരന്മാരും അതേറ്റെടുത്തു. അവൾക്കു ചുറ്റും ലൈംഗിക ദാഹത്തിൻ്റെ കഥകൾ മെനഞ്ഞു. ഇങ്ങു കേരളത്തിൽ പോലും വള്ളത്തോളിനെ പോലുള്ളവർ ഖണ്ഡകാവ്യങ്ങളെഴുതി. സഹൃദയരായ നമ്മളും അതേറ്റു ചൊല്ലി. അവൾ പാപം ചെയ്തവളാണെന്നു തൊണ്ണൂറ് ശതമാനവും കരുതുന്നു. ഇന്നും സഭ തങ്ങൾക്കുപറ്റിപ്പോയ തെറ്റ് ഏറ്റു പറയാൻ മടിച്ചു നിൽക്കയാണ്.

ഗ്രിഗറി മാർപാപ്പയുടെ വെളിപാടുകളെ സഭ തിരുത്തുന്നത് 1969 ലാണ്. ലൂക്കായുടെ സുവിശേഷത്തിലെ പാപം ചെയ്തവളും, മഗ്ദലനയിലെ മറിയവും രണ്ടാളാണെന്നു ഒടുക്കം സഭയ്ക്ക് സമ്മതിയ്ക്കേണ്ടി വന്നു. നോക്കണേ,1500 വർഷം ഒരുവളുടെ ചാരിത്ര്യത്തെ തെരുവിലിട്ട് അവഹേളിച്ചതിനു ശേഷം! അപ്പോഴേയ്ക്കും ഈ കള്ളക്കഥ ലോകം ഏറ്റെടുത്തു. ഇനിയെങ്കിലും മഗ്ദലനമറിയത്തിന് ഈ പാപഭാരത്തിൽ നിന്നും ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകുമോ ?

കുരിശിന്റെ വഴിയേ അവനെ അനുഗമിച്ചിരുന്ന ശിഷ്യന്മാർ ചിതറിയോടിയപ്പോൾ, പതറാതെ അനുഗമിച്ചവളാണവൾ. യേശുവിൻ്റെ പീഡാനുഭവത്തിൻ്റെയും, കുരിശാരോഹണത്തിൻ്റെയും, കബറടക്കത്തിൻ്റെയും വിലപ്പെട്ട നാഴികകളിൽ ഇഞ്ചോടിഞ്ച് അവനോടു ചേർന്നു നിന്നവൾ. പത്രോസ് ഉൾപ്പെടെയുള്ളവർ എന്താണ് ചെയ്തത്?

യേശുവിന്റെ ശരീരം സംസ്‌കരിച്ച ഇടത്ത് വെള്ളവസ്ത്രമണിഞ്ഞ രണ്ടു മാലാഖമാരെ അവൾ കണ്ടു. അവർ അവളോട്‌ ചോദിച്ചു, ‘സ്‌ത്രീയേ, നീ എന്തിനു കരയുന്നു?’ അവൾ പറഞ്ഞു ‘അവരെൻ്റെ നാഥനെ കൊണ്ടുപോയി, അവന്റെ ശരീരം എവിടെ വെച്ചിരിക്കുന്നു എന്നെനിക്കറിഞ്ഞൂടാ. ഞാൻ അവനെ കൊണ്ടുപോയിക്കൊള്ളാം.’ ഇതു പറഞ് അവൾ പിന്തിരിഞ്ഞപ്പോൾ യേശു അവിടെ നിൽക്കുന്നതായി കണ്ടു. ‘മറിയമേ’ യേശു വിളിച്ചു. അവൾ തിരിഞ്ഞ് ഹീബ്രുവിൽ ‘റബ്ബാനി’ എന്നും’ (യോഹ. 20 : 114 )

മറ്റു ശിഷ്യന്മാരും മറിയവും തമ്മിലുള്ള അന്തരം ഇതിൽ നിന്നും വെളിപ്പെടുന്നില്ലേ? അവളായിരുന്നില്ലേ അവൻ്റെ പ്രഥമശിഷ്യയാകാൻ യോഗ്യ? എന്നിട്ടും അവൾ അവഹേളിക്കപ്പെട്ടു. അവളുടെ സ്ത്രീത്വത്തിനുമേൽ വേശ്യാവൃത്തിയുടെ പാപക്കറ ആരോപിച്ച് അകറ്റിനിർത്തി. സ്ത്രൈണമായതിനെ എന്നും രണ്ടാം കിടയായി കണക്കാക്കിയ സഭയുടെ വഞ്ചനയാണിതിനു പിന്നിൽ. സുവിശേഷ സത്യങ്ങൾ മറച്ചു വെച്ച് , അവൾക്കുമേൽ പാപം ചുമത്തി. യേശു തൻ്റെ ശിഷ്യന്മാരെക്കാൾ അവളെ അംഗീകരിച്ചിരുന്നു എന്നതിനു തെളിവാണ് ഉയിർപ്പിനു ശേഷം സ്വന്തം മാതാവിനു പോലും ദർശനം കൊടുക്കും മുമ്പേ മഗ്ദലനയ്ക്ക് വെളിപ്പെട്ടത്!

ഫ്രാൻസിസ് മാർപാപ്പ പോയ കാലങ്ങളിൽ സഭയ്ക്ക് പറ്റിയ തെറ്റുകൾ ഏറ്റുപറഞ്ഞ് മുട്ടിൽവീണ് ഭൂമിയെ ചുംബിച്ചല്ലോ? ഇനിയെങ്കിലും മഗ്ദലനയെ പറ്റി പറഞ്ഞ അവഹേളനങ്ങൾക്കായി മാപ്പു ചോദിക്കുമോ? മഗ്ദലനയെ യേശുവിന്റെ പ്രഥമശിഷ്യയായി പരിഗണിക്കാൻ തയ്യാറാകുമോ? യേശുവിന്റെ കുരിശാരോഹണം മനുഷ്യ വംശത്തിനു നൽകുന്ന പ്രതീക്ഷയും ‘സ്ത്രൈണാവബോധ’ ത്തിൻ്റെ വഴികളിലേക്ക് ഇറങ്ങി വരിക എന്നതാകും! യേശുവിന്റെ ഇടപെടലുകളുടെ അന്തർധാരയായി വർത്തിച്ചതും ‘സ്ത്രൈണ’ ഭാവമായിരുന്നില്ലേ ?