Movie prime

ശൈത്യകാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഏഴ് പഴങ്ങൾ

winter season പ്രതിരോധശേഷി വർധിപ്പിക്കുകയാണ് നാമിന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് തിരിച്ചറിയാത്തവരില്ല. പഴച്ചാറുകൾ മുതൽ ഗ്രീൻ ടീ വരെ അണുബാധയെ അകറ്റിനിർത്താൻ കഴിയുന്നതെന്തും ഈ കോവിഡ് കാലത്ത് നാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.തണുപ്പുകാലം സുഖകരമാണ് എന്ന് പൊതുവെ എല്ലാവരും പറയാറുണ്ട്. എന്നാൽ നിരവധി അസുഖങ്ങൾ കടന്നാക്രമിക്കുന്ന കാലം കൂടിയാണത്. ജലദോഷം, ചുമ, പനി തുടങ്ങി ഒരു നിര അസുഖങ്ങളാണ് വരും നാളുകളിൽ നമ്മെ നേരിടാൻ ഇരിക്കുന്നത്. ഭക്ഷണമാണ് ഏറ്റവും നല്ല ഔഷധം എന്ന് പറയാറില്ലേ. അതു കൊണ്ടു More
 
ശൈത്യകാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഏഴ് പഴങ്ങൾ

winter season
പ്രതിരോധശേഷി വർധിപ്പിക്കുകയാണ് നാമിന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് തിരിച്ചറിയാത്തവരില്ല. പഴച്ചാറുകൾ മുതൽ ഗ്രീൻ ടീ വരെ അണുബാധയെ അകറ്റിനിർത്താൻ കഴിയുന്നതെന്തും ഈ കോവിഡ് കാലത്ത് നാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
തണുപ്പുകാലം സുഖകരമാണ് എന്ന് പൊതുവെ എല്ലാവരും പറയാറുണ്ട്. എന്നാൽ നിരവധി അസുഖങ്ങൾ കടന്നാക്രമിക്കുന്ന കാലം കൂടിയാണത്. ജലദോഷം, ചുമ, പനി തുടങ്ങി ഒരു നിര അസുഖങ്ങളാണ് വരും നാളുകളിൽ നമ്മെ നേരിടാൻ ഇരിക്കുന്നത്. ഭക്ഷണമാണ് ഏറ്റവും നല്ല ഔഷധം എന്ന് പറയാറില്ലേ. അതു കൊണ്ടു തന്നെ ഭക്ഷണത്തിൽ നാം കുറേക്കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. winter season

രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനായി കഴിക്കാവുന്ന ഏഴ് മികച്ച വിന്റർ ഫ്രൂട്ടുകളെപ്പറ്റി താഴെ പറയുന്നു.

പേരയ്ക്ക

ശൈത്യകാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഏഴ് പഴങ്ങൾമധുരമുള്ളതും രുചികരവുമായ പേരയ്ക്ക ഈ സീസണിൽ കഴിക്കാവുന്ന ഏറ്റവും മികച്ച ഫലവർഗമാണ്. വിറ്റാമിൻ സിയും ആൻ്റി ഓക്സിഡൻറുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ അപകടകരമായ ഫ്രീ റാഡിക്കലുകളെ ചെറുത്ത് കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകളെ തടയും. പേരയ്ക്കയിൽ നാരുകളും കൂടുതലാണ്. ഇത് ഹൃദയത്തിന് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയും.

സബർജിൽ

ശൈത്യകാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഏഴ് പഴങ്ങൾ

ഇളം പച്ച നിറത്തിൽ, മൃദുവായ പുറംഭാഗവും അതിലോലമായ നീരു നിറഞ്ഞ അകംഭാഗവുമുള്ള ഈ പഴം പലർക്കും പ്രിയങ്കരമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമായ സബർജിൽ പിയേഴ്സ് എന്നും അറിയപ്പെടുന്നു. ഇത് കുടലിൻ്റെ ആരോഗ്യത്തിന് നല്ലതാണ്.
ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കൊണ്ടും വിറ്റാമിൻ ഇ, സി പോലുള്ള ആന്റിഓക്‌സിഡന്റുകൾ കൊണ്ടും ഇത് സമ്പുഷ്ടമാണ്.

ഓറഞ്ച്

ശൈത്യകാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഏഴ് പഴങ്ങൾ

വിറ്റാമിൻ സി, കാൽസ്യം എന്നിവയുടെ ഒരു വലിയ കലവറയാണ് ഓറഞ്ച്.
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ അണുബാധകളെ അകറ്റി നിർത്തും. വിട്ടുമാറാത്ത പല അസുഖങ്ങളേയും പ്രതിരോധിക്കാൻ ഓറഞ്ചിന് കഴിവുണ്ട്. രോഗികളെ സന്ദർശിക്കുന്നവർ സമ്മാനമായി ഓറഞ്ച് കൈയിൽ കരുതുന്നത് വെറുതെയല്ല. ഓറഞ്ച് ജ്യൂസിന്റെ ആരാധകനാണെങ്കിൽ, അത് കുടിക്കാൻ ഏറ്റവും നല്ല സമയമാണ് തണുപ്പുകാലം.

ആപ്പിൾ

ശൈത്യകാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഏഴ് പഴങ്ങൾ

“ഏൻ ആപ്പിൾ എ ഡേ കീപ്സ് ദി ഡോക്ടർ എവേ” എന്നുള്ള ഇംഗ്ലീഷ് പഴംചൊല്ല് ആപ്പിളിൻ്റെ ആരോഗ്യ ഗുണത്തെ എടുത്തുകാട്ടുന്നതാണ്.
ആപ്പിൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. പെക്റ്റിൻ ഫൈബർ, വിറ്റാമിൻ സി, കെ എന്നിവയാൽ സമ്പന്നമായ ആപ്പിൾ രോഗപ്രതിരോധ ശേഷിക്ക് ഉത്തമമാണെന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു.നാരുകളാൽ സമ്പുഷ്ടമാണ് ആപ്പിൾ. അത് ദഹനത്തിനും നല്ലതാണ്.

മുസമ്പി

ശൈത്യകാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഏഴ് പഴങ്ങൾ

ഓറഞ്ച്, പൊമെലോസ് (ഒരിനം വലിയ നാരങ്ങ) എന്നിവ അടങ്ങിയ സിട്രസ് കുടുംബത്തിൽ നിന്നാണ് മൊസമ്പിയും വരുന്നത്. വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടവും രുചികരവുമായ മുസമ്പി ജ്യൂസ് രൂപത്തിലും കുടിക്കാവുന്നതാണ്. എന്നാൽ അവശ്യ നാരുകൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. അരിക്കാതെ കുടിക്കുന്നതാണ് നല്ലത്.

മാതളനാരങ്ങ

ശൈത്യകാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഏഴ് പഴങ്ങൾ

ചുവന്ന നിറത്തിൽ, മധുരമുള്ള മാതളനാരങ്ങ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമാണ്. രക്തസമ്മർദം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും ചർമത്തിനുണ്ടാകുന്ന കേടുപാടുകൾ തടയാനും മാതളനാരങ്ങ ഫലപ്രദമാണെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. മാതളനാരങ്ങയുടെ ജ്യൂസ് പതിവാക്കുന്നത് ബി പി നിയന്ത്രിക്കാൻ നല്ലതാണെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.ആന്റിഓക്‌സിഡന്റുകളുടെ കലവറ കൂടിയാണ് മാതളനാരകം.

പ്ലം

ശൈത്യകാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഏഴ് പഴങ്ങൾ

രോഗ പ്രതിരോധ ശേഷിയുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് പ്ലം പഴങ്ങൾ. കാൻസറിനെ പ്രതിരോധിക്കാനും ഇതിന് കഴിവുണ്ട്. വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്.