Movie prime

കടന്നു പോകുന്നത് കറുപ്പഴകിന്‍റെ സുന്ദര വര്‍ഷം

തന്റെ നിറം കറുപ്പായത് കൊണ്ട് തനിക്ക് സിനിമയില് അവസരം ലഭിക്കുമോ എന്ന് ചിന്തിച്ചിരുന്ന ഒരു യുവാവിനോട് അവന്റെ അധ്യാപകന് പറഞ്ഞത് നിന്റെ കഴിവില് വിശ്വസിച്ചു മുന്നോട്ട് പോകുവനാണ്. അങ്ങനെ മുന്നോട്ടു പോയ ആ ‘കറുത്ത’ ചെറുപ്പക്കാരന് തന്റെ അഭിനയ മികവ് കൊണ്ട് സിനിമ ലോകത്ത് തന്റേതായൊരു ഇടം കണ്ടെത്തുകയും ഓസ്കാര് അവാര്ഡ് വരെ നേടി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ആ ചെറുപ്പക്കാരനാണ് ലോകത്തിലെ തന്നെ മികച്ച നടന്മാരില് ഒരാളായ ഡെൻസേല് വാഷിംഗ്ടണ്. അന്ന് വാഷിംഗ്ടണ് ഉണ്ടായ സംശയം പക്ഷെ More
 
കടന്നു പോകുന്നത് കറുപ്പഴകിന്‍റെ സുന്ദര വര്‍ഷം

തന്‍റെ നിറം കറുപ്പായത് കൊണ്ട് തനിക്ക് സിനിമയില്‍ അവസരം ലഭിക്കുമോ എന്ന് ചിന്തിച്ചിരുന്ന ഒരു യുവാവിനോട് അവന്റെ അധ്യാപകന്‍ പറഞ്ഞത് നിന്‍റെ കഴിവില്‍ വിശ്വസിച്ചു മുന്നോട്ട് പോകുവനാണ്. അങ്ങനെ മുന്നോട്ടു പോയ ആ ‘കറുത്ത’ ചെറുപ്പക്കാരന്‍ തന്‍റെ അഭിനയ മികവ് കൊണ്ട് സിനിമ ലോകത്ത് തന്റേതായൊരു ഇടം കണ്ടെത്തുകയും ഓസ്കാര്‍ അവാര്‍ഡ്‌ വരെ നേടി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ആ ചെറുപ്പക്കാരനാണ് ലോകത്തിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളായ ഡെൻസേല്‍ വാഷിംഗ്‌ടണ്‍. അന്ന് വാഷിംഗ്‌ടണ് ഉണ്ടായ സംശയം പക്ഷെ കണ്ണാടിക്ക് മുന്‍പില്‍ നിന്നപ്പോള്‍ ടോണി ആന്‍ സിങ്ങിനും സോസിബിനി തുന്‍സിക്കും ചെസ്ലി ക്രിസ്റ്റിനും കലേയിഗ് ഗ്യാരിസ്സിനും നിന ഫ്രാങ്ക്ളിനും തോന്നിയില്ല. തങ്ങളുടെ സൗന്ദര്യത്തിലും കഴിവിലും വിശ്വസിച്ച ഈ അഞ്ചു ‘കറുത്ത’ സുന്ദരികളാണ് ലോകചരിത്രത്തില്‍ ആദ്യമായി ഒരേ വർഷം പ്രധാനപ്പെട്ട അഞ്ചു സൗന്ദര്യ മത്സരത്തില്‍ വിജയികളായി തീര്‍ന്നത്.

ഇരുണ്ട നിറമുള്ള സ്ത്രീകള്‍ സുന്ദരികളല്ല എന്ന ധാരണയുള്ള സമൂഹത്തെ എതിര്‍ത്ത് തോല്‍പ്പിച്ച് വിശ്വസുന്ദരി കിരീടം ചൂടിയപ്പോള്‍ ദക്ഷിണാഫ്രിക്കക്കാരി സോസിബിനി തുന്‍സി ലോകത്തോട് പറഞ്ഞു ‘ ഇന്നത്തോട് കൂടി അതവസാനിക്കുന്നു. എന്റെ മുഖത്തേക്ക് നോക്കുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ അവരിലേക്ക് തന്നെ നോക്കാന്‍ കഴിയണം’’.

ഈ വിശ്വത്തോടുള്ള വിശ്വസുന്ദരിയുടെ ഗര്‍ജ്ജനമാണത്. വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കേണ്ട പ്രധാനപ്പെട്ട കാര്യം എന്തെന്ന ചോദ്യത്തിന് നേതൃ പാടവം എന്നാണ് സോസിബിനി പറഞ്ഞത്. പുതുതലമുറയിലെ പെണ്‍കുട്ടികളില്‍ നേതൃപാടവ ഗുണം കുറവാണെന്നും ലോകത്തിലെ ഏറ്റവും വലിയ ശക്തി സ്ത്രീകളാണെന്ന ബോധ്യം അവര്‍ക്കുണ്ടായാല്‍ സമൂഹത്തില്‍ അവര്‍ ഉന്നത സ്ഥാനതെത്തുമെന്നു സോസിബിനി പറയുന്നു.

കായിക കളത്തിലെ അതികായന്മാരായ ഉസ്സൈന്‍ ബോള്‍ട്ടിന്റെയും ക്രിസ് ഗെയിലിന്റെയും നാട്ടില്‍ നിന്നും വെള്ളക്കാരുടെ ആധിപത്യം അട്ടിമറിച്ചു കൊണ്ട് ഒരു കറുത്ത വര്‍ഗ്ഗക്കാരി ലോകസുന്ദരി പട്ടം ചൂടിയിരിക്കുന്നു – ടോണി ആന്‍ സിങ്ങ്. എന്ത് കൊണ്ട് നിങ്ങള്‍ ഈ മത്സരം ജയിക്കണമെന്ന് ചോദിച്ച വിധികര്‍ത്താക്കളോട് ലോകത്തെ മാറ്റുവാനായി പുരോഗമനത്തിലേക്ക് കുതിക്കുന്ന സ്ത്രീകളുടെ തലമുറയിലാണ് താന്‍ ഉള്‍പ്പെടുന്നതെന്നും, ഈ വേദിയിലുള്ള മറ്റു മത്സരാര്‍ത്ഥികളെ അപേക്ഷിച്ച് താന്‍ അവരില്‍ നിന്നും വ്യത്യസ്തയല്ല പക്ഷെ സ്ത്രീകളോടുള്ള തന്‍റെ കാഴ്ചപ്പാടും തനിക്ക് ലഭിച്ച പോലുള്ള അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കുവാന്‍ വേണ്ടി തനിക്ക് ആവുന്നത് ചെയ്യുമെന്നതാണ് തന്നെ വ്യത്യസ്തയാക്കുന്നത് എന്നും ടോണി പറഞ്ഞു. ആ ഉത്തരത്തിലൂടെ ലോക സുന്ദരിയായി മാറുകയായിരുന്നു ടോണി.

അമേരിക്കയില്‍ വംശീയതയും ലിംഗഭേദവും എത്രത്തോളം മാറി എന്നതിന് ഒരു ഉദാഹരണമാണ് മിസ്സ്‌ അമേരിക്ക, മിസ്സ്‌ ടീന്‍ യുഎസ്എ, മിസ്സ്‌ യുഎസ്എ എന്നീ മത്സരങ്ങളില്‍ വിജയികളായ കറുത്ത വര്‍ഗ്ഗക്കാരായ നിയ ഫ്രാങ്ക്ളിന്‍റെയും കലേയിഗ് ഗ്യാരിസ്സിന്‍റെയും ചെസ്ളി ക്രിസ്റ്റിന്‍റെയും വിജയം സൂചിപ്പിക്കുന്നത്. “വംശത്തിന് വലിയ പ്രാധാന്യമില്ലെന്ന് ആളുകൾ വാദിക്കും. എന്നാൽ അമേരിക്കയിൽ വംശം പ്രാധാന്യമർഹിക്കുന്നു, ഇവിടുത്തെ ചരിത്രം കാരണം, ഇവിടെയുണ്ടായിരുന്ന അടിമത്തം കാരണം,’’ മിസ്സ്‌ അമേരിക്ക ജേതാവ് നിയ ഫ്രാങ്ക്ളിന്‍ പറഞ്ഞു.

കറുത്ത വര്‍ഗ്ഗക്കാരനായതിന്റെ പേരില്‍ ബോക്സിംഗ് ഇതിഹാസം മുഹമ്മദ്‌ അലിക്ക് ഭക്ഷണം നിരസിച്ച ഭക്ഷണശാലയുണ്ടായിരുന്ന സമൂഹത്തില്‍ നിന്നും അമേരിക്ക ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. അമേരിക്ക മാത്രമല്ല ലോകവും. പിന്നില്‍ നിന്നിരുന്ന പല കാര്യത്തിലും മുന്നോട്ട് വരികയും മുന്നില്‍ നിന്നിരുന്ന പല കാര്യങ്ങളിലും പിന്നോട്ട് പോവുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇത് പോലുള്ള മാറ്റങ്ങള്‍ വലിയ പ്രത്യാശ നല്‍കുന്നു.