Movie prime

രാജ്യത്തെ ആദ്യ വനിതാ ഡി ജി പി കാഞ്ചൻ ചൗധരി ഭട്ടാചാര്യ അന്തരിച്ചു

ഇന്ത്യയിലെ പ്രഥമ വനിതാ ഡി ജി പി കാഞ്ചൻ ചൗധരി ഭട്ടാചാര്യ അന്തരിച്ചു. 1973 ബാച്ച് ഐ പി എസ് ഓഫീസറായ കാഞ്ചൻ ചൗധരി 2004 -ൽ ഉത്തരാഖണ്ഡ് ഡി ജി പി യായി നിയമിതയാവുമ്പോൾ ചരിത്രം തിരുത്തി എഴുതുകയായിരുന്നു. രാജ്യത്തെ ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസറായ കിരൺ ബേദിക്ക് ശേഷം ഐ പി എസ് നേടുന്ന വനിതയാണ് അവർ. ഉത്തർപ്രദേശിലെ ആദ്യ വനിതാ ഐ പി എസ് ഓഫീസറായ കാഞ്ചൻ ചൗധരി സംസ്ഥാനത്തെ More
 
രാജ്യത്തെ ആദ്യ വനിതാ ഡി ജി പി കാഞ്ചൻ ചൗധരി ഭട്ടാചാര്യ അന്തരിച്ചു

ഇന്ത്യയിലെ പ്രഥമ വനിതാ ഡി ജി പി കാഞ്ചൻ ചൗധരി ഭട്ടാചാര്യ അന്തരിച്ചു. 1973 ബാച്ച് ഐ പി എസ് ഓഫീസറായ കാഞ്ചൻ ചൗധരി 2004 -ൽ ഉത്തരാഖണ്ഡ് ഡി ജി പി യായി നിയമിതയാവുമ്പോൾ ചരിത്രം തിരുത്തി എഴുതുകയായിരുന്നു. രാജ്യത്തെ ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസറായ കിരൺ ബേദിക്ക് ശേഷം ഐ പി എസ് നേടുന്ന വനിതയാണ് അവർ.

ഉത്തർപ്രദേശിലെ ആദ്യ വനിതാ ഐ പി എസ് ഓഫീസറായ കാഞ്ചൻ ചൗധരി സംസ്ഥാനത്തെ ആദ്യ വനിതാ ഐ ജി യുമായിരുന്നു. ഉത്തരാഞ്ചലിലെ അഡീഷണൽ ഡി ജി പി ചുമതലയും വഹിച്ചിട്ടുണ്ട്. മുപ്പത്തിമൂന്നു വർഷത്തെ ഔദ്യോഗിക ജീവതിത്തിനിടയിൽ പ്രമാദമായ ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

2004 -ൽ മെക്സിക്കോയിൽ നടന്ന ഇന്റർപോൾ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് കാഞ്ചൻ ചൗധരി ഭട്ടാചാര്യയായിരുന്നു. സ്വന്തം ജീവിതത്തെ അധികരിച്ച് സഹോദരി കവിത ചൗധരി സംവിധാനം ചെയ്ത ഉഡാൻ എന്ന ടെലിവിഷൻ പരമ്പരയിൽ അതിഥിയായി എത്തിയിരുന്നു. സ്തുത്യർഹ സേവനത്തിനുള്ള പ്രസിഡന്റിന്റെ മെഡലും രാജീവ് ഗാന്ധി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2007 ഒക്ടോബർ 31 നാണ് അവർ സർവീസിൽ നിന്ന് വിരമിച്ചത്.

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിദ്വാറിൽ നിന്ന് ആം ആദ്മി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല.
കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുകയായിരുന്ന അവർ ഏറെ നാളായി അസുഖ ബാധിതയായിരുന്നു. അന്ത്യം മുംബൈയിൽ.