Movie prime

സെഞ്ച്വറിത്തിളക്കം

ഈ കോവിഡ് കാലത്ത് കുടുംബശ്രീ [ Kudumbasree ] ജനകീയ ഹോട്ടലുകൾ നൽകി വരുന്ന സേവനങ്ങൾ ചെറുതല്ല. തിരുവനന്തയൂരം ജില്ലയിൽ, ജനകീയ ഹോട്ടൽ ശൃംഖലയിലെ നൂറാമത്തെ ഹോട്ടലും പ്രവർത്തനം തുടങ്ങിയതോടെ മികവിന്റെ പുതിയ നാഴികക്കല്ലാണ് ഈ സംരംഭം താണ്ടിയിരിക്കുന്നത്. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ജില്ലയിലെ നൂറാമത്തെ കുടുംബശ്രീ ജനകീയ ഹോട്ടൽ മുറിഞ്ഞപാലത്താണ് പ്രവർത്തനം തുടങ്ങിയത്. നിയുക്ത എം.എൽ.എ. വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തുപുതിയ ജനകീയ ഹോട്ടലിന്റെ സംരംഭകർ നവജീവൻ അയൽക്കൂട്ടാംഗങ്ങളാണ്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ടേക്ക്-എവേ രീതിയിലാണ് ഇവിടെനിന്നു ഭക്ഷണ More
 
സെഞ്ച്വറിത്തിളക്കം

ഈ കോവിഡ് കാലത്ത് കുടുംബശ്രീ [ Kudumbasree ] ജനകീയ ഹോട്ടലുകൾ നൽകി വരുന്ന സേവനങ്ങൾ ചെറുതല്ല. തിരുവനന്തയൂരം ജില്ലയിൽ, ജനകീയ ഹോട്ടൽ ശൃംഖലയിലെ നൂറാമത്തെ ഹോട്ടലും പ്രവർത്തനം തുടങ്ങിയതോടെ മികവിന്റെ പുതിയ നാഴികക്കല്ലാണ് ഈ സംരംഭം താണ്ടിയിരിക്കുന്നത്.

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ജില്ലയിലെ നൂറാമത്തെ കുടുംബശ്രീ ജനകീയ ഹോട്ടൽ മുറിഞ്ഞപാലത്താണ് പ്രവർത്തനം തുടങ്ങിയത്. നിയുക്ത എം.എൽ.എ. വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തുപുതിയ ജനകീയ ഹോട്ടലിന്റെ സംരംഭകർ നവജീവൻ അയൽക്കൂട്ടാംഗങ്ങളാണ്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ടേക്ക്-എവേ രീതിയിലാണ് ഇവിടെനിന്നു ഭക്ഷണ വിതരണം ചെയ്യുക.