Movie prime

ലത മങ്കേഷ്കറുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ഗുരുതരാവസ്ഥയിൽ തുടരുന്ന ലത മങ്കേഷ്കറുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപതി വൃത്തങ്ങൾ. ശ്വാസ തടസ്സം മൂലം തിങ്കളാഴ്ച രാവിലെയാണ് അവരെ ബ്രീച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊണ്ണൂറു വയസ്സുള്ള ലത അപകടാവസ്ഥയിൽ തുടരുകയാണ്, എങ്കിലും ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്- ആശുപത്രി അധികൃതർ വെളിപ്പെടുത്തി. എന്നാൽ ഗായികയുടെ പി ആർ വൃത്തങ്ങൾ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് അവർ ആരോഗ്യ നിലയിൽ സ്ഥിരത കൈവരിച്ചിട്ടുണ്ട്. അപകടനില തരണം ചെയ്തെന്നും സ്ഥിതിഗതികൾ അപ്പപ്പോൾ അറിയിക്കാമെന്നുമാണ് പത്രക്കുറിപ്പിൽ പറയുന്നത്. പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള സംഗീത പ്രേമികളുടെ പ്രിയങ്കരിയായ ലതാജിയുടെ More
 
ലത മങ്കേഷ്കറുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ഗുരുതരാവസ്ഥയിൽ തുടരുന്ന ലത മങ്കേഷ്കറുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപതി വൃത്തങ്ങൾ. ശ്വാസ തടസ്സം മൂലം തിങ്കളാഴ്ച രാവിലെയാണ് അവരെ ബ്രീച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊണ്ണൂറു വയസ്സുള്ള ലത അപകടാവസ്ഥയിൽ തുടരുകയാണ്, എങ്കിലും ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്- ആശുപത്രി അധികൃതർ വെളിപ്പെടുത്തി.

എന്നാൽ ഗായികയുടെ പി ആർ വൃത്തങ്ങൾ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് അവർ ആരോഗ്യ നിലയിൽ സ്ഥിരത കൈവരിച്ചിട്ടുണ്ട്. അപകടനില തരണം ചെയ്‌തെന്നും സ്ഥിതിഗതികൾ അപ്പപ്പോൾ അറിയിക്കാമെന്നുമാണ് പത്രക്കുറിപ്പിൽ പറയുന്നത്.

പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള സംഗീത പ്രേമികളുടെ പ്രിയങ്കരിയായ ലതാജിയുടെ ആരോഗ്യനിലയിലെ പുരോഗതി അറിയാൻ ലക്ഷക്കണക്കിന് ആരാധകരാണ് പ്രാർഥനാപൂർവം കാത്തിരിക്കുന്നത്.