Movie prime

ഷൗക്കത്ത് കൈഫി വിടവാങ്ങി

പ്രശസ്ത അഭിനേത്രിയും സാംസ്കാരിക പ്രവർത്തകയുമായ ഷൗക്കത്ത് കൈഫി അന്തരിച്ചു. തൊണ്ണൂറ്റി മൂന്നു വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ നിമിത്തം ആശുപത്രിയിൽ ആയിരുന്നെന്നും അവിടെനിന്ന് വീട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെന്നും വീട്ടിലെത്തി രണ്ടു ദിവസത്തിനകം മരണം സംഭവിച്ചെന്നും മരുമകനും ഗാനരചയിതാവുമായ ജാവേദ് അക്തർ മരണവിവരം അറിയിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പിൽ പറഞ്ഞു. പ്രശസ്ത ഉർദു കവിയും ഗാനരചയിതാവുമായിരുന്ന കൈഫി ആസ്മി ആയിരുന്നു ഭർത്താവ്. മക്കൾ ശബാന ആസ്മിയും ബാബ ആസ്മിയും. ഒരുകാലത്ത് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ), പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ എന്നിവയുടെ സജീവ പ്രവർത്തകയായിരുന്നു More
 
ഷൗക്കത്ത് കൈഫി വിടവാങ്ങി
പ്രശസ്ത അഭിനേത്രിയും സാംസ്‌കാരിക പ്രവർത്തകയുമായ ഷൗക്കത്ത് കൈഫി അന്തരിച്ചു. തൊണ്ണൂറ്റി മൂന്നു വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ നിമിത്തം ആശുപത്രിയിൽ ആയിരുന്നെന്നും അവിടെനിന്ന് വീട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെന്നും വീട്ടിലെത്തി രണ്ടു ദിവസത്തിനകം മരണം സംഭവിച്ചെന്നും മരുമകനും ഗാനരചയിതാവുമായ ജാവേദ് അക്തർ മരണവിവരം അറിയിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പിൽ പറഞ്ഞു.
പ്രശസ്ത ഉർദു കവിയും ഗാനരചയിതാവുമായിരുന്ന കൈഫി ആസ്മി ആയിരുന്നു ഭർത്താവ്. മക്കൾ ശബാന ആസ്മിയും ബാബ ആസ്മിയും.
ഒരുകാലത്ത് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ), പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷൻ എന്നിവയുടെ സജീവ പ്രവർത്തകയായിരുന്നു ഷൗക്കത്ത് കൈഫി. ഷൗക്കത്ത് ആസ്മി എന്ന പേരിലായിരുന്നു അഭിനയ രംഗത്ത് അറിയപ്പെട്ടത്. ബസാർ, ഉംറാവു ജാൻ, സലാം ബോബെ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. 2002 -ൽ പുറത്തിറങ്ങിയ ഷാദി അലിയുടെ സാത്തിയയിൽ ആണ് അവസാനമായി അഭിനയിച്ചത്.
2002 -ൽ കൈഫി ആസ്മിയുടെ വിയോഗത്തെത്തുടർന്ന് ‘കൈഫിയും ഞാനും’ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചു. അത് പിന്നീട് നാടക രൂപത്തിലും അവതരിപ്പിച്ചു. 2006 -ൽ കൈഫി ആസ്മിയുടെ നാലാം ചരമവാർഷിക ദിനത്തിലായിരുന്നു ആദ്യ പ്രദർശനം. മകളും അഭിനേത്രിയുമായ ശബാന ആസ്മി, മരുമകൻ ജാവേദ് അക്തർ, ജെസ്‌വിന്ദർ സിംഗ് എന്നിവരാണ് വേഷമിട്ടത്.