Movie prime

സാക്ഷരതാ മിഷൻ സ്ത്രീധന നിരോധന കാമ്പയിൻ സംഘടിപ്പിക്കും

 

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന ലിംഗസമത്വ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്ത്രീധന മുക്ത കേരളം എന്ന പേരിൽ സ്ത്രീധന നിരോധന ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഡയറക്ടർ ഡോ.പി എസ് ശ്രീകല അറിയിച്ചു.

സ്ത്രീധന നിരോധന നിയമത്തെ കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ജനങ്ങളിൽ എത്തിക്കുക, ,സ്ത്രീധനത്തിൻ്റെ  ചരിത്രതെയും സാമൂഹിക അനുവഭങ്ങളെയും കുറിച്ച്  അവബോധം നൽകുക ,സ്ത്രീധനം എന്ന സാമൂഹിക വിപത്തിനതിരെ സാമൂഹിക ജാഗ്രത സൃഷ്ടിക്കുക,കേരളത്തെ സ്ത്രീധന മുക്ത സംസ്ഥാനമാക്കി   മാറ്റുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി  സ്ത്രീധന നിരോധന നിയമത്തെകുറിച്ചുള്ള പോസ്റ്റർ പ്രചരണം. പ്രഭാഷണ പരമ്പര,സ്ത്രീധന നിരോധന പ്രതിജ്ഞ, ലഘുലേഖ വിതരണം  തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.

ക്യാമ്പയിൻ ഉദ്ഘാടനം ജൂലൈ 4ന്  രാത്രി 8 ന് പൊതുവിദ്യാഭ്യാസ മന്ത്രി  വി ശിവൻകുട്ടി  നിർവഹിക്കും.  ജൂലൈ 5,6,7 തീയതികളിൽ സ്ത്രീധനത്തിൻ്റെ ചരിത്രവശം എന്ന വിഷയത്തിൽ ഡോ.പി ജെ വിൻസൻ്റ്,സ്ത്രീ ധനത്തിൻ്റെ  നിയമവശം എന്ന വിഷയത്തിൽ അഡ്വ. പി എ ആതിര, സ്ത്രീധനത്തിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ ഡോ.ടി എൻ സീമ എന്നിവർ  പ്രഭാഷണം നടത്തും .ജൂലൈ 8ന് വൈകിട്ട് 5ന് സാക്ഷരതാ പഠിതാക്കളും തുടർ വിദ്യാഭ്യാസ പ്രവർത്തകരും ഉൾപ്പെടെ രണ്ട് ലക്ഷം പേർ വീടുകളിൽ  സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുക്കും. ജൂലൈ 9 ന് സ്ത്രീധന വിരുദ്ധകൈപ്പുസ്തകം വിതരണം ചെയ്യും.

കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ  ആദ്യ ഘട്ടം  ഓൺലൈൻ ക്യാമ്പയിനാണ് സംഘടിപ്പിക്കുന്നത്. സാക്ഷരതാതുല്യത   കോഴ്സുകളുടെ പഠന പ്രവർത്തനം എന്ന നിലയിലും ജനകീയ കാമ്പയിൻ  എന്ന നിലയിലും സ്ത്രീധന മുക്ത കേരളം കാമ്പയിൻ തുടരുമെന്നും ഡയറക്ടർ ഡോ. പി എസ് ശ്രീകല അറിയിച്ചു.