Movie prime

കേരളത്തില്‍ വനിതാ ശേഷിവികസന പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: വനിതാ സംരംഭകരുടെ ശേഷി വികസനത്തിനായി വിങ്-വിമന് റൈസ് ടുഗദര് എന്ന പേരില് സ്റ്റാര്ട്ടപ് ഇന്ത്യയും കേന്ദ്ര സര്ക്കാരിന്റെ ഡിപ്പാര്ട്ട്മെന്റ് ഫോര് പ്രൊമോഷന് ഓഫ് ഇന്ഡസ്ട്രി ആന്ഡ് ഇന്റേണല് ട്രേഡ് (ഡിപിഐഐടി)യും നടപ്പാക്കുന്ന പദ്ധതിയുടെ കേരളത്തിലെ പ്രവര്ത്തനങ്ങള് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കേരളം ഉള്പ്പെടെ അഞ്ച് ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് ഈ കേന്ദ്രപദ്ധതി നടപ്പാക്കുന്ന ചുമതല കേരള സ്റ്റാര്ട്ടപ് മിഷന് (കെഎസ്യുഎം)- ലെറ്റ്സ് വെന്ച്വര് കണ്സോര്ഷ്യത്തിനാണ്. തിരുവനന്തപുരത്ത് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്ട്ടപ് More
 
കേരളത്തില്‍ വനിതാ ശേഷിവികസന പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: വനിതാ സംരംഭകരുടെ ശേഷി വികസനത്തിനായി വിങ്-വിമന്‍ റൈസ് ടുഗദര്‍ എന്ന പേരില്‍ സ്റ്റാര്‍ട്ടപ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരിന്‍റെ ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് (ഡിപിഐഐടി)യും നടപ്പാക്കുന്ന പദ്ധതിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കേരളം ഉള്‍പ്പെടെ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ കേന്ദ്രപദ്ധതി നടപ്പാക്കുന്ന ചുമതല കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്യുഎം)- ലെറ്റ്സ് വെന്‍ച്വര്‍ കണ്‍സോര്‍ഷ്യത്തിനാണ്. തിരുവനന്തപുരത്ത് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനമായ ഹഡില്‍ കേരള-യുടെ ഉദ്ഘാടന ചടങ്ങില്‍ ഡിപിഐഐടി ജോയിന്‍റ് സെക്രട്ടറി അനില്‍ അഗര്‍വാളിന്‍റെ സാന്നിധ്യത്തിലായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഒരു വര്‍ഷത്തിനുള്ളില്‍ 7500 വനിതാ സംരംഭകരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായാണ് വിങ്-വിമന്‍ റൈസ് ടുഗദര്‍ നടപ്പാക്കുന്നത്. അഞ്ച് മേഖലകളിലായി വിഭജിച്ചിട്ടുള്ള പദ്ധതി കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന ചുമതലയാണ് കെഎസ്യുഎം -ലെറ്റ്സ് വെന്‍ച്വര്‍ കണ്‍സോര്‍ഷ്യത്തിനു ലഭിച്ചിരിക്കുന്നത്. ഏന്‍ജല്‍ നിക്ഷേപം നടത്തുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപം കണ്ടെത്തുന്നതിനുമുള്ള ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ് ലെറ്റ്സ് വെന്‍ച്വര്‍.

പരിശീലനം, ഇന്‍കുബേഷന്‍ പ്രോഗ്രാമുകള്‍, ബിസിനസിനെ പിന്തുണയ്ക്കുന്നതിനുള്ള നിരവധി സേവനങ്ങള്‍ എന്നിവ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ പദ്ധതിയിലൂടെ ലഭിക്കും. ദക്ഷിണേന്ത്യയില്‍ കേരളത്തിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ നാലു പരിശീലന പരിപാടികള്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ ഒന്‍പതു വരെയുള്ള ദിവസങ്ങളിലായി നടത്തും. താല്പര്യമുള്ള വനിതാ സംരംഭകര്‍ക്ക് http://bit.ly/WINGKerala എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

ഈ പദ്ധതിയിലൂടെ സംരംഭകത്വത്തിന്‍റെ മുന്നണിയിലേയ്ക്ക് വനിതകളെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് ഡിപിഐഐടി ജോയിന്‍റ് സെക്രട്ടറി അനില്‍ അഗര്‍വാള്‍ പറഞ്ഞു. അവര്‍ക്കായി ഇന്‍കുബേഷന്‍, മെന്‍റര്‍ഷിപ്പ്, നിക്ഷേപം തുടങ്ങിയവ നടത്തി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വനിതാ സംരംഭങ്ങള്‍ക്കുള്ള സൗജന്യ പ്രീ ഇന്‍കുബേഷന്‍, സംരംഭകര്‍ക്ക് മുഴുവന്‍ ചെലവില്‍ വിദേശയാത്ര, പ്രാരംഭ നിക്ഷേപം, വാണിജ്യവല്‍കരണത്തിനുള്ള സാങ്കേതികവിദ്യ എന്നിവ ഇപ്പോള്‍തന്നെ കെഎസ്യുഎം നല്‍കുന്നുണ്ട്. സ്റ്റാര്‍ട്ടപ് വിംഗ്സിലൂടെ വനിതാ സംരംഭകരെ കണ്ടെത്തുകയും പിന്തുണയ്ക്കുണയ്ക്കുകയും ജനശ്രദ്ധയില്‍ കൊണ്ടുവരികയും തങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യുമെന്ന് കെഎസ്യുഎം സിഇഒ ഡോ. സജി ഗോപിനാഥ് അറിയിച്ചു.