in

സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന് കരുത്തേകാന്‍ വനിതാ  പങ്കാളിത്തം അനിവാര്യം: വിദഗ്ധര്‍

കൊച്ചി: ഏവരേയും ഉള്‍ക്കൊള്ളിച്ച് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന് പ്രോത്സാഹനമേകാന്‍ വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് മികച്ച അവസരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

നിരവധി നൂതന സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ക്ക് രൂപം നല്‍കാന്‍ രാജ്യത്ത് ഇത്തരമൊരു ദൗത്യം സുപ്രധാനമാണെന്നും കളമശ്ശേരി സംയോജിത സ്റ്റാര്‍ട്ടപ് സമുച്ചയത്തില്‍ നടന്ന വനിതാ സ്റ്റാര്‍ട്ടപ് സംരംഭക ഉച്ചകോടിയില്‍ വിദഗ്ധര്‍ പറഞ്ഞു.

എല്ലാവരെയും ഉള്‍ക്കൊള്ളിക്കുക എന്നത് മൂല്യങ്ങളും  ലാഭവും ലക്ഷ്യമാക്കിയുള്ള കോര്‍പ്പറേറ്റ് ലോകത്തില്‍ സുപ്രധാന ഘടകമാണ്.  തൊഴിലില്‍ വനിതകളെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ തൊഴില്‍വിഭവ ശേഷി എവിടെ നിന്നാണ്  ലഭിക്കുകയെന്ന് സീമെന്‍സ് കോര്‍പ്പറേറ്റ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് സസ്റ്റെയിനബിലിറ്റി  മേധാവി  അനുപം നിധി ചോദിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യഅവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മാര്‍ഗനിര്‍ദേശം ലഭ്യമാക്കുന്നതിനും വേദിയൊരുക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിനു കീഴിലുള്ള ഇന്ത്യന്‍ വിമെന്‍ നെറ്റ്വര്‍ക്കുമായി സഹകരിച്ചു നടത്തിയ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു.

ബ്രസീല്‍, ചൈന, ഇന്തോനേഷ്യ എന്നീ വളരുന്ന  വിപണികളില്‍ നിന്നും വിഭിന്നമായി ഇന്ത്യയിലും തൊഴിലിടങ്ങളിലെ വനിതാ പ്രാതിനിധ്യം വളരെ കുറവാണെന്ന് ലോകബാങ്ക് സീനിയര്‍ ഇക്കണോമിസ്റ്റ് ശ്രയാന ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.  മെയ് മാസത്തില്‍ പുറത്തിറങ്ങിയ ലേബര്‍ സര്‍വ്വേ പ്രകാരം  2018 ല്‍ നഗരങ്ങളിലെ തൊഴിലിടങ്ങളിലുള്ള വനിതാ പ്രാതിനിധ്യം 16 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 18.2 ശതമാനവുമാണ്.  2004ല്‍ 33 ശതമാനമായിരുന്നതാണ് ഇപ്പോള്‍ 18 ശതമാനമായി കുറഞ്ഞത്. 

മാര്‍ഗനിര്‍ദേശത്തിന്‍റെ അഭാവം, അയവില്ലാത്ത സമയക്രമം, കുറഞ്ഞ ശമ്പളം, വ്യക്തിപരമായ കാര്യങ്ങള്‍ എന്നിവയാണ് തൊഴിലിടങ്ങളില്‍ സഹകരിക്കുന്നതില്‍ നിന്നും വനിതകളെ അകറ്റുന്നത്. ഉള്‍പ്പെടുത്തലുകള്‍ക്കുള്ള ഇളവുകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ ഭിന്നലിംഗക്കാര്‍ക്കോ വനിതകള്‍ക്കോ ഉള്ള അവകാശങ്ങള്‍ക്കായാലും ഏതൊരു സമൂഹത്തിന്‍റേയും  ശബ്ദം ഉയര്‍ത്തലാണ് പ്രധാനമെന്ന് മീടു പ്രചാരണങ്ങളെ മുന്‍നിര്‍ത്തി അവര്‍ പറഞ്ഞു. 

എല്ലാവരെയും ഉള്‍പ്പെടുത്തുമ്പോള്‍ ആണ്‍-പെണ്‍ ഭേദം ശ്രദ്ധ നേടുമെന്ന്  ഐബിഎം  ക്ലൗഡ് ടെക്നിക്കല്‍ സെയില്‍സ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ഇന്ത്യ/ എസ് എ  കണ്‍ട്രി ലീഡര്‍ സീമാ കുമാര്‍ പറഞ്ഞു. ലോകത്താകമാനമുള്ള വമ്പന്‍ സ്ഥാപനങ്ങളില്‍ വൈവിധ്യമാണ് ഒരു മാനദണ്ഡമെന്നത് നേട്ടവുമാണ്. 

ഫോബ്സ് ഇന്ത്യ സബ്എഡിറ്റര്‍ നന്ദിക ത്രിപാഠി ചര്‍ച്ചയുടെ മോഡറേറ്ററായിരുന്നു. വിമെന്‍ ഇന്‍ ബിസിനസ്  എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഐഎഎന്‍ സഹ സ്ഥാപക പദ്മരാജാരൂപരേല്‍, ഫെഡറല്‍ ബാങ്ക് സിഒഒ ശാലിനി വാര്യര്‍ എന്നിവര്‍ പങ്കെടുത്തു. ബ്രാന്‍ഡ് സര്‍ക്കിള്‍ സ്ഥാപക സിഇഒ മാളവിക ആര്‍ ഹരിത മോഡറേറ്ററായിരുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ചാമ്പ്യന്‍സ് ബോട്ട് ലീഗ്: ലേലം മാറ്റിവച്ചു, മത്സരങ്ങള്‍ക്ക് മാറ്റമില്ല

സർക്കാർ പദ്ധതി നിർവഹണം സുഗമമാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം: തൊഴിൽ മന്ത്രി