Movie prime

ഡബ്ല്യു എച്ച് ഒ ചൈനയുടെ പി ആർ ഏജൻസിയാണെന്ന് ട്രമ്പ്

ലോകാരോഗ്യ സംഘടനയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് വീണ്ടും രംഗത്തെത്തി. തങ്ങളുടെ പ്രവർത്തനങ്ങളെയോർത്ത് ഡബ്ല്യു എച്ച് ഒ സ്വയം ലജ്ജിക്കണമെന്ന് പറഞ്ഞ ട്രമ്പ്, സംഘടന ചൈനയുടെ പി ആർ ഏജൻസിയാണെന്ന് പരിഹസിച്ചു. ഒരുവർഷം അമേരിക്ക ഡബ്ല്യു എച്ച് ഒ യ്ക്ക് നൽകുന്നത് 500 ദശലക്ഷം ഡോളറാണ്. ചൈന നല്കുന്നത് കേവലം 38 ദശലക്ഷം ഡോളറും. പണത്തിൻ്റെ വലിപ്പമല്ല പ്രശ്നം. പതിനായിരക്കണക്കിന് മനുഷ്യരെ മരണത്തിലേക്ക് തള്ളിവിട്ട ഭീകരമായ തെറ്റ് ചെയ്തവരോടുള്ള സമീപനത്തിൻ്റെ പ്രശ്നമാണ്. അമേരിക്കൻ സ്റ്റേറ്റ് More
 
ഡബ്ല്യു എച്ച് ഒ ചൈനയുടെ പി ആർ ഏജൻസിയാണെന്ന് ട്രമ്പ്

ലോകാരോഗ്യ സംഘടനയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് വീണ്ടും രംഗത്തെത്തി. തങ്ങളുടെ പ്രവർത്തനങ്ങളെയോർത്ത് ഡബ്ല്യു എച്ച് ഒ സ്വയം ലജ്ജിക്കണമെന്ന് പറഞ്ഞ ട്രമ്പ്, സംഘടന ചൈനയുടെ പി ആർ ഏജൻസിയാണെന്ന് പരിഹസിച്ചു.

ഒരുവർഷം അമേരിക്ക ഡബ്ല്യു എച്ച് ഒ യ്ക്ക് നൽകുന്നത് 500 ദശലക്ഷം ഡോളറാണ്. ചൈന നല്കുന്നത് കേവലം 38 ദശലക്ഷം ഡോളറും. പണത്തിൻ്റെ വലിപ്പമല്ല പ്രശ്നം. പതിനായിരക്കണക്കിന് മനുഷ്യരെ മരണത്തിലേക്ക് തള്ളിവിട്ട ഭീകരമായ തെറ്റ് ചെയ്തവരോടുള്ള സമീപനത്തിൻ്റെ പ്രശ്നമാണ്.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഡബ്ല്യു എച്ച് ഒയ്ക്കെതിരെ നിശിതമായ വിമർശനമാണ് അഴിച്ചുവിട്ടത്. സംഘടനയുടെ പ്രവർത്തനങ്ങൾ ഒട്ടും തൃപ്തികരമല്ല. മഹാമാരിയെ ഏതുവിധേനയും തടയുക എന്ന ദൗത്യം നിർവഹിക്കുന്നതിൽ അത് പരാജയപ്പെട്ടു. രോഗത്തെപ്പറ്റി അറിഞ്ഞയുടനെ സംഘടനയുടെ മേധാവി ചൈനയിലേക്ക് പോയിരുന്നു. എന്നാൽ ലോകം മുഴുവൻ വൈറസ് എത്തിയതിനു ശേഷമാണ് ഇതൊരു മഹാമാരിയാണെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത് – ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിൽ മൈക്ക് പോംപിയോ കുറ്റപ്പെടുത്തി.

ആദ്യമായല്ല ചൈനയിൽ നിന്നും ഇത്തരം വൈറസുകൾ ലോകമാകെ പടരുന്നത്. ആദ്യമായല്ല ഡബ്ല്യു എച്ച് ഒ അതിൻ്റെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെടുന്നത്.

കടുത്ത ആക്രമണമാണ് ട്രമ്പ് അനുകൂലികൾ ലോകാരോഗ്യ സംഘടനക്കെതിരെ നടത്തുന്നത്. കോവിഡ് ബാധയെ നിയന്ത്രിക്കുന്നതിൽ ചൈന നേടിയ വിജയത്തെ പ്രശംസിച്ച് ഡബ്ല്യു എച്ച് ഒ ഡയറക്റ്റർ പ്രസ്താവന ഇറക്കിയ ഉടനെ “ചൈന വൈറസ്” എന്ന ആക്ഷേപവുമായി റിപ്പബ്ലിക്കൻ പാർട്ടി രംഗത്തിറങ്ങിയിരുന്നു. സംഘടനയുടെ നിഷ്ക്രിയത്വവും പ്രവർത്തനങ്ങളിലെ കാലതാമസവുമാണ് പതിനായിരക്കണക്കിന് അമേരിക്കക്കാരുടെ ജീവനെടുത്തതെന്നാണ് അവരുടെ ആക്ഷേപം.

ലോകാരോഗ്യ സംഘടനയ്ക്ക് നല്കി വരുന്ന മുഴുവൻ ധനസഹായവും ട്രമ്പ് ഭരണകൂടം നിർത്തിവെച്ചിട്ടുണ്ട്.