Movie prime

ഒമേറ സാഞ്ചെസിന്റെ യാതന 

 

ആയിരം വാക്കുകള്‍ക്ക് തുല്യമാണ് ഒരു ചിത്രം. ഒരു കാലഘട്ടത്തെയോ, ചരിത്രത്തെയോ,  അടയാളപ്പെടുത്താന്‍ ഒരു ചിത്രം മതിയാകും.ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം സമൂഹത്തിനു നേരെ തുറന്നു പിടിച്ച കാമറ കണ്ണുകളുമായി നില്‍ക്കുന്ന ഫോട്ടോഗ്രാഫര്‍മാരെ ഈ ദിനത്തില്‍ ഓര്‍ക്കാതെ വയ്യ. 
1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്. ലൂയി ടെഗ്വരെ എന്ന ഫ്രഞ്ചുകാരനെയാണ് ഫോട്ടോഗ്രാഫിയുടെ പിതാവായി കാണുന്നത്. 

പക്ഷെ അതിനും എത്രയോ വര്‍ഷം മുന്‍പേ തന്നെ ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന അരിസ്റ്റോട്ടില്‍ ഈ വിദ്യയെപ്പറ്റി ലോകത്തിനു പറഞ്ഞു കൊടുത്തിരുന്നു. ആദ്യത്തെ പിന്‍ഹോള്‍ ക്യാമറയായ'' ക്യാമറ ഒബ്‌സ്‌ക്യുര'' യുടെ പിറവിക്കു പിന്നിലും ഈ തത്ത്വമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഒരു ഇരുട്ട്മുറിയിലേക്ക് ചെറിയൊരു സുഷിരത്തിലൂടെ കടത്തിവിടുന്ന സൂര്യകിരണങ്ങള്‍ മുറിയുടെ പ്രതലത്തില്‍ തലകീഴായ ചിത്രങ്ങള്‍ ഉണ്ടാക്കുന്നു എന്ന പ്രതിഭാസമാണ് അന്ന് അരിസ്‌ടോട്ടില്‍ ലോകത്തിനു പറഞ്ഞു കൊടുത്തത്.

ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള ശാസ്ത്ര നേട്ടങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഫൊട്ടോഗ്രഫി. പലപ്പോഴും ഒറ്റ ക്ലിക്കിലൂടെ ഒരുപാട് കാര്യങ്ങള്‍ ഓരോ ഫോട്ടോയ്ക്കും പറയാനുണ്ടാവു, എന്നാല്‍ ചില ചിത്രങ്ങള്‍ ് നമ്മുടെ ഹൃദയത്തെ അത്രമേല്‍ മുറിവേല്‍പ്പിക്കുന്നവ ആയിരിക്കും ഓരോ തവണയും കണ്ണ് നനയാതെ ആ ചിത്രം കാണാന്‍ സാധിക്കില്ല.

അത്തരത്തില്‍ ഒരു ചിത്രത്തെ കുറിച്ചാണ് നമ്മള്‍ ഇന്ന് സംസാരിക്കാന്‍ പോകുന്നത് .


The Agony of Omayra Sánchez. ഫ്രഞ്ച് ഫോട്ടോഗ്രഫറായ ഫ്രാങ്ക് ഫോര്‍ണിയര്‍ ന് 1985 ല്‍ വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ് നേടി കൊടുത്ത ചിത്രമാണിത്. ദുരന്തങ്ങളുടെ തീവ്രതയും അതിനെ നേരിടാനുള്ള ആത്മ ധൈര്യവുംനല്‍കുന്നതാണ് ഈ ചിത്രം.  അഗ്‌നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്നു മഞ്ഞുരുകിയുള്ള മലവെള്ള പാച്ചിലില്‍ കുടുങ്ങി കിടന്ന ഒമേറ സാഞ്ചസ് ഗാര്‍സോണ്‍ എന്ന 13 വയസ്സുള്ള പെണ്‍കുട്ടിയാണിത്. 

ജീവിതത്തിനും മരണത്തിനുമിടയില്‍ 60 മണിക്കൂറാണ് ഒമേറ ചെലവഴിച്ചത്. മരണത്തിനു തൊട്ടു മുന്‍പ് എടുത്ത ഈ ചിത്രം ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. തെക്കേഅമേരിക്കയിലെ കൊളംബിയയിലെ സ്ഥിതിചെയ്യുന്ന അഗ്‌നിപര്‍വതമാണ് നെവാഡോ ഡെല്‍ റൂയീസ് ഏകദേശം 16200 അടി ഉഉയരം. നെവാഡോ ഡെല്‍ റൂയീസ്, അഗ്‌നിപര്‍വതമാണെങ്കിലും മഞ്ഞിനാൽ മൂടപ്പെട്ടപ്രദേശമായിരുന്നു. 1985 നവംബര്‍ 13ന് പ്രാദേശികസമയം വൈകുന്നേരം 5മണിയോടെയാണ് നെവാഡോ ഡെല്‍ റൂയീസ് അഗ്‌നിപര്‍വതം ആദ്യം പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് ഒന്പത് മണിക്കുണ്ടായ സ്സ്‌ഫേടനം തുടര്‍ന്ന് നെവാഡോയില്‍ നിന്ന് മഞ്ഞുരുകി ഒഴുകിയ ചെളിയും വെള്ളവും താഴ്‌വരകളിലേക്ക് ഒഴുകി. 

19 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി 23,000 പേര്‍ കൊല്ലപ്പെട്ട ഈ അഗ്നിപര്‍വ്വത സ്‌ഫോടനം ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അഗ്‌നിപര്‍വ്വത സ്‌ഫേടനം ദുരന്തമായിരുന്നു. എന്നാല്‍ ആ ദുരന്തത്തില്‍ മരിച്ച 22,999 മനുഷ്യരുടെ പേരുകള്‍പോലെ ഒമേറയുടെ പേര് വിസ്മരിക്കപ്പെട്ടില്ല. അതിന് കാരണം ഈ ചിത്രമായിരുന്നു.

മഞ്ഞുരുകിയ ചെളിയും വെള്ളവും നിമിഷനേരം കൊണ്ട് അമേറോ എന്ന കൊച്ചു പട്ടണത്തിലും  ഒഴുകിയെത്തി. അവിടെയായിരുന്നു ഒമേറയുടെ വീട്. ചെളി വെള്ളം അവളുടെ വീട് തകര്‍ത്തു. അതിനിടയില്‍ അവള്‍ കുടുങ്ങി പോയി. രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ ഒമേറയെ കണ്ടെത്തി. ശരീരത്തിന്റെ പകുതി വെള്ളത്തിനടിയില്‍ കുടുങ്ങി നില്‍പ്പായിരുന്നു ഒമേറ.അവളെ ഉയര്‍ത്താന്‍ ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും ഫലം കണ്ടില്ല. കാത്തിരിപ്പ് നീണ്ടു. ഒമേറ ഇടയ്ക്ക് തളര്‍ന്നു, ഡോക്ടര്‍മാരോട്, ജേണലിസ്റ്റുകളോട് സംസാരിച്ചു. വിശന്നപ്പോള്‍ ചിലര്‍ അവളെ ഊട്ടി, ദാഹിച്ചപ്പോള്‍ കുടിവെള്ളം നല്‍കി. 60 മണിക്കൂര്‍ ധൈര്യത്തോടെ അവള്‍ പിടിച്ചുനിന്നു. ഒടുവില്‍ മരണത്തിനു  കീഴടങ്ങി.

അസാധാരണ ധൈര്യത്തോടെ പ്രതീക്ഷയുടെയും അവസാന നിശബ്ദതയുടെയും ഇടയില്‍ പിടിച്ചു തൂങ്ങിനിന്ന വിളറി വെളുത്ത കൈകള്‍, രക്തം നിറഞ്ഞ കണ്ണുകള്‍, അവസാന ശ്വാസത്തിലും പ്രതീക്ഷയില്‍ തൂങ്ങി നില്‍ക്കുന്ന മുഖം ഒമേറെ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചവിഷയമായി. ഫോട്ടോഗ്രാഫര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചില്ല എന്ന പേരില്‍  പഴിയും നേടി കൊടുത്തു. രക്ഷാ പ്രവര്‍ത്തനത്തിലെ മെല്ലെപ്പോക്ക് ചോദ്യം ചെയ്യപ്പെട്ടു. ഒമേറയുടെ രക്തസാക്ഷിത്വം ആയിരക്കണക്കിന് മനുഷ്യരെ രക്ഷപെടുത്താനുള്ള ശ്രമങ്ങളുടെ വേഗത കൂട്ടി. 1985 ലെ അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഹൃദയം നുറുങ്ങുന്ന മുഖമാണ് ഒമേറെയുടേത്.

വര്‍ഷം കഴിഞ്ഞിട്ടും ഒമേറ ലോകത്തിന്റെ വേദനയായി തുടരുന്നു. ഒരു ചിത്രം മതിയാകും ഒരു ദുരന്ത കഥ മുഴുവന്‍ പറയാന്‍ എന്നതിന് ഇതിലും വലിയ ഉദാഹരണങ്ങള്‍ വേണ്ട.