Movie prime

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ചൈനീസ് ഇലക്ട്രിക് വാഹന നിര്മ്മാണ കമ്പനിയായ ഗ്രേറ്റ് വാള് മോട്ടോഴ്സ് തങ്ങളുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറായ ‘ഓറ ആര് 1’ ഈ വര്ഷം ഇന്ത്യയില് പുറത്തിറക്കും. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറെന്ന ഖ്യാതിയുള്ള ഈ വാഹനത്തിന്റെ വില 6.2 ലക്ഷം മുതല് 8 ലക്ഷം വരെയാണ്. 35 കിലോവാട്ട് ശക്തിയുള്ള മോട്ടറില് ഒറ്റ ചാര്ജില് 351 കിലോമീറ്റര് മൈലേജ് വാഹനത്തിനു ലഭിക്കുമെന്നാണ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവില് ഏറ്റവും കൂടുതല് മൈലേജ് More
 
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ചൈനീസ്‌ ഇലക്ട്രിക്‌ വാഹന നിര്‍മ്മാണ കമ്പനിയായ ഗ്രേറ്റ്‌ വാള്‍ മോട്ടോഴ്സ് തങ്ങളുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്‌ കാറായ ‘ഓറ ആര്‍ 1’ ഈ വര്‍ഷം ഇന്ത്യയില്‍ പുറത്തിറക്കും. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്‌ കാറെന്ന ഖ്യാതിയുള്ള ഈ വാഹനത്തിന്‍റെ വില 6.2 ലക്ഷം മുതല്‍ 8 ലക്ഷം വരെയാണ്.

35 കിലോവാട്ട് ശക്തിയുള്ള മോട്ടറില്‍ ഒറ്റ ചാര്‍ജില്‍ 351 കിലോമീറ്റര്‍ മൈലേജ് വാഹനത്തിനു ലഭിക്കുമെന്നാണ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ മൈലേജ് ലഭിക്കുന്ന ഇലക്ട്രിക്‌ കാര്‍ ഹ്യുണ്ടായുടെ ‘കൊന’യാണ്. ശരാശരി 270 കിലോമീറ്റര്‍ മൈലേജാണ് കൊനയ്ക്ക് ലഭിക്കുന്നത്. എന്നാല്‍ കൊനയുടെ ഇന്ത്യന്‍ വിപണിയിലെ വില 28 ലക്ഷം രൂപയാണ്.

അഞ്ചു ലക്ഷം രൂപയ്ക്ക് പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ലഭിക്കുമെന്ന് ഇരിക്കെ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്ന വില കുറഞ്ഞ ഇലക്ട്രിക്‌ കാറിന്റെ വില 13 ലക്ഷം രൂപയാണ്. ഇന്ത്യന്‍ വാഹന ഉപയോക്താക്കള്‍ക്ക് വില കുറഞ്ഞ പരിസ്ഥിതി സൗഹാര്‍ദ്ദ ഇലക്ട്രിക്‌ കാര്‍ എന്ന ഓപ്ഷന്‍ ‘ഓറ ആര്‍ 1 നല്‍കുമെങ്കിലും ഇന്ത്യയിലെ നിലവിലെ ഹരിത നിയമവും സാമ്പത്തിക മാന്ദ്യവും കമ്പനിക്ക് ആശങ്കയ്ക്ക് ഇടനല്‍കുന്നു.