Movie prime

ബാബ്‌റി മസ്ജിദ് ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ അത് തകർത്തെറിയാനുള്ള ഉത്തരവ് സുപ്രീം കോടതി നല്കുമായിരുന്നോ?: ജസ്റ്റിസ് ഗാംഗുലി

അയോധ്യയിൽ രാമക്ഷേത്രം പണിയാനും പള്ളി പണിയാൻ സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ ഭൂമി അനുവദിക്കാനും ഉത്തരവിട്ട സുപ്രീം കോടതി വിധിയെ അതി രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി മുൻ ജഡ്ജി എ കെ ഗാംഗുലി. തർക്കപ്രദേശത്ത് ഇപ്പോഴും പള്ളി ഉണ്ടായിരുന്നെങ്കിൽ അത് പൊളിച്ചുകളയാനുള്ള ഉത്തരവ് സുപ്രീം കോടതി നല്കുമായിരുന്നോ എന്ന് ഒരു ഇംഗ്ലീഷ് ഓൺലൈൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ജസ്റ്റിസ് എ കെ ഗാംഗുലി ചോദിച്ചു. പള്ളി പൊളിച്ചു കളഞ്ഞ ഹീനമായ കുറ്റകൃത്യത്തിന് നൽകിയ പാരിതോഷികം പോലെയായി പരമോന്നത കോടതിയുടെ വിധി. More
 
ബാബ്‌റി മസ്ജിദ് ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ അത് തകർത്തെറിയാനുള്ള ഉത്തരവ് സുപ്രീം കോടതി നല്കുമായിരുന്നോ?: ജസ്റ്റിസ് ഗാംഗുലി

അയോധ്യയിൽ രാമക്ഷേത്രം പണിയാനും പള്ളി പണിയാൻ സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ ഭൂമി അനുവദിക്കാനും ഉത്തരവിട്ട സുപ്രീം കോടതി വിധിയെ അതി രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി മുൻ ജഡ്ജി എ കെ ഗാംഗുലി. തർക്കപ്രദേശത്ത് ഇപ്പോഴും പള്ളി ഉണ്ടായിരുന്നെങ്കിൽ അത് പൊളിച്ചുകളയാനുള്ള ഉത്തരവ് സുപ്രീം കോടതി നല്കുമായിരുന്നോ എന്ന് ഒരു ഇംഗ്ലീഷ് ഓൺലൈൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ജസ്റ്റിസ് എ കെ ഗാംഗുലി ചോദിച്ചു. പള്ളി പൊളിച്ചു കളഞ്ഞ ഹീനമായ കുറ്റകൃത്യത്തിന്‌ നൽകിയ പാരിതോഷികം പോലെയായി പരമോന്നത കോടതിയുടെ വിധി. 2 ജി സ്പെക്ട്രം ഉൾപ്പെടെ ഒട്ടേറെ വിവാദമുയർത്തിയ കേസുകളിൽ വിധി പറഞ്ഞിട്ടുള്ളയാളാണ് പശ്ചിമ ബംഗാൾ സ്വദേശിയായ ജസ്റ്റിസ് എ കെ ഗാംഗുലി. പശ്ചിമ ബംഗാൾ മനുഷ്യാവകാശ കമ്മീഷൻ സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

1992 ഡിസംബർ 6 നാണ് സംഘപരിവാർ സംഘടനകൾ കർസേവ നടത്തി നാലു നൂറ്റാണ്ടിലേറെ പഴക്കമുള്ള ബാബ്‌റി മസ്ജിദ് തകർത്തത്. നിയമവാഴ്ചയുടെ ഹീനമായ ലംഘനമായിരുന്നു പള്ളി തകർക്കലെന്ന് സുപ്രീം കോടതി വിധിയിലുണ്ട്. അതേ കോടതി തന്നെയാണ് മസ്ജിദ് തകർത്തെറിഞ്ഞവർക്ക് അതിനുള്ള ‘പാരിതോഷികം’ കണക്കെ തർക്കപ്രദേശം മുഴുവനായി വിട്ടുകൊടുത്തിരിക്കുന്നത്. പള്ളി ഇന്നും അവിടെ നിലനിന്നിരുന്നെങ്കിൽ അത് പൊളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കില്ലായിരുന്നു എന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

വിധി നിർഭാഗ്യകരമാണ്. ഭാവിയിൽ ഇത്തരം നിർഭാഗ്യകരമായ പ്രവണതകൾക്ക് ഇത് വഴിവെയ്ക്കും. തീർത്തും മതേതര വിരുദ്ധമായ വിധിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ കേസിൽ താനാണ് വിധി പറഞ്ഞിരുന്നതെങ്കിൽ പള്ളി പുനഃസ്ഥാപിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുമായിരുന്നു. അല്ലെങ്കിൽ പള്ളിയോ അമ്പലമോ പണിയാനുള്ള അനുമതി നൽകില്ലായിരുന്നു. മറിച്ച് സ്‌കൂളോ ആശുപത്രിയോ കോളെജോ പോലെ തികച്ചും മതേതരമായ ഒരു നിർമിതി തൽസ്ഥാനത്ത് സ്ഥാപിക്കാൻ ഉത്തരവിടുമായിരുന്നു.

പള്ളി നിന്നിരുന്ന സ്ഥാനത്ത് അമ്പലം ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ ബന്ധപ്പെട്ട കക്ഷികൾക്ക് കഴിഞ്ഞിട്ടില്ല. അവിടെ നൂറ്റാണ്ടുകളോളം ഒരു പള്ളിയാണ് ഉണ്ടായിരുന്നത് എന്നതാണ് തർക്കമില്ലാത്ത ഒരേയൊരു കാര്യം. ക്രിമിനലുകൾ അത് പൊളിച്ചുകളഞ്ഞു എന്നതിലും ആർക്കും തർക്കമില്ല. അത് തകർക്കുന്നതിന് രാജ്യം മുഴുവൻ സാക്ഷികളായിരുന്നു. പള്ളി പൊളിച്ചുകളഞ്ഞു മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നത് എങ്ങിനെയാണ് ഹിന്ദു വിശ്വാസത്തിന്റെ കാര്യം ആകുന്നതെന്ന് ഗാംഗുലി ചോദിച്ചു. ഹീനമായ പ്രവൃത്തിയായിരുന്നു അത്; തികച്ചും ഹിന്ദുവിരുദ്ധമായ ഹീനമായ ഒരു പ്രവൃത്തി.

ആർക്കിയോളജിക്കൽ സർവ്വേയുടെ ഒട്ടും തീർച്ചയില്ലാത്ത ഒരു റിപ്പോർട്ടിനെ ആധാരമാക്കി പള്ളി നിന്നിരുന്ന ഇടത്തിൽ ഒരു അമ്പലം ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാൻ സുപ്രീം കോടതിക്ക് എങ്ങിനെ കഴിഞ്ഞു എന്നും ജസ്റ്റിസ് ഗാംഗുലി ചോദിച്ചു. നൂറ്റാണ്ടുകൾക്കു മുൻപ് ഒരു അമ്പലം പൊളിച്ചാണ് ബാബ്റി പള്ളി പണിതത് എന്നതിന് സുപ്രീം കോടതിയുടെ കൈയിൽ ഒരു തെളിവുമില്ല. ഒരു ബുദ്ധിസ്റ്റ് സ്തൂപമോ ജൈനമത വിശ്വാസത്തിന്റേതായ ഏതെങ്കിലും നിർമിതിയോ ഒരു ക്രിസ്ത്യൻ പള്ളിയോ അവിടെ ഉണ്ടായിരുന്നിരിക്കാം. എന്നാൽ എന്തടിസ്ഥാനത്തിലാണ് ആ സ്ഥലം ഹിന്ദുക്കളുടേതാണെന്നും ലാം ലല്ലയുടേതാണെന്നും കോടതി തീരുമാനിച്ചത് എന്നും ജസ്റ്റിസ് ഗാംഗുലി ചോദിച്ചു.