Movie prime

“നാവു കൊണ്ടും ലിംഗം കൊണ്ടും നിമിഷംതോറും സ്ത്രീകളെ അധിക്ഷേപിക്കുന്നവരേ, നിങ്ങൾ അനാഥരല്ല, നിങ്ങൾക്കൊരു നേതാവുണ്ട് ” , ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് ശാരദക്കുട്ടി

Sarada Kutty ലൈംഗിക പരാമർശ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് പ്രശസ്ത എഴുത്തുകാരി എസ് ശാരദക്കുട്ടി. പ്രതിപക്ഷ നേതാവിൻ്റെ ഭാഷയും ആ സമയത്തെ ഭാവവ്യത്യാസവും അശ്ലീലമായിരുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ശാരദക്കുട്ടി എഴുതുന്നു. സ്ത്രീവിരുദ്ധ പരാമർശങ്ങളോട് താൻ നടത്തിയ പ്രതികരണങ്ങൾ തന്റെ ടൈം ലൈനിൽ ഉണ്ടെന്നും മിനക്കെട്ടിരുന്നു തപ്പിയാൽ കിട്ടുമെന്നും പരിഹസിക്കുന്ന കുറിപ്പിൽ അതുകണ്ടു കഴിഞ്ഞു ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ ‘അന്നു തള്ളേടെ വായിൽ പഴമായിരുന്നോ’ എന്ന ചോദ്യം കോപ്പി പേസ്റ്റ് ചെയ്ത് More
 
“നാവു കൊണ്ടും ലിംഗം കൊണ്ടും നിമിഷംതോറും സ്ത്രീകളെ അധിക്ഷേപിക്കുന്നവരേ, നിങ്ങൾ അനാഥരല്ല, നിങ്ങൾക്കൊരു നേതാവുണ്ട് ” , ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് ശാരദക്കുട്ടി

Sarada Kutty

ലൈംഗിക പരാമർശ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് പ്രശസ്ത എഴുത്തുകാരി എസ് ശാരദക്കുട്ടി. പ്രതിപക്ഷ നേതാവിൻ്റെ ഭാഷയും ആ സമയത്തെ ഭാവവ്യത്യാസവും അശ്ലീലമായിരുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ശാരദക്കുട്ടി എഴുതുന്നു. സ്ത്രീവിരുദ്ധ പരാമർശങ്ങളോട് താൻ നടത്തിയ പ്രതികരണങ്ങൾ തന്റെ ടൈം ലൈനിൽ ഉണ്ടെന്നും മിനക്കെട്ടിരുന്നു തപ്പിയാൽ കിട്ടുമെന്നും പരിഹസിക്കുന്ന കുറിപ്പിൽ അതുകണ്ടു കഴിഞ്ഞു ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ ‘അന്നു തള്ളേടെ വായിൽ പഴമായിരുന്നോ’ എന്ന ചോദ്യം കോപ്പി പേസ്റ്റ് ചെയ്ത് ഇറങ്ങാവൂ എന്നും എഴുത്തുകാരി മുന്നറിയിപ്പ് നല്കുന്നു. ആരു ചീത്തവിളിച്ചാലും സ്ത്രീ വിരുദ്ധതക്കെതിരെ താൻ മരണം വരെ സംസാരിക്കുമെന്ന വാചകത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.Sarada Kutty

പോസ്റ്റ് പൂർണ രൂപത്തിൽ താഴെ വായിക്കാം.

………
അധികാരത്തിന്റെ ആ ബഹുരൂപ പ്രയോഗങ്ങളിൽ ഒന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവിന്റെ വാക്കുകളിലും ചിരിയിലും കണ്ടത്. അദ്ദേഹം സംസാരിച്ച ഭാഷയും നൊടിയിടയിൽ മുഖത്തു മിന്നിമറഞ്ഞ ഭാവ വ്യത്യാസവും വലിയൊരു അശ്ലീലമായിരുന്നു.

അതിവിടെ സ്ഥിരമായി നേരിടുന്നവർ കണ്ടു പഴകിയതാണ്. അവർക്ക് പെട്ടെന്നു പിടി കിട്ടുന്നതാണ്.

സങ്കടമുണ്ട്, നിരാശയും പ്രതിഷേധവും വെറുപ്പുമുണ്ട്. അതു രേഖപ്പെടുത്താൻ വാക്കുകളില്ല. പ്രതിപക്ഷ നേതാവ് എന്നത് ഭരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി ജീവിക്കുന്ന ഒരു ഉന്നതപദവിയാണ്. ഭരണത്തിന്റെ ഭാഗം തന്നെയാണ്.

‘ശ്രുതി കേട്ട മഹീശർ തന്നെയീ വൃതിയാനം’ തുടങ്ങുകിൽ ധർമ്മഗതിയെക്കുറിച്ച് വിലപിച്ചിട്ടെന്തു കാര്യം?

(എല്ലാക്കാലത്തും സ്ത്രീവിരുദ്ധ പ്രസ്താവങ്ങളോടു നടത്തിയ പ്രതികരണങ്ങൾ മിനക്കെട്ടിരുന്നു തപ്പിയാൽ എന്റെ ടൈം ലൈനിൽ കിട്ടും. അതു കണ്ടു കഴിഞ്ഞു ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ ‘അന്നു തള്ളേടെ വായിൽ പഴമായിരുന്നോ’ എന്ന ചോദ്യം കോപ്പി പേസ്റ്റ് ചെയ്ത് ഇറങ്ങാവൂ . ആരു ചീത്തവിളിച്ചാലും ഞാൻ സ്ത്രീ വിരുദ്ധതക്കെതിരെ മരണം വരെ സംസാരിക്കും.)