in

ഇനി ട്രാൻസ്പാരൻ്റ് ടിവി കാഴ്ചകൾ ആസ്വദിക്കാം; വിപണിയിൽ എത്തുന്ന ആദ്യ സീ-ത്രൂ ടിവിയുമായി ഷവോമി 

Xiaomi

സാംസങ്ങ്, എൽജി, പാനസോണിക് തുടങ്ങിയ കമ്പനികൾ
നേരത്തേതന്നെ സീ-ത്രൂ ടിവിയുടെ ആശയം  അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത് വൻതോതിൽ ഉത്പാദിപ്പിച്ച് വിപണിയിൽ എത്തിക്കുന്നു എന്നതാണ് പ്രത്യേകത. 5.7 എംഎം മാത്രം കനമുളള അൾട്രാ-ത്രിൻ സ്‌ക്രീനും കനം കുറഞ്ഞ ബേസ് സ്റ്റാൻ്റുമാണ് ടിവിയുടേത്. അതിമനോഹരമായി രൂപകൽപന ചെയ്തിട്ടുള്ള സുതാര്യമായ ഈ ഗ്ലാസ് ഫലകം സ്വീകരണമുറികളിൽ വെച്ചാൽ, ഒരു ആർട് ഇൻസ്റ്റലേഷൻ പോലെ തോന്നും. ആഴത്തിലുള്ള കാഴ്ചാനുഭവം പകർന്നു നല്കുന്ന ടിവിയുടെ ബേസ്  സ്റ്റാന്റ് ഒരു മില്ലിമീറ്റർ-ഗ്രേഡ് ഫിനിഷുകൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്. അത് കോം‌പാക്റ്റ് ഡിസ്കുകളോട് സാമ്യമുള്ളതാണ്. വീടുകളിൽ മാത്രമല്ല ഗാലറികൾ, മ്യൂസിയങ്ങൾ, ഷോപ്പിംഗ് മാളുകൾ, തിയേറ്ററുകൾ എന്നിവയ്ക്കും ഇവ അനുയോജ്യമാണ്. ഇന്ത്യയിൽ 5,38,800 രൂപയോളം വില വരും. Xiaomi

ചൈനീസ് ഇലക്ട്രോണിക്സ് നിർമാതാക്കളായ ഷവോമി വൻതോതിൽ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ട്രാൻസ്പാരൻ്റ് (സുതാര്യമായ) ടിവി പുറത്തിറക്കി. എംഐ ടിവി ലക്സ് എന്നാണ് ഈ സീ-ത്രൂ എഡിഷൻ അറിയപ്പെടുക.  എഡ്ജ്-ടു-എഡ്ജ്  സുതാര്യമായ ടിവിയിൽ സെൽഫ് ലൂമിനസ് ഡിസ്പ്ലേയാണ് ഉള്ളത്. ഇതുമൂലം ദൃശ്യങ്ങൾ വായുവിൽ തങ്ങിനില്ക്കുന്ന പ്രതീതി ഉളവാക്കും. മുമ്പ് സിനിമകളിൽ മാത്രമാണ് ഇത്തരം ദൃശ്യങ്ങൾ കണ്ടിട്ടുള്ളത്. 

49,999 ആർഎംബിയാണ്(ഏകദേശം 7,200 യുഎസ് ഡോളർ) വില. ഇന്ത്യയിൽ 5,38,800 രൂപയോളം വില വരും. സാംസങ്ങ്, എൽജി, പാനസോണിക് തുടങ്ങിയ കമ്പനികൾ നേരത്തേതന്നെ സീ-ത്രൂ ടിവിയുടെ ആശയം  അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത് വൻതോതിൽ ഉത്പാദിപ്പിച്ച്  വിപണിയിൽ എത്തിക്കുന്നു എന്നതാണ് പ്രത്യേകത.

അതിനൂതന  സാങ്കേതികവിദ്യയുടെയും മികച്ച വ്യാവസായിക രൂപകൽപനയുടെയും  സംയോജനമാണ് എംഐ ടിവി ലക്സ് വാഗ്ദാനം ചെയ്യുന്നതെന്ന് ഷവോമി അവകാശപ്പെട്ടു. ഭാവിയുടെ ടെലിവിഷൻ ഡിസൈനുകളിലേക്കുള്ള നൂതനമായ ചുവടുവെപ്പായി ഇതിനെ കരുതാം. ടിവി ഓഫ് ചെയ്താൽ വെറുമൊരു ഗ്ലാസ് ഡിസ്പ്ലേ പോലെയാണ് തോന്നുക. പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ വായുവിൽ തങ്ങി നില്ക്കുന്നതായി തോന്നും. റിയലും വെർച്വലും ലയിപ്പിച്ച് അപൂർവമായ ദൃശ്യാനുഭവമാണ് ട്രാൻസ്പാരൻ്റ് സാങ്കേതിക വിദ്യ സമ്മാനിക്കുന്നത്.

പരമ്പരാഗത ടിവികളിൽ നിന്ന് വ്യത്യസ്തമായി ട്രാൻസ്പാരൻ്റ് വേർഷനിൽ ടെലിവിഷന് ബാക്ക് പാനൽ ഉണ്ടായിരിക്കില്ല. മറിച്ച് മുഴുവൻ പ്രോസസിങ്ങ് യൂണിറ്റുകളും ബേസ് സ്റ്റാൻഡിലാണ് ഉള്ളത്.

ഇത് സ്‌ക്രീനിന്റെ കോം‌പാക്റ്റ് സൈസ് നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. അതേസമയം ഒട്ടേറെ സാങ്കേതിക വെല്ലുവിളികൾ മറികടക്കേണ്ടതുണ്ട്.  55” സുതാര്യമായ ഒ.എൽ.ഇ.ഡി പാനലിൽ 150000: 1 എന്ന സ്റ്റാറ്റിക് കോൺട്രാസ്റ്റ് റേഷ്യോയും അനന്തമായ ഡൈനാമിക് കോൺട്രാസ്റ്റ് റേഷ്യോയുമാണ് ഉള്ളത്.  

5.7 എംഎം മാത്രം കനമുളള അൾട്രാ-ത്രിൻ സ്‌ക്രീനും കനം കുറഞ്ഞ ബേസ് സ്റ്റാൻ്റുമാണ് ടിവിയുടേത്. അതിമനോഹരമായി രൂപകൽപന ചെയ്തിട്ടുള്ള സുതാര്യമായ ഈ ഗ്ലാസ് ഫലകം സ്വീകരണമുറികളിൽ വെച്ചാൽ, ഒരു ആർട് ഇൻസ്റ്റലേഷൻ പോലെ തോന്നും. ആഴത്തിലുള്ള കാഴ്ചാനുഭവം പകർന്നു നല്കുന്ന ടിവിയുടെ ബേസ്  സ്റ്റാന്റ് ഒരു മില്ലിമീറ്റർ-ഗ്രേഡ് ഫിനിഷുകൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്. അത് കോം‌പാക്റ്റ് ഡിസ്കുകളോട് സാമ്യമുള്ളതാണ്. വീടുകളിൽ മാത്രമല്ല ഗാലറികൾ, മ്യൂസിയങ്ങൾ, ഷോപ്പിംഗ് മാളുകൾ, തിയേറ്ററുകൾ എന്നിവയ്ക്കും ഇവ അനുയോജ്യമാണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഭക്ഷണം കഴിച്ച് സമ്മർദ്ദത്തെ തുരത്താം 

Remove term: mahant nritya gopal das mahant nritya gopal das

ഭൂമിപൂജയിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ്