Movie prime

മടക്കി വെയ്ക്കാവുന്ന ‘ഫോള്‍ഡബിള്‍’ ഫോണുമായി ഷവോമി വരുന്നു

ചൈനീസ് സ്മാര്ട്ട്ഫോണ് ഭീമന് ഷവോമി മടക്കാന് കഴിയുന്ന ഫോള്ഡബിള് ഫോണിന് പേറ്റന്റ് നേടിയതായി റിപ്പോര്ട്ട്. വാവേയുടെ മേറ്റ് എക്സ്എസ് ഫോണിനോട് സാമ്യമുള്ള ഫോണില് ക്വാഡ് റിയര് ക്യാമറകളായിരിക്കുമെന്നാണ് അനൌദ്യോഗിക വിവരം. പേറ്റന്റ് ചിത്രപ്രകാരം മടക്കാവുന്ന ഡിസ്പ്ലേയോട് കൂടിയ ഫോണ് തുറക്കുമ്പോള് ഒരു ടാബ്ലെറ്റ് പോലെയും മടക്കി വെച്ച് കഴിയുമ്പോള് ഒരു സാധാരണ സ്മാര്ട്ട്ഫോണ് പോലെയും തോന്നിക്കും. ക്യാമറകള്, ഫ്ലാഷ്, വോളിയം ബട്ടണ് തുടങ്ങിയവ ഫോണിന്റെ വലത് വശത്തായിരിക്കും. സ്പീക്കര് ഗ്രില്, സിം കാര്ഡ് സ്ലോട്ട്, മൈക്രോഫോണ്, ചാര്ജിങ്ങ് More
 
മടക്കി വെയ്ക്കാവുന്ന ‘ഫോള്‍ഡബിള്‍’ ഫോണുമായി ഷവോമി വരുന്നു

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്‍ ഷവോമി മടക്കാന്‍ കഴിയുന്ന ഫോള്‍ഡബിള്‍ ഫോണിന് പേറ്റന്റ്‌ നേടിയതായി റിപ്പോര്‍ട്ട്‌.

വാവേയുടെ മേറ്റ് ‌എക്സ്എസ് ഫോണിനോട് സാമ്യമുള്ള ഫോണില്‍ ക്വാഡ് റിയര്‍ ക്യാമറകളായിരിക്കുമെന്നാണ് അനൌദ്യോഗിക വിവരം.

പേറ്റന്റ്‌ ചിത്രപ്രകാരം മടക്കാവുന്ന ഡിസ്പ്ലേയോട് കൂടിയ ഫോണ്‍ തുറക്കുമ്പോള്‍ ഒരു ടാബ്ലെറ്റ് പോലെയും മടക്കി വെച്ച് കഴിയുമ്പോള്‍ ഒരു സാധാരണ സ്മാര്‍ട്ട്‌ഫോണ്‍ പോലെയും തോന്നിക്കും.

ക്യാമറകള്‍, ഫ്ലാഷ്, വോളിയം ബട്ടണ്‍ തുടങ്ങിയവ ഫോണിന്‍റെ വലത് വശത്തായിരിക്കും.

സ്പീക്കര്‍ ഗ്രില്‍, സിം കാര്‍ഡ്‌ സ്ലോട്ട്, മൈക്രോഫോണ്‍, ചാര്‍ജിങ്ങ് സ്ലോട്ട് മുതലായവ അടിയിലായിരിക്കും.

നേരത്തെ സെല്‍ഫിയും അല്ലാത്ത ഫോട്ടോകളും എടുക്കാന്‍ കഴിയുന്ന തിരിയുന്ന ക്വാഡ് ക്യാമറയുള്ള ഫോള്‍ഡബിള്‍ ഫോണിന്‍റെ പേറ്റന്‍റെന് വേണ്ടി ഷവോമി അപേക്ഷിച്ചിരുന്നു.