Movie prime

കങ്കണ റണൗതിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Kangana Ranaut മുംബൈ സന്ദർശനത്തിന് മുന്നോടിയായി പ്രശസ്ത ബോളിവുഡ് താരം കങ്കണ റണൗതിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബർ ഒമ്പതിനാണ് നടി മുംബൈ സന്ദർശിക്കുന്നത്. ശിവസേന നേതാവ് സഞ്ജയ് റൗത്തും കങ്കണയും തമ്മിൽ അടുത്തിടെ നടന്ന വാക്കുതർക്കം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.Kangana Ranaut മുംബൈ, പാക് അധിനിവേശ കശ്മീർ പോലെയാണെന്ന കങ്കണയുടെ പ്രസ്താവനയാണ് വാക്കേറ്റങ്ങൾക്ക് ഇടയാക്കിയത്. ‘മൂവി മാഫിയ’യെക്കാൾ താൻ ഭയക്കുന്നത് മുംബൈ പൊലീസിനെയാണെന്നും അവർ പറഞ്ഞിരുന്നു. മുംബൈ പൊലീസിനെ വിമർശിച്ചതിന് പിന്നാലെ More
 
കങ്കണ റണൗതിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Kangana Ranaut

മുംബൈ സന്ദർശനത്തിന് മുന്നോടിയായി പ്രശസ്ത ബോളിവുഡ് താരം കങ്കണ റണൗതിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബർ ഒമ്പതിനാണ് നടി മുംബൈ സന്ദർശിക്കുന്നത്. ശിവസേന നേതാവ് സഞ്ജയ് റൗത്തും കങ്കണയും തമ്മിൽ അടുത്തിടെ നടന്ന വാക്കുതർക്കം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.Kangana Ranaut

മുംബൈ, പാക് അധിനിവേശ കശ്മീർ പോലെയാണെന്ന കങ്കണയുടെ പ്രസ്താവനയാണ് വാക്കേറ്റങ്ങൾക്ക് ഇടയാക്കിയത്. ‘മൂവി മാഫിയ’യെക്കാൾ താൻ ഭയക്കുന്നത് മുംബൈ പൊലീസിനെയാണെന്നും അവർ പറഞ്ഞിരുന്നു.

മുംബൈ പൊലീസിനെ വിമർശിച്ചതിന് പിന്നാലെ നടിയോട് മുംബൈയിലേക്ക് കടക്കരുതെന്ന് ശിവസേന നേതാവ് താക്കീത് ചെയ്തിരുന്നു. സേനയുടെ മുഖപത്രമായ സാമ്നയിൽ എഴുതിയ ലേഖനത്തിലൂടെയാണ് റൗത്ത് അവർക്കെതിരെ ഭീഷണി മുഴക്കിയത്. മഹാരാഷ്ട്രക്ക് ഇത് അഭിമാനപ്രശ്നമാണെന്നും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം എഴുതി. പി ഒ കെ പരാമർശത്തിന് നടി മാപ്പ് പറയണമെന്നും അല്ലെങ്കിൽ തങ്ങളുടെ വനിതാ വിഭാഗം അവരെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം എഡിറ്റോറിയലിൽ എഴുതി.

എന്നാൽ സെപ്റ്റംബർ 9-ന് താൻ മുംബൈയിൽ മടങ്ങിയെത്തുമെന്ന് താരം തിരിച്ചടിച്ചു. ” സഞ്ജയ് റൗത്തല്ല മഹാരാഷ്ട്ര. നിങ്ങളുടെ ആളുകൾ എന്നെ ഭീഷണിപ്പെടുത്തുന്നു. എന്നാൽ സെപ്റ്റംബർ 9-ന് തന്നെ ഞാൻ മുംബൈയിൽ തിരിച്ചെത്തും. നിങ്ങൾ എന്നെ ‘ഹറാം ഖോർ ലഡ്കി’ എന്ന് വിളിച്ചു. രാജ്യത്ത് ദിവസവും എത്ര പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്ന് നിങ്ങൾക്കറിയാം. ഇതിനെല്ലാം ഉത്തരവാദികൾ ആരെന്ന് നിങ്ങൾക്കറിയാമോ? വൃത്തികെട്ട അതേ മനോഭാവമാണ് നിങ്ങൾ നിർലജ്ജം ഈ രാജ്യത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നത്. രാജ്യത്തെ പെൺമക്കൾ ഒരിക്കലും നിങ്ങളോട് ക്ഷമിക്കില്ല, ”

ഞായറാഴ്ച പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തിൽ അവർ പറഞ്ഞു. ഹിമാചൽ പ്രദേശിലെ മനാലിയിലെ കുടുംബവീട്ടിലാണ് ഇപ്പോൾ നടിയുള്ളത്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി നടിയുടെ പിതാവ് ഇന്നലെ ഹിമാചൽ പ്രദേശ് സർക്കാരിന് കത്ത് നൽകിയിരുന്നു.

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടിയുടെ പിതാവ് കത്ത് നൽകിയ കാര്യം മുഖ്യമന്ത്രി ജയ് റാം താക്കൂർ സ്ഥിരീകരിച്ചു.ഇന്നലെ താൻ അവരുടെ സഹോദരിയോടും സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസ് ഡയറക്ടർ ജനറലിന് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മതിയായ സുരക്ഷ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടിയുടെ സുരക്ഷ ഏറ്റെടുക്കാൻ ആഭ്യന്തര മന്ത്രാലയം കേന്ദ്ര റിസർവ് പൊലീസ് സേനയോട് (സിആർപിഎഫ്) ആവശ്യപ്പെട്ടു. വൈ പ്ലസ് വിഭാഗത്തിൽ കങ്കണക്ക് മൂന്ന് ഷിഫ്റ്റുകളിലായി 10 മുതൽ 11 വരെ സായുധ കമാൻഡോകൾ കാവൽ നിൽക്കും. രണ്ടോ മൂന്നോ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർമാരും (പി‌എസ്‌ഒ) മുഴുവൻ സമയവും ഒപ്പമുണ്ടാകും. ഇതിനു പുറമേ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ നടിയുടെ വസതിയിൽ വിന്യസിക്കും.